ഗോപി സുന്ദറിന്റെ കൊട്ടിനൊപ്പം അമൃത സുരേഷിന്റെ പാട്ട്, നല്ല ബോറായിട്ടുണ്ട് ആരെ കാണിക്കാനാണ് ഈ കോമാളി വേഷമെന്ന് സോഷ്യൽ മീഡിയ

2164

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ഒരുമിച്ചത് അടുത്തിടെ ആയിരുന്നു. നെഞ്ചോട് നെഞ്ച് ചേർന്നു നിന്നൊരു ഫോട്ടോ പങ്കു വെച്ചായിരുന്നു ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയു ഒക്കെയായി ഇരുവരും സോഷ്യൽനമീഡിയയിലും സജീവമാണ്.

ഇവർ പങ്കു വെക്കുന്ന വിശേഷങ്ങൾ എല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. തെലുങ്ക് സിനിമയുമായി ബന്ധപ്പെട്ട തിരക്കു കളിലാണ് ഗോപി സുന്ദര്ഡ. അദ്ദേഹത്തെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം അമൃത എത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ പുതിയൊരു വീഡിയോയും ആയെത്തിയിരിക്കുക ആണ് ഗോപി സുന്ദർ. ഗോപി സുന്ദർ ചെണ്ട കൊട്ടുമ്പോൾ അമൃത ആലായാൽ തറ വേണമെന്ന ഗാനം പാടുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായി കെക്കാണ്ടിരിക്കുന്നത്. ഗോപി സുന്ദറാണ് ഫേസ്ബുക്കിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.

Also Read: ധനുഷ് ചിത്രത്തിന്റെ സെറ്റിൽ നിന്നും ഇറങ്ങിപ്പോയോ സംഭവം, വിശദീകരണവുമായി നടി സംയുക്ത മേനോൻ

വെൽക്കം സഡാസ് എന്ന ക്യാപ്ഷനോടെ ആയാണ് വീഡിയോ പങ്കിട്ടത്. അമൃത മൈക്ക് ഉപയോഗിച്ചിരുന്നുവെങ്കിൽ ആ ശബ്ദം കുറേക്കൂടി വ്യക്തമായി കേട്ടേനെ എന്നായിരുന്നു ചിലർ കമന്റ് ചെയ്തത്. ചെണ്ടയുടെ ശബ്ദം ഇത്തിരി കുറച്ചെങ്കിൽ അമൃതയുടെ ശബ്ദമായി ലയിച്ചേനെ.

അടുത്ത പ്രാവശ്യം കൊട്ടുമ്പോൾ ശ്രദ്ധിക്കണേയെന്ന് ഒരാൾ പറഞ്ഞപ്പോൾ ഷുവർ ബ്രോ, ഇത് നാച്ചുറലാണെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. പോസിറ്റീവായി മാത്രമല്ല നെഗറ്റീവായുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ടായിരുന്നു. എപ്പോഴും ഇത് കാണണം, വേറെ ന്യൂസ് കേൾക്കാൻ ഇടവരരുതെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

ഇത് അത് തന്നെ അമൃതം സുന്ദരം, നിങ്ങൾ രണ്ടാളും നല്ല കോമ്പിനേഷനാണ്. പാട്ടിനേക്കാളും ഗംഭീരമാണ് കൊട്ട്. സരിഗമപയിൽ താങ്കൾ ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത് തബലിസ്റ്റാണെന്നാണ്. ഇത് പോലെ താങ്കൾ തബല വായിച്ച് അമൃത പാടുന്ന വീഡിയോ ഇടാമോയെന്നായിരുന്നു ഒരാളുടെ കമന്റ്.

ഇതൊക്കെ ആരെ കാണിക്കാനെന്ന് മനസിലാവുന്നുണ്ട് എന്നായിരുന്നു ചിലർ പറഞ്ഞത്. ഗോപി സുന്ദറിന്റെ ലിവിങ് റ്റുഗദർ പങ്കാളിയായിരുന്ന അഭയ ഹിരൺമയിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങൾ പിരിഞ്ഞതിനെ കുറിച്ചോ അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചതിനെ കുറിച്ചോ അഭയ പ്രതികരിച്ചിരുന്നില്ല.

Also Read: സിൽക്ക് സ്മിതയ്ക്ക് ശേഷം തെന്നിന്ത്യ വാഴ്ത്തിയ സൗന്ദര്യ റാണി, ഐറ്റം ഡാൻസിൽ തിളങ്ങിയ സുന്ദരി, ലാലേട്ടനും മമ്മൂട്ടയ്ക്ക് ഒപ്പം സിനിമകളിൽ, നടി അൽഫോൺസയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

ആ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ല എന്നായിരുന്നു അഭയയുടെ മറുപടി. അതേ സമയം ക്യൂട്ട് ലുക്കിലുള്ള സെൽഫി ചിത്രങ്ങളുമായി അഭയയും രംഗത്ത് എത്തിയിട്ടുണ്ട്.

Advertisement