തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് ങ്ങി നിന്നിരുന്ന നടിയാണ് അൽഫോൺസ ആന്റണി. മലയാളികൾക്കും ഏറെ സുപരിചിതയായ ഈ നടി ഐറ്റം ഡാൻസിലൂടെയാണ് പ്രശസ്തിയിലേക്ക് എത്തുന്നത്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും തുടങ്ങി പ്രമുഖരായ താരങ്ങളുടെ സിനിമകളിലെല്ലാം നിറ സാന്നിധ്യം ആയിരുന്നു അൽഫോൺസ.
കുറേ കാലമായി സിനിമയിൽ നിന്നും വിട്ട് നിൽക്കുക ആണെങ്കിലും അൽഫോൺസയുടെ ജീവിതത്തെ കുറിച്ചു ള്ള റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്. സിനിമാ ആസ്വാദകരുടെ ഗ്രൂപ്പായ എം ത്രി ഡി ബി എന്ന ഗ്രൂപ്പിലൂടെയാണ് അൽഫോൺസയുടെ കഥ വൈറലാവുന്നത്. അഭിനയിച്ച് തുടങ്ങിയത് മുതൽ ഇപ്പോൾ മാറി നിൽക്കുന്നത് വരെ നടിയുടെ ജീവിതത്തിലുണ്ടായ കാര്യങ്ങളാണ് കുറിപ്പിലുള്ളത്.
സിൽക്ക് സ്മിതയ്ക്ക് ശേഷം തെന്നിന്ത്യ വാഴ്ത്തിയ സൗന്ദര്യ റാണിയായിരുന്നു അൽഫോൺസ. കാരണമിത് സിൽക്ക് സ്മിതയുടെ വിയോഗത്തിന് ശേഷം സിൽക്കിന്റെ പകരക്കാരിയായി തെന്നിന്ത്യൻ സിനിമാലോകത്ത് വിശേഷിക്കപ്പെട്ട ഡാൻസറാണ് അൽഫോൺസ ആന്റണി. സിൽക്കിന് ശേഷം സൂപ്പർ താരങ്ങളുടയ ബിഗ് ബജറ്റ് പടങ്ങളിൽ അവിഭാജ്യ ഘടകമായി അൽഫോൻസ മാറിയിരുന്നു.
സിനിമാ ബന്ധമുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ചെന്നൈ സ്വദേശിനിയാണ് അൽഫോൻസ. പൈ ബ്രദേർസ് എന്ന സിനിമയിലൂടെയാണ് അൽഫോൺസ ആദ്യമായി മലയാളത്തിലേക്ക് എത്തുന്നത്. രജനീകാന്തിനൊപ്പം സൂപ്പർഹിറ്റ് പടമായ ബാഷയിലെ രാ രാ രാമയ്യ എന്ന പാട്ട് രംഗത്ത് അൽഫോൺസ പ്രധാന ഡാൻസറായായി അഭിനയിച്ചു. പൈ ബ്രദേഴ്‌സ് പരാജയപ്പെട്ടെങ്കിലും ബാഷ എക്കാലത്തെയും വലിയ ഹിറ്റായി.
ഇതോടെ അൽഫോൻസയും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ആ സമയത്താണ് ഐറ്റം ഡാൻസിൽ ഏറ്റവും സ്റ്റാർ വാല്യൂ ഉണ്ടായിരുന്ന സിൽക്ക് സ്മിതയുടെ ആ ത്മ ഹ ത്യ. അങ്ങനെ സിൽക്ക് സ്മിതയുടെ അഭാവത്തിൽ സിനിമാക്കാർ അൽഫോൺസയെ തേടി എത്തി. നർത്തകി കൂടിയായതിനാൽ സിൽക്കിനെ വെല്ലുന്ന രീതിയിൽ നൃത്തത്തിൽ അൽഫോൺസ തരംഗമായി.
തമിഴ്, മലയാളം, തെലുങ്ക്, കന്നട, തുടങ്ങി ഹിന്ദിയിൽ വരെ നിരവധി പടങ്ങളിൽ നൃത്തച്ചുവടുകളുമായി നടിയെത്തി. മമ്മുട്ടി, മോഹൻലാൽ, ജയറാം, രജനികാന്ത്, കമൽഹസർ, ബാലയ്യ ഗാരു, വിക്രം, വിജയ് , സത്യരാജ്, അർജുൻ തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ മുൻനിര നായകന്മാരുമായും അൽഫോൻസയുടെ ഗാനരംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലുമായി ഒരു ഡസനിലധികം പടങ്ങളിൽ ഒന്നിച്ച് ഐറ്റം ഡാൻസ് ഓഫറുകൾ അൽഫോൺസയ്ക്ക് ലഭിച്ചു.
അതിനിടെ നായികാവേഷം ചെയ്യാനുള മോഹം കൊണ്ട് 2001 ൽ എണ്ണത്തോണി എന്ന ബിഗ്രേഡ് പടത്തിൽ അൽഫോൺസ നായികയായി അഭിനയിച്ചു. മലയാളത്തിൽ തരംഗം തീർത്ത ഷക്കീലയും ഉപനായികയായി ഈ പടത്തിൽ ഉണ്ടായിരുന്നു. പടം ഹിറ്റായെങ്കിലും ഇത് അൽഫോൺസയുടെ ഏറ്റവും മണ്ടത്തരമായ ഒരു നീക്കമായി ഇത് മാറുകയും നടിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
ബിഗ്രേഡ് പടങ്ങൾ സൂപ്പർതാര പടങ്ങൾക്ക് ഭീഷണി ഉയർത്തിയ അക്കാലത്ത് ഇത്തരം ഒരു മൂവി ചെയ്തതിനാൽ മലയാളത്തിൽ സൂപ്പർതാര പടങ്ങളിൽ നിന്നും അൽഫോൻസയ്ക്ക് ഓഫർ കിട്ടാതെയായി. അന്യമതസ്ഥരും ആയിട്ടുള്ള അൽഫോൺസയുടെ വിവാഹ ബന്ധം വിജയിച്ചിരുന്നില്ല. ആയിടയ്ക്കാണ് തമിഴിൽ കൂടെ അഭിനയിച്ച നസീർ എന്ന നടനുമായി അൽഫോൺസ പ്രണയത്തിൽ ആവുന്നത്.
വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് നസീറിനെ വിവാഹം ചെയ്തു. വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിച്ചു. എന്നാൽ ഈ ബന്ധം അധികകാലം നീണ്ടില്ല. ശേഷം അൽഫോൺസ ബിഗ്രേഡ് പടങ്ങളിലെ നായകനായ ഉസ്മാനുമായി പ്രണയത്തിലായി. ഉസ്മാനെ വിവാഹം കഴിച്ചതായി ഗോസിപ്പുകൾ വന്നിരുന്ന. 2012 ൽ കാമുകനായ യുവനടൻ വിനോദിന്റെ ആത്മഹത്യയോടെ അൽഫോൺസ വീണ്ടും വാർത്തകളിൽ നിറഞ്ഞു.
വിനോദിന്റെ വിയോഗ വാർത്ത അറിഞ്ഞതോടെ അൽഫോൺസയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന നടി വീണ്ടും സിനിമകളിൽ അഭിനയിച്ചു. 2013 ൽ പുറത്തിറങ്ങിയ ബാബുരാജിന്റെ പോലീസ് മാമൻ എന്ന മലയാളപടമാണ് അൽഫോൺസ അവസാനമായി അഭിനയിച്ച ചിത്രം..
അതിനിടെ ജയശങ്കർ എന്ന തമിഴ് സിനിമാപ്രവർത്തകനെ അൽഫോൺസ വിവാഹം കഴിച്ചു. ഇരുവരും ഹിന്ദുമതം സ്വീകരിച്ചു. അഭിനയത്തിൽ നിന്നും മാറി ഇപ്പോൾ രണ്ട് പെൺമക്കളുടെ അമ്മയായി ചെന്നെയിൽ കുടുംബിനിയായി ജീവിക്കുകയാണ് അൽഫോൺസ ഇപ്പോൾ.