അതേ രോഗം തന്നെയാണ് എനിക്കും, രോഗാവസ്ഥ അറിഞ്ഞിട്ടും സ്വതന്ത്രയായി എന്നെ എന്റെ വഴിക്ക് വിട്ട മാതാപിതാക്കളും സഹോദരിയും എന്റെ ഭാഗ്യമാണ്: നടി ഇന്ദു തമ്പി പറയുന്നു

2638

ഒരുപിടി മികച്ച ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരസുന്ദരിയാണ് നടി ഇന്ദു തമ്പി. ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് മിസ് കേരള കൂടി ആയിരുന്ന താര ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.

ജോമോന്റെ സുവിശേഷങ്ങൾ ദുൽഖർ സൽമാന്റെ ചേട്ടത്തി അമ്മയായി ആയിരുന്നു ഇന്ദു തമ്പി എത്തിയത്. ഇപ്പോൾ ഇതാ തന്റെ ഏറ്റവും പുതിയ സിനിമ വിശേഷം പങ്കുവെച്ച് രംഗത്ത് എത്തിയിരക്കുകയാണ് ഇന്ദു തമ്പി. രാജേഷ് നായർ സംവിധാനം ചെയ്ത എയ്റ്റീൻ അവേഴ്സ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായിടാടണ് ഇന്ദു തമ്പി എത്തുന്നത്.

Advertisements

ടൈപ്പ് വൺ പ്രമേഹ ബാധിതയായ പെൺകുട്ടിയുടെ ജീവിത യാത്രയിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പോകുന്നത്. എന്നാൽ യഥാർഥ ജീവിതത്തിലും തനിക്ക് അതേ അവസ്ഥ തന്നെയാണെന്ന് തുറന്ന് പറയുകയാണ് ഇന്ദു തമ്പി ഇപ്പോൾ. എന്നെ സംബന്ധിച്ച് വളരെ മനോഹരമായ കഥയും ശക്തമായ തിരക്കഥയും കഥാപാത്രത്തിന്റെ ആഴം കൂടുന്നതിന് സഹായിക്കുന്നു എന്ന് താരം പറയുന്നു.

Also Read
എംജി ശ്രീകുമാറിനൊപ്പം സിനിമയിൽ വരെ പാടിയിട്ടുള്ള മികച്ച ഗായിക, പ്രശസ്തിയിലേക്ക് കുതിക്കുമ്പോൾ സൂപ്പർതാരവുമായി വിവാഹം, രാധികാദേവി എന്ന 18 കാരി രാധികാ സുരേഷ് ഗോപിയായ കഥ

അത് മാത്രമല്ല ഈ സിനിമയിലൂടെ ടൈപ്പ് വൺ പ്രമേഹത്തെ പറ്റിയുള്ള കുറച്ച് ശരിയായ വിവരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നതും എനിക്ക് വലിയ സന്തോഷം തരുന്ന ഒന്നാണ്. എന്റെ ഏഴാമത്തെ വയസ് മുതൽ ഞാൻ ഈ രോഗത്തെ കൂടെകൊണ്ടു നടക്കുകയാണെന്ന് ഇന്ദു തമ്പി വ്യക്തമാക്കി.

ഇതറിഞ്ഞ നാൾ മുതൽ എന്റെ മാതാപിതാക്കൾ എനിക്ക് വേണ്ട കരുതലും പരിചരണവും സപ്പോർട്ടും ഒക്കെ തന്നിരുന്നു. ഇത് കാരണം ഒന്നിൽ നിന്നും ഞാൻ മാറി നിൽക്കരുതെന്ന് അവരെന്നെ പഠിപ്പിച്ചു. പിന്നീട് പതിയെ ഈ അസുഖത്തെ പറ്റി ഞാൻ സ്വയം മനസിലാക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ പാകപ്പെടുകയുമായിരുന്നു.

എന്റെ ഡഗ്രി പഠനം കഴിഞ്ഞ് വിദേശത്തേക്ക് ഉപരി പഠനത്തിന് പോകാൻ ഒരുങ്ങുമ്പോഴാണ് എനിക്ക് മിസ് കേരള പട്ടം കിട്ടുന്നത്. അതോട് കൂടി പുതിയ കുറേ അവസരങ്ങളും സാധ്യതകളും എന്റെ മുന്നിലേക്ക് വാതിൽ തുറക്കുകയായിരുന്നു. ചെറുപ്പ കാലം മുതൽ നാടകം നൃത്തം എന്നിവ പരീക്ഷിച്ചിരുന്നു എങ്കിലും മിസ് കേരളയെ തുടർന്ന് വന്ന അവസരങ്ങളോടെയാണ് ഞാൻ സിനിമ മോഡലിംഗ് രംഗത്ത് ചുവടുവച്ചത്.

ഈ രോഗാവസ്ഥ അറിഞ്ഞിട്ടും അത് പറ്റില്ല, ഇത് പറ്റില്ല എന്ന് പറയാതെ സ്വതന്ത്രയായി എന്നെ എന്റെ വഴിക്ക് വിട്ട മാതാപിതാക്കളും സഹോദരിയും എന്റെ ഭാഗ്യമായിട്ടാണ് ഞൻ കാണുന്നത്. അതുപോലെ തന്നെ വളരെ സപ്പോർട്ടീവ് ആയ ഒരു പങ്കാളിയെയുമാണ് എനിക്ക് ലഭിച്ചത്.

Also Read
മെഗാസ്റ്റാർ മമ്മൂട്ടിയെ വീട്ടിലെത്തി ആദരിച്ച് ബിജെപി നേതാക്കൾ; പൊന്നാടയണിയിച്ച് ഓണക്കോടിയും സമ്മാനിച്ച് കെ സുരേന്ദ്രൻ

കിഷോറിനെ എനിക്ക് സിനിമയിലൂടെ ലഭിച്ചതാണ്. ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കകാലത്ത് തന്നെ എന്റെ രോഗവിവരം അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹവും കുടുംബവും വളരെ പോസിറ്റീവായി തന്നെയാണ് അതിനെ സ്വീകരിച്ചത്. ഇപ്പോൾ എനിക്ക് വേണ്ട എല്ലാ കരുതലുംതരുന്നത് അദ്ദേഹവും അവരുടെ വീട്ടുകാരുമാണെന്ന് ഇന്ദു തമ്പി വ്യക്തമാക്കുന്നു.

Advertisement