ലൂസിഫറിന്റെ റെക്കോർഡ് തകർത്ത് തണ്ണീർമത്തൻ ദിനങ്ങൾ: 10 ദിവസങ്ങൾ കൊണ്ട് നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ

21

വലിയ താരനിര ഒന്നും ഇല്ലാതെ വന്ന ണ്ണീർമത്തൻ ദിനങ്ങൾ കേരളത്തിൽ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്. അത്ര വലിയ താരനിര ഇല്ലാതിരുന്നിട്ടും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഏരീസ് പ്ലക്സ് തീയേറ്ററിലെ റിപ്പോർട്ടുകൾ.

അതിനിടെ ചിത്രത്തിന്റെ പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് സിനിമ 10 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയതായുളള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. 10 ദിവസങ്ങൾകൊണ്ട് സിനിമ 11 കോടി രൂപയ്ക്ക് അടുത്താണ് കളക്ഷൻ നേടിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisements

എന്നാൽ വെറും 17 ദിവസങ്ങൾകൊണ്ട് ഏരീസ് പ്ലക്സിൽ നിന്നു മാത്രം ചിത്രം നേടിയത് 50 ലക്ഷം രൂപയാണ്. 18 ദിവസങ്ങൾകൊണ്ട് 50 ലക്ഷം രൂപ എന്ന ‘ലൂസിഫറി’ന്റെ കളക്ഷൻ റെക്കോർഡാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’ തകർത്തിരിക്കുന്നത്.

ഏരീസ് പ്ലക്സിൽ മാത്രം ദിനംപ്രതി 5 പ്രദർശനങ്ങളാണുള്ളത്. കുറഞ്ഞ ബഡ്ജറ്റിൽ ഒരുക്കിയ സിനിമ തിയ്യേറ്ററുകളിൽ നിന്നുളള വിഹിതമായി നിർമ്മാതാക്കളിലേക്ക് എത്തിച്ചിട്ടുളളത് 5 കോടി രൂപയ്ക്ക് മുകളിൽ ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുതുമുഖങ്ങളെ അണിനിരത്തി ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ജോമോൻ ടി ജോൺ ആണ് തണ്ണീർമത്തൻ ദിനങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്തത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസ് നായകനും, ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജനാണ് കേന്ദ്രകഥാപാത്രം ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

പ്ലസ്ടു കാലഘട്ടത്തിൽ ഉണ്ടാവുന്ന പ്രണയവും സൗഹൃദവും സംഘർഷങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം. ആദ്യ ദിനങ്ങളിൽ തന്നെ ഏരീസ് പ്ലക്സിൽ പ്രേക്ഷകരിൽനിന്നും ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. എല്ലാ പ്രദർശനങ്ങളിലും കുടുംബ പ്രേക്ഷകരുടെ സാനിധ്യവും ശ്രദ്ധേയമാണ്.

Advertisement