പ്രസവശേഷം 99 കിലോ ആയ ശരീരഭാരം 84 ലേക്ക് എത്തിച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്, വീഡിയോ വൈറൽ

1334

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിലൂടെ ആണ് സൗഭാഗ്യ ആരാധകരെ നേടിയെടുത്തത്. പ്രശ്‌സത നർത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയുടെ ശിഷ്യനും നർത്തകനുമായ അർജുൻ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്.

2020 ലാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. അന്ന് മുതലിങ്ങോട്ട് സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇരുവരും ഒന്നിച്ച് ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുക ആണ്. മാത്രമല്ല തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവെക്കുന്നതും പതിവാണ്.

Advertisements

കഴിഞ്ഞ വർഷം സൗഭാഗ്യ ഒരു കുഞ്ഞിന് ജന്മം കൊടുത്തതോടെ മകളെ ചുറ്റിപ്പറ്റിയാണ് ഓരോ വീഡിയോസും വരാറുള്ളത്. ഏറ്റവും പുതിയതായി തന്റെ ശരീരഭാരം കുറച്ചതിനെ പറ്റിയുള്ള വീഡിയോയുമായിട്ടാണ് സൗഭാഗ്യ എത്തിയിരിക്കുന്നത്.

Also Read: സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്യാനാവാതെ പോയ കാമുകൻ; ആ ചീത്തപ്പേരുണ്ട് എനിക്ക്; ഫോണിൽ വിളിച്ചില്ലെങ്കിൽ വഴക്കിടുന്നവളാണ് ഭാര്യ മഞ്ജു; ഒന്നും മറച്ചുവെയ്ക്കാതെ നടൻ ശരത്

മകളുടെ കാര്യങ്ങൾക്ക് ഇടയിലാണ് താൻ വർക്കൗട്ടിനും ഡയറ്റിനും ഒക്കെ സമയം കണ്ടെത്തുന്നതെന്നാണ് നടി പറയുന്നത്. പ്രസവം കഴിഞ്ഞപ്പോഴാണ് എല്ലാവരെയും പോലെ എനിക്കും ഭാരം കൂടിയത്. അതൊരു സാധാരണ കാര്യം ആയതിനാൽ ടെൻഷൻ ഒന്നുമില്ലായിരുന്നു.

സ്വന്തമായി ഭാരം കുറയ്ക്കാം എന്നൊരു വിശ്വാസം വെച്ച് ട്രൈ ചെയ്തെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. ഇതോടെയാണ് പ്രൊഫഷണൽ ട്രെയിനറുടെ ആവശ്യമുണ്ടെന്ന് മനസിലാക്കിയത്. ഗർഭ കാലത്ത് നൂറ് വരെ എത്തിയില്ലെങ്കിലും തൊണ്ണൂറ്റിയൊൻപത് കിലോ ശരീരഭാരം ഉണ്ടായിരുന്നു ഇപ്പോൾ 84 ആണ്.

ഗർഭിണിയാവുന്നതിന് മുൻപ് ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യും. കുഞ്ഞ് കൂടി വന്നതോടെ നമ്മൾ വിചാരിക്കുന്ന സമയത്ത് എന്തെങ്കിലും ചെയ്യാൻ സാധിക്കില്ല. ഓരോ ദിവസവും ഓരോ ഷെഡ്യൂളാണ്. കുഞ്ഞിനൊപ്പമുള്ള വെയിറ്റ് ലോസ് വലിയൊരു ബുദ്ധിമുട്ടാണെന്ന് സൗഭാഗ്യ പറയുന്നു.

നൃത്തം ചെയ്യുന്നതടക്കം ശാരീരികമായി ഞാൻ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. വേറെ വർക്കൗട്ടിന്റെ ആവശ്യമില്ലല്ലോ എന്ന് ഞാനും ചിന്തിച്ചു. എന്നാൽ ഈ ഡാൻസുമായി എന്റെ ശരീരം ഇഴുകി ചേർന്ന് പോയതാണ്. അതിന് മുകളിൽ ചെയ്താൽ മാത്രമേ ഭാരം കുറയുകയുള്ളു.

Also Read: സുന്ദര കില്ലാഡിയിലെ സുമംഗലി; ദൂരദർശനിലെ അങ്ങാടിപ്പാട്ടിലൂടെ പ്രശസ്ത; സിനിമയിലും സീരിയലിലും തിളങ്ങുന്ന നടി രമ്യ സുധയുടെ ജീവിതം ഇങ്ങനെ

അത് മനസിലാക്കിയപ്പോഴാണ് ജിമ്മിൽ പോയി തുടങ്ങിയത്. പക്ഷേ മുൻപത്തെ പോലെ ഇപ്പോൾ നടക്കാത്തത് കൊണ്ട് വീട്ടിൽ തന്നെ ഇരുന്ന് ചെയ്യാൻ പറ്റുന്ന വർക്കൗട്ടും ഡയറ്റും തിരഞ്ഞെടുക്കുകയായിരുന്നു സൗഭാഗ്യ പറയുന്നു.ബോഡി ഷെയിമിങ്ങിന് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മളുടേത്.

വെറുതേ പോയാലും തടിച്ചല്ലോ, മെലിഞ്ഞല്ലോ എന്നൊക്കെയുള്ള കമന്റ് കേൾക്കേണ്ടി വരും. അപ്പോൾ എല്ലാവർക്കും ഇതൊരു പ്രഷറാണ്. പക്ഷേ ഞാൻ ഭാരം കുറയ്ക്കാൻ തീരുമാനിച്ചത് അതുകൊണ്ടല്ല. ഫിറ്റ് ആയി ഇരിക്കണമെന്നേയുള്ളു.

ഭയങ്കരമായി മെലിഞ്ഞ് സൈസ് സീറോ ആവണമെന്ന് എനിക്കില്ല. ഫിറ്റ് ആയിട്ടുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നുണ്ട്. അതിലിപ്പോൾ സന്തോഷമാണ്. ഇതൊക്കെയാണ് നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിച്ചതെന്നും സൗഭാഗ്യ വീഡിയോയ്‌ലൂടെ വ്യക്തമാക്കുന്നു.

Advertisement