എല്ലാവരുമായുള്ള ബന്ധങ്ങൾ അവസാനിപ്പിച്ചു, ഞാൻ മാനസികമായി തകർന്നു: പരിനീതി ചോപ്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

12

വിഷാദരോഗം അഥവാ ഡിപ്രഷൻ എന്ന മാനസികാവസ്ഥയെ അതിജീവിച്ച നിരവധി പേരുണ്ട്. 2030 ആകുന്നതോടെ ലോകത്തെ ഏറ്റവും വ്യാപകമായ ആരോഗ്യപ്രശ്‌നമായി ഡിപ്രഷൻ മാറുമെന്ന് വൈദ്യശാസ്ത്രജ്ഞരും മാനസികാരോഗ്യ വിദഗ്ധരും വ്യക്തമാക്കുന്നു.

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും, ആലിയ ഭട്ടും തങ്ങൾ അനുഭവിച്ച ഡിപ്രഷനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. വിഷാദരോഗത്തിന്റെ പിടിയിൽ താനും പെട്ടിരുന്നുവെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് താരം പരിനീതി ചോപ്രയും.

Advertisements

ഒരു വെബ്ചാറ്റ് ഷോയിലാണ് താൻ അനുഭവിച്ചിരുന്ന മാനസിക അവസ്ഥയെ കുറിച്ച് പരിനീതി തുറന്നു പറഞ്ഞത്. ഈ അവസ്ഥയിൽ നിന്ന് കരകയറാൻ സഹോദരൻ സഹജാണ് പരിനീതിയെ സഹായിച്ചത്. സഹോദരിക്ക് വേണ്ട എല്ലാ പിന്തുണയുമായി സഹജ് കൂടെ നിൽക്കുകയായിരുന്നു. ” ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടമായിരുന്നു അത്. 2014 15 സമയത്തായിരുന്നു അത്. ദാവാത് ഇ ഇഷ്‌ക്, കിൽ ദിൽ എന്നീ ചിത്രങ്ങൾ റിലീസ് ചെയ്ത സമയം.

എന്റെ ആദ്യ തിരിച്ചടി. ആ രണ്ടു ചിത്രങ്ങളും ഒന്നിനു പിറകെ ഒന്നായി റിലീസ് ചെയ്തു. ഞാൻ മാനസികമായി തകർന്നു. ഞാൻ എല്ലാവരുമായുള്ള ബന്ധങ്ങൾ അവസാനിപ്പിച്ചു. എന്റെ വീട്ടുകാരെ പോലും അകറ്റി നിർത്തി. ദിവസം മുഴുവൻ എന്റെ മുറിയിൽ ചിലവഴിച്ചു.

ടിവി കണ്ടും ഉറങ്ങിയും, പുറത്തേക്ക് തുറിച്ചു നോക്കിയിരുന്നും…ഞാൻ ഉദാസീനയായിരുന്നു. ദിവസവും പത്തു തവണയെങ്കിലും ഞാൻ കരയുമായിരുന്നു”- പരിനീതി പറയുന്നു.

Advertisement