അടിമുടി മാറി കിടു ഗെറ്റപ്പിൽ ലിപ് ലോക്കുമായി സംയുക്താ മേനോൻ; ജൂലൈ കാട്രിലെ ഗാനം കണ്ട് കണ്ണുതള്ളി പ്രേക്ഷകർ, വീഡിയോ

50

മലയാളത്തിന്റെ യുവനടൻ ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് സംയുക്ത മേനോൻ. തീവണ്ടിക്ക് ശേഷം നിരവധി ചിത്രങ്ങളാണ് സംയുക്തയെ തേടി മലയാളത്തിൽ എത്തിയത്.

Advertisements

തമിഴിലും താരം തന്റെ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങിയിരുന്നു. താരത്തിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ജൂലൈ കാട്രിൽ. ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘കായാതെ കനഗത്തെ’ എന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്.

മാർച്ചിൽ റിലീസായ ഈ സിനിമയിൽ മലയാളികളായ അഞ്ജു കുര്യനും സംയുക്ത മേനോനുമായിരുന്നു നായികമാർ. ഞാൻ പ്രകാശൻ എന്ന സിനിമയിലെ നായികയായിരുന്നു അഞ്ജു. തീവണ്ടിയിൽ നാടൻ ലുക്കിലെത്തിയ സംയുക്ത മോഡേൺ ലുക്കിലാണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

പ്രേമത്തിലൂടെ മലയാളികൾക്ക് പരിചിതനായ ആനന്ദ് നാഗിനൊപ്പമുള്ള സംയുക്തയുടെ ചുംബനരംഗങ്ങളും ഈ ഗാനത്തിലുണ്ട്. സംയുക്തയുടെ ഏറ്റവും പുതിയ മലയാള ചിത്രം ടൊവിനോ നായകനായ കൽക്കിയാണ്.

Advertisement