സിനിമകളിലും സീരിയലുകളിലും നിറഞ്ഞു നിന്നിരുന്ന കിഷോർ പീതാംബരന് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഡ്രൈവർ ആകേണ്ടി വന്നു, താരത്തിന്റെ വേദനിപ്പിക്കുന്ന ജീവിത കഥ

3059

ഒരുകാലത്ത് മലയാള സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിന്നിരുന്ന താരമാണ് നടൻ കിഷോർ പീതാംബരൻ. സിനിമകളേക്കാൾ സീരിയലുകളിൽ ആയിരുന്നു കിഷോർ പീതാംബരൻ നിറഞ്ഞു നിന്നിരുന്നത്. കിഷോർ എന്ന പേരിനേക്കൾ ഉപരി ഒരു പക്ഷേ കഥാപാത്രങ്ങളുടെ പേരിലാകും കിഷോർ പ്രേക്ഷകർക്ക് ഇടയിൽ അറിയപ്പെടുന്നത്. 18 വർഷം കാണ്ട് 280 ഓളം സീരിയലുകളിലാള് കിഷോർ അഭിനയിച്ചിട്ടുള്ളത്.

സീരിയലുകൾകക് പുറമേ നിരവധി സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പാലോട് സ്വദേശിയാണ് കിഷോർ പീതാംബരൻ. ദേശീയ വോളിബോൾ താരമായിരുന്നു നടന്റെ അച്ഛൻ പീതാംബരൻ. ജയശ്രീയാണ് നടന്റെ അമ്മ, കിഷോറിന് ഒരു ജേഷ്ഠനാണ് ഉള്ളത്. ചേട്ടൻ ഇപ്പോൾ പോലീസിൽ ജോലി ചെയ്യുന്നു.

Advertisements

എന്നാൽ അഭിനയമോഹം കാരണം കിഷോർ നാടകത്തിലേക്കും അവിടെ നിന്നും സീരിയലിലേക്കും എത്തുക യായിരുന്നു. പ്രമുഖങ്ങളായ പല നാടക സമിതികളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനി തിയേറ്റേഴ്സിന്റെ എകെജി എന്ന നാടകത്തിൽ എകെജിയുടെ വേഷമാണ് കിഷോറിന് ബ്രേക്ക് നൽകിയത്.

Also Read
മേക്കപ്പ് ചെയ്യുന്നവർക്ക് യാതൊരു വിധത്തിലും സമാധാനം കൊടുക്കില്ലെന്ന് ഉറപ്പിച്ച് നവ്യ ; വീഡിയോ വൈറൽ

അതിലെ എകെജി എന്ന കഥാപാത്രത്തിന്റെ പ്രകടനം കണ്ട് അങ്ങാടിപ്പാട്ട് സംവിധായകൻ ആർ ഗോപിനാഥ് സീരിയലിലേക്ക് ക്ഷണിക്കുകയായിരുന്നു. അതിലെ വിഷ്ണു നമ്പൂതിരി എന്ന കഥാപാത്രം ഹിറ്റായതോടെ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലായിരുന്നു. പിന്നീട് അലകൾ, സാഗരം, ഹരിചന്ദനം, ഊമക്കുയിൽ, സ്ത്രീജൻമം, ഹരിചന്ദനം, മഞ്ഞുരുകും കാലം തുടങ്ങി 280 സീരിയലുകളിൽ കിഷോർ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

ഒരേ സമയം ഒന്നും രണ്ടും സീരിയലുകളിലൊക്കെ താരത്തെ കാണാം. ഇപ്പോൾ ഭാഗ്യജാതകം, സീത, ജാനി, കുട്ടിക്കുറുമ്പൻ തുടങ്ങിയ സീരിയലുകളാണ് താരം ചെയ്യുന്നത്. അതേ സമയം മനസുവേദനിപ്പിച്ച ഒരു അനുഭവവും താരം വെളിപ്പെടുത്തുന്നു. ഇതിനോടകം കാഞ്ചീപുരത്തെ കല്യാണം, തിങ്കൾ മുതൽ വെള്ളി വരെ, കിങ് ആൻഡ് കമ്മീഷണർ, സിംഹാസനം തുടങ്ങി ആറു സിനിമകളിൽ അഭിനയിച്ചു.

Also Read
ഷൂട്ടിനിടയിൽ എന്റെ മുണ്ട് അടിക്കടി അഴിഞ്ഞു പോയിരുന്നു ; ദേവദാസിന്റെ ഓർമ്മകൾ പങ്ക് വച്ച് ഷാരൂഖ് ഖാൻ

കാഞ്ചീപുരത്തെ കല്യാണത്തിൽ പ്രധാന വില്ലൻ വേഷമായിരുന്നു കിഷോറിന്. 37 ദിവസം ആ സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചു. എന്നാൽ ഷൂട്ടിങ് കഴിഞ്ഞപ്പോൾ, കിഷോർ ഇനി സീരിയലിലേക്കില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സീരിയൽ ഇൻഡസ്ട്രിയിൽ കഥ പരന്നു. അതോടെ രണ്ടു മാസം വീട്ടിലിരിക്കേണ്ടി വന്നു എന്ന് താരം പറയുന്നു. അതോടെ സാമ്പത്തികമായി ബുദ്ധിമുട്ടി.

എന്നാൽ മികച്ച ഡ്രൈവറായ താരം വരുമാനത്തിന് വേണ്ടി ഡ്രൈവിങ്ങ് പണിക്കിറങ്ങി പിന്നെ കുടുംബം പുലർത്തി. പിന്നീടാണ് സരയു സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചതും വീണ്ടും സീരിയലിൽ സജീവമായതും. അതോടെ സിനിമയ്ക്ക് വേണ്ടി വലിയ റിസ്‌കെടുക്കാൻ വയ്യെന്നാണ് താരം പറയുന്നത്. പക്ഷേ നല്ല കഥാപാത്രമാണെങ്കിൽ ഇനിയും സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. സരിതയാണ് കിഷോറിന്റെ ഭാര്യ. മൂത്ത മകൻ കാളിദാസ് പത്താം ക്ലാസിലും ഇളയവൾ നിള ഒന്നാം ക്ലാസിലും പഠിക്കുന്നു.

Also Read:
തുണി ഒന്നു ഉടുക്കാതെ വരുന്നതായിരുന്നു ഇതിലും നല്ലത്, മലയാളികളുടെ പ്രിയതാരം ഉത്ഘാടനത്തിന് ഇട്ടുവന്ന വേഷം കണ്ട് ഞെട്ടി ആരാധകർ, വീഡിയോ വൈറൽ

Advertisement