മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും മിന്നി തിളങ്ങിയ ആദിത്യൻ ജയൻ സോഷ്യൽ മീഡിയയിലും സജീവമായ താരമാണ്. സീത എന്ന സീരിയലിൽ നിന്നും തുടങ്ങി ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്തിയവരാണ് നടി അമ്പിളി ദേവിയും ആദിത്യനും.സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരം വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിനുശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്. യുവജനോത്സവ വേദിയിൽ നിന്നും അഭിനയത്തിലെത്തിയ അമ്പിളി ദേവി വിവാഹശേഷം ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരം തന്റെ പേര് മാറ്റുകയാണ് എന്നറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
യഥാർഥ പേരായ ജയൻ എസ്എസ് എന്നായിരിക്കും ഇനി മുതൽ ഉപയോഗിക്കുക. അഭിനയത്തിലേക്ക് മേഖലയിലേക്ക് വന്നപ്പോൾ സ്വീകരിച്ച പേരാണ് ആദിത്യനെന്നും അതുകൊണ്ട് ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതുമാണ് മാറ്റത്തിനു കാരണമായി താരം പറയുന്നത്.
എന്റെ യഥാർഥ പേര് ജയൻ എസ് എന്നാണ്. ആയതിനാൽ അതേപേരിൽ തന്നെ ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അപ്ഡേറ്റ് ചെയ്യുന്നു ആദിത്യൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറയുന്നു.
അച്ഛനും അമ്മയും ഇട്ട പേരാണ് ജയൻ. അതിൽ മാറ്റം വരുത്തിയതോടെ സ്വസ്ഥത നഷ്ടപ്പെടുകയാണ് ഉണ്ടായത്. സഹാക്കാവുന്നതിനുമപ്പുറം കാര്യങ്ങൾ അനുഭവിച്ചതോടെയാണ് യഥാർഥ പേര് ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും കമന്റുകൾക്ക് മറുപടിയായി താരം പങ്കുവച്ചു.
അനശ്വര നടൻ ജയന്റെ സഹോദരൻ സോമൻ നായരുടെ മകനാണ് ആദിത്യൻ. മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് ആദിത്യൻ എത്താറുണ്ട്.നിമിഷനേരം കൊണ്ടാണ് ആരാധകർ പോസ്റ്റുകൾ ഏറ്റെടുക്കാറുള്ളത്.