ബാല രണ്ടാമതും വിവാഹിതനാകുന്നു, വിവാഹം സെപ്റ്റംബർ അഞ്ചിന് കേരളത്തിൽ വച്ചുതന്നെയെന്ന് റിപ്പോർട്ടുകൾ

131

തമിഴ് സ്വദേശി ആണെങ്കിലും മലയാള സിനിമയിൽ ശ്രദ്ദ കേന്ദ്രീകരിച്ച യുവതാരമാണ് നടൻ ബാല.
അൻപ് തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ബാലയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽ ബാലയുടെ ആദ്യ ചിത്രം കളഭം ആയിരുന്നു. പിന്നീട് മലയാളത്തിൽ ഒരു പിടി ചിത്രങ്ങൾ ചെയ്ത ബാലയെ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ വേഷത്തിലൂടെയാണ് മലയാളികളുടെ പ്രിയങ്കരനാക്കി മാറ്റിയത്.

ഇപ്പോഴിം നായകനും സഹനടനും വില്ലനുമൊക്കെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരം. മലയാളി ഗായികയായ അമൃതയെയായിരുന്നു ബാല വിവാഹം ചെയ്തത്. ഇവർക്ക് ഒരു മകളുമുണ്ട്. എന്നാൽ വിവാഹ ബന്ധം ഇരുവരും വേർപിരിയുകയായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ബാല എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് നിരവധിപ്പേർ ചോദിക്കുന്നുണ്ട്.

Advertisements

ഇപ്പോളിതാ താരം വിവാഹിതനാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സെപ്തംബർ 5 നാണ് ബാലയുടെ വിവാഹം എന്നാണ് അറിയുന്നത്. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തിൽ വച്ചുതന്നെയായിരിക്കും കല്യാണം എന്നാണ് സൂചന.

Also Read
ബന്ധുക്കളായിരുന്നു ഞങ്ങൾ, കല്യാണം കഴിക്കുമ്പോൾ പതിനേഴും പതിനഞ്ചും വയസ്സായിരുന്നു, നടൻ കെപി ഉമ്മറിന്റെ ഓർമ്മകളിൽ ഭാര്യയും മകനും

സ്‌റ്റൈൽ മന്നൻ രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ലഖ്നൗ ലൊക്കേഷനിലാണ് ബാല ഇപ്പോൾ ഉള്ളത്. അതേ സമയം അടുത്തിടെ താരം വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു, കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ജീവിക്കുന്നത് ഒരു ബാച്ചിലർ ലൈഫ് ആണ്. ഒരുപാട് ആളുകൾ എന്നോട് എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചിട്ടുണ്ട്.

അച്ഛൻ മരിക്കുന്നതിന് മുമ്പ്് അവസാനമായി എന്നോട് ആവശ്യപ്പെട്ട ഒരു കാര്യം മാത്രമാണ് ഉണ്ടായിരുന്നത്, ഞാൻ മറ്റൊരു വിവാഹം കഴിച്ചു കാണണമെന്നത് ആയിരുന്നു അത്. എൻറെ അമ്മയ്ക്കും ഇതുതന്നെയാണ് ആഗ്രഹം. എന്റെ അമ്മയ്ക്ക് മാത്രമല്ല എന്നെ സ്‌നേഹിക്കുന്ന ഒരുപാട് അമ്മമാർ ഇതുതന്നെയാണ് ആവശ്യപ്പെടുന്നത്.

Also Read
സിനിമകളോ സിരിയലുകളോ ഇല്ല, പക്ഷേ ശിൽപാ ഷെട്ടിയുടെ സഹോദരി സമ്പാദിക്കുന്നത് കോടികൾ, നടിയുടെ വരുമാന മാർഗം അമ്പരപ്പിക്കുന്നത്

അതുകൊണ്ട് അതിനുള്ള സമയമായി എന്ന് കരുതുകയാണ് ഞാൻ. സന്തോഷകരമായ വാർത്ത ഉടൻ തന്നെ നിങ്ങൾക്ക് ഒരു പ്രതീക്ഷിക്കാം എന്നായിരുന്നു ബാല പറഞ്ഞത്. ലോക്ക്ഡൗൺ സമയം തന്റെ സ്വത്തിന്റെ എഴുപത് ശതമാനത്തോളം നഷ്ടം വന്നതിനെ കുറിച്ചും വെളിപ്പെടുത്തി ബാല രംഗത്ത് എത്തിയിരുന്നു.

Advertisement