നീ ഇപ്പോൾ തനിച്ചല്ലേ, ഞങ്ങൾടെ കൂടെ വന്നൂടെ കമ്പനി തന്നൂടേ എന്നാണ് ചോദിക്കുന്നത്, വിവാഹത്തിന് മുമ്പ് അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, പക്ഷേ: ചാർമിള തുറന്നു പറയുന്നു

1189

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരിയായ താരമായിരുന്നു തെന്നിന്ത്യൻ സൂപ്പർ നായികയായിരുന്ന നടി ചാർമിള 1990കളിലും 2000ത്തിലും മലയാളത്തിലും തമിഴിലും ചാർമിള ശോഭിച്ച് നിന്നിരുന്നു. ധനം, കാബൂളിവാല, കേളി, തുടങ്ങിയവ അടക്കെ നിരവധി മലയാളം ഹിറ്റ് സിനിമകളിൽ ചാർമിള നായികയായി എത്തിയിരുന്നു .

എന്നാൽ കഴിവും സൗന്ദര്യവും ഉണ്ടായിട്ടും സിനിമയിൽ വിജയിക്കാൻ കഴിയാതെ പോയ നടി എന്ന് കൂടി ചാർമിളയെ കുറിച്ച് സംസാരിക്കുന്നവർ പറയാറുണ്ട്. ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിട്ടും എവിടെയൊക്കെയോ താളപ്പിഴകളുണ്ടായതാണ് ചാർമിളയുടെ കരിയറിനും പ്രതിസന്ധികൾ സൃഷ്ടിച്ചത്. ചാർമിളയുടെ ആദ്യ സിനിമ തന്നെ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമായിരുന്നു.

Advertisements

സിബി മലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ 1991ൽ പുറത്തിറങ്ങിയ ധനമായിരുന്നു ആ സിനിമ. പിന്നീട് സിദ്ധിഖ് ലാലിന്റെ കാബൂളിവാല. അന്നും ഇന്നും ചാർമിളയുടെ പേര് പറയുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം വരുന്ന സിനിമ പേര് കാബൂളിവാലയാണ്.

Also Read
യോദ്ധയിലെ തകർപ്പൻ ഗാനങ്ങൾ ഒരുക്കിയിട്ട് പോയ എആർ റഹ്‌മാന്റെ സംഗീതം 30 വർഷത്തിന് ശേഷം വീണ്ടും മലയാളത്തിൽ, ഹൃദയങ്ങൾ കീഴടക്കി മലയൻകുഞ്ഞിലെ ആദ്യഗാനം, ചോലെപ്പെണ്ണേ സൂപ്പറെന്ന് മലയാളികൾ

അത്രത്തോളം വിജയമായിരുന്നു ആ സിനിമ ഒപ്പം ചാർമിളയുടെ ലൈല എന്ന കഥാപാത്രവും. സിനിമാ ജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും ചാർമിളയ്ക്ക് താളപ്പിഴകൾ ഉണ്ടായിട്ടുണ്ട്. അതെ കുറിച്ചെല്ലാം പലപ്പോഴായി ചാർമിള തുറന്ന് പറയുകയും ചെയ്തിരുന്നു. വിവാഹങ്ങളും വിവാഹമോചനങ്ങളുമാണ് തുടക്കത്തിൽ ചാർമിളയുടെ കരിയറിനെ ബാധിച്ചത്.

അ േസമയം അടുത്ത ജന്മത്തിൽ സുന്ദരനായ ഒരു സിനിമാനടനായി വരണമെന്ന് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ചാർമിള ഇപ്പോൾ. വലിയ സൂപ്പർ സ്റ്റാർ ആയിരിക്കും. എല്ലാ നടിമാരും എന്റെ പുറകേ വന്ന് പ്രൊപ്പോസ് ചെയ്യണം, ഡേറ്റിംഗിന് വിളിക്കണം. ഇതൊക്കെ എന്റെ ആഗ്രഹങ്ങളാണെന്നും ചാർമിള പറയുന്നു.

മദ്യപിച്ച് ലൊക്കേഷനിൽ എത്തുന്നു, കാരവാന് വേണ്ടി ബഹളം വയ്ക്കുന്നു, പ്രതിഫല ത്തെ ചൊല്ലി നിർമ്മാതാവുമായി വഴക്കുണ്ടാക്കുന്നു തുടങ്ങി പല ആരോപണങ്ങളും ചാർമിളയുടേതായി ഉയർന്നു കേട്ടിരുന്നു. താരത്തിന്റെ വിവാഹ ജീവിതങ്ങളും ചർച്ചയായിരുന്നു. വർഷങ്ങൾക്കിപ്പുറം സ്വന്തം കാലിൽ നിന്ന് ഒരു കുടുംബത്തെ നോക്കുന്ന ശക്തയായ സ്ത്രീയായി ചാർമിള മാറിയിരിക്കുന്നു.

തന്നെപറ്റിയുണ്ടായിട്ടുള്ള വിവാദങ്ങളെ പറ്റി ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്. ഒരുപാട് ആരോപണങ്ങൾ എന്റെ പേരിലുണ്ടായിട്ടുണ്ട്. സത്യത്തിൽ ഞാൻ നായിക യായിട്ട് വരുന്ന സമയത്ത് കാരവൻ ഇല്ല. അന്ന് വിദേശത്ത് അതുണ്ട്. ഇന്ത്യയിൽ വന്നാൽ നന്നായിരിക്കും എന്നെല്ലാം അക്കാലത്ത് ഞങ്ങൾ ചിന്തിച്ചിട്ടുണ്ട്.

Also Read
ഡേറ്റ് ചോദിച്ചുചെന്ന എന്നെ ദിലീപ് കരയിപ്പിച്ച് വിട്ടു, അതിന്റെ പിറ്റേദിവസം മുതൽ ദിലീപിന് എട്ടിന്റെ പണി കിട്ടി തുടങ്ങി; വെളിപ്പെടുത്തലുമായി പ്രമുഖ നിർമ്മാതാവ്

വിവാഹത്തിന് മുമ്പ് ഞാൻ മദ്യപിച്ചിട്ടുണ്ട്. അന്ന് എന്റെ കാമുകനൊപ്പം പബ്ബിലൊക്കെ പോകുമായിരുന്നു. പ്രായം അതായിരുന്നു, വിവാഹശേഷം പക്ഷേ അങ്ങനെയല്ല. മകന് നല്ലൊരു മാതൃക കാട്ടി കൊടുക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന് ചാർമിള പറയുന്നു. സിനിമയിൽ അവസരം തരാമെന്ന പേരിൽ പലരും അഡ്ജസ്റ്റ്‌മെന്റുകൾക്ക് തയ്യാറാ കാൻ വിളിച്ചിട്ടുണ്ട്.

അതിനെ എതിർക്കുമ്പോൾ അവർക്ക് സ്വാഭാവികമായും ദേഷ്യം തോന്നും. പല കഥകളും പറഞ്ഞുണ്ടാക്കും. എന്റെ മുൻ കാമുകന്മാരുമായിട്ടാണ് ഇവർ താരതമ്യം ചെയ്തിട്ടുള്ളത്. അവർക്കൊപ്പം പോകാമെങ്കിൽ എന്റെ കൂടെയും വരാമല്ലോ എന്നാണ് പറയുക. ഇപ്പോൾ നീ തനിച്ചല്ലേ, കമ്പനി തന്നൂടേ എന്നാണ് എന്നോട് ചോദിക്കുന്നതെന്നും ചാർമിള പറയുന്നു.

അങ്ങനെയാണ് എന്നെപ്പറ്റി കഥകൾ ഉണ്ടായതും അവസരങ്ങൾ ഇല്ലാതായതും. വ്യക്തിപരമായ കാര്യങ്ങൾ എന്തിനാണ് തുറന്നു പറയുന്നതെന്ന് ചിലർ എന്നോട് ചോദിച്ചിട്ടുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞാനിതൊന്നും പറയുന്നത്. വളരെ സ്‌നേഹമുള്ള അച്ഛനെയും അമ്മയെയുമാണ് ദൈവം എനിക്കു തന്നത്. പ്രണയകാലത്ത് അച്ഛനും അമ്മയും പറയുന്നത് ഞാൻ കേട്ടില്ല. എനിക്ക് സംഭവിച്ചത് അറിഞ്ഞിട്ടെങ്കിലും പുതിയ കുട്ടികൾക്ക് ഒരു പേടിയുണ്ടാവണം എന്നും ചാർമിള പറയുന്നു.

എനിക്ക് വിവാഹ ജീവിതത്തിൽ രാശിയില്ല. അതാണ് യാഥാർഥ്യം. അതെനിക്ക് വിധിച്ചിട്ടില്ല. അതാണ് സത്യം. വിവാഹ ജീവിതത്തിൽ ഒരു തവണ ചുവട് പിഴച്ചു. അത് മനസിലാക്കാതെ വീണ്ടും വിവാഹം കഴിച്ചു. അതാണ് തെറ്റായിപ്പോയത്. ആദ്യത്തെ ദുരനുഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ടില്ല. എന്തായാലും ഇനി തെറ്റ് ആവർത്തിക്കില്ല. അഭിനയിക്കാനുള്ള കഴിവും മികച്ച ചിത്രങ്ങളും ഉണ്ടായിട്ടും കുടുംബജീവിതം തേടിപ്പോയത് തെറ്റായിപ്പോയി എന്നാണ് ഒരിക്കൽ മറ്റൊരു അഭിമുഖത്തിൽ ചാർമിള പറഞ്ഞത്.

അതേ സമയം രണ്ട് തവണ വിവാഹിതയായിട്ടുള്ള ചാർമിളയ്ക്ക് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനാണ് ഉള്ളത്. അവൻ മാത്രമാണ് ഇപ്പോൾ ചാർമിളയുടെ ലോകം. ഇപ്പോൾ സിനിമകളിലും സീരിയലുകളിലും സഹനടിയായിട്ടാണ് ചാർമിള അഭിനയിക്കുന്നത്.

Also Read
അമ്മയ്ക്ക് ഒപ്പമുള്ള ജീവിതം മടുത്തുവെന്ന് അച്ഛനെ വിളിച്ച് പറഞ്ഞു, ഉണ്ണിച്ചേട്ടൻ ചേട്ടന് ഒപ്പം എനിക്ക് സിനിമ ചെയ്യണം, തുറന്ന് പറഞ്ഞ് മാളവിക ജയറാം

Advertisement