ഒന്നിച്ച് കഴിഞ്ഞത് വെറും 2 മാസം മാത്രം, പരമാവധി സഹിച്ചു, ഇനിയും സഹിക്കാൻ പറ്റില്ല തോന്നിയപ്പോഴാണ് വേണ്ടെന്ന് വെച്ചത്: പെട്ടെന്ന് തന്നെ ദാമ്പത്യം പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി മംമ്ത മോഹൻദാസ്

2030

എംടി, ഹരിഹരൻ ടീമിന്റെ മയൂഖം എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ താരമാണ് മംമ്ത മോഹൻദാസ്. നടി എന്നതിൽ ഉപരി ഗായികയായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മംമ്ത.

മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് ചേക്കേറുന്നത് എസ്എസ് രാജമൗലിയുടെ യമഡോംഗ എന്ന തെലുങ്ക് ചിത്രത്തിലുടെയാണ്. ഗോലി എന്ന ചിത്രത്തിലൂടെ കന്നഡയിലും നായികയായിട്ടുണ്ട്. അതിനാൽ തന്നെ മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്.

Advertisements

ഇപ്പോൾ ഇതാ തന്റെ സ്വകാര്യ ജീവിതത്തിൽ നടന്ന നല്ലതും ചീത്തതുമായ കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയരിക്കുകയാണ് മംമ്ത മോഹൻദാസ്. വേർപിരിഞ്ഞ താന്റെ വിവാഹ ബന്ധത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം നടി തുറന്നു പറയുക ഉണ്ടായി.

Also Read: കമൽഹാസന്റെ മകൾ എന്ന പേരിൽ അറിയപ്പെടാൻ എനിക്ക് തീരെ ആഗ്രഹമില്ല: തുറന്നു പറഞ്ഞ് ശ്രുതി ഹാസൻ

2011ൽ ആണ് മംമ്തയും പ്രജിത്തുമായുള്ള വിവാഹം നടന്നത്. എന്നാൽ ഇരുവരുടെയും ദാമ്പത്യ ജീവിതം അധികം നീണ്ടു നിന്നിരുന്നില്ല. ഒരു വർഷമായപ്പോഴേക്കും താരം വിവാഹമോചനം നേടുകയും ചെയ്തു. വിവാഹ ശേഷം രണ്ട് മാസം മാത്രമായിരുന്നു താരത്തിന്റെ സന്തോഷം നിറഞ്ഞ നാളുകൾ ഉണ്ടായിരുന്നത്.

അതിനു ശേഷം തനിക്ക് ഒരുപാട് പ്രതിസന്ധികളുടെ കാലമായിരുന്നെന്നും കുറെ നാളുകൾ സ്വന്തം വീട്ടിൽ തന്നെ ആയിരുന്നെന്നും മംമ്ത പറയുന്നു. പ്രജിത്തുമായി വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നെന്നും ആദ്യം ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നെന്നും താരം പറയുന്നു.

പ്രജിത്തിന്റെ വീട്ടുകാർ ഈശ്വര വിശ്വാസികൾ ആയിരുന്നില്ലെന്നും മംമ്തയുടെ വീട്ടുകാർ വിശ്വാസികൾ ആയിരുന്നെന്നും ഇത് വലിയ പ്രശ്നമായി മാറുകയും ചെയ്‌തെന്നും മംമ്ത വ്യക്തമാക്കുന്നു. മംമ്തയുടെ അച്ഛനും അമ്മയും പ്രജിത്തിനെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാൽ പ്രജിത്തിന്റെ ഭാഗത്ത് നിന്നും തിരിച്ച് ആ ഒരു പരിഗണനയും കിട്ടിയില്ലെന്ന് താരം പറഞ്ഞു.

കൂടാതെ ഭർത്താവിന് സോഷ്യൽ ഡ്രിങ്കിങ് ഉണ്ടായിരുന്നു തനിക്ക് അത് ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട അഡ്ജസ്റ്റ് ചെയ്തിരുന്നെന്നും മംമ്ത പറഞ്ഞു. പ്രജിത്തിന്റെ ഭാര്യ എന്ന നിലയ്ക്ക് തനിക്ക് യാതൊരു വിധത്തിലുള്ള പരിഗണനയും കിട്ടിയില്ലെന്നും താരം പറഞ്ഞു. സഹിക്കാവുന്നതിലും പരമാവധി സഹിച്ചു ഇനിയും സഹിക്കാൻ പറ്റില്ല തോന്നിയപ്പോഴാണ് വിവാഹമോചനത്തിന് വേണ്ടി തയ്യാറായതെന്നും മംമ്ത പറഞ്ഞു.

ഒരു ചലച്ചിത്ര താരമെന്ന നിലയിൽ പോലും തനിക്ക് യാതൊരു വിധത്തിലുള്ള പിന്തുണയും പ്രജിത്തും പ്രജിത്തിന്റെ വീട്ടുകാരും തന്നില്ലെന്നും താരം പറഞ്ഞു. ഇപ്പോൾ സന്തോഷത്തോടെ തന്നെയാണ് ജീവിക്കുന്നതെന്നും മംമ്ത വ്യക്തമാക്കുന്നു.

Also Read: ഒന്ന് പെറ്റപോലെ ഉണ്ടല്ലോ എന്നാണ് ആദ്യമായി സാരി ഉടുത്ത് വന്നപ്പോൾ ചിലർ പറഞ്ഞത്, പറഞ്ഞവർക്ക് അതൊരു തമാശയാകാം പക്ഷേ, ദുരനുഭവം വെളിപ്പെടുത്തി രശ്മി ബോബൻ

Advertisement