ഹിറ്റ് മേക്കർ ലാൽജോസിന്റെ സംവിധാനത്തിൽ ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് മീരാ നന്ദൻ. ഒരു റിയാലിറ്റി ഷോയിൽ ഗായികയായി തുടങ്ങി താരം 2008 ൽ ആണ് സിനിമയിലേക്ക് അരങ്ങേറിയത്. ഇപ്പോൾ നടിക്ക് പുറമേ മലയാളികളുടെ പ്രിയപ്പെട്ട ഗായികയും ആർജെയും ഒക്കെയാണ് മീരാ നന്ദൻ.
നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച നടി ഇപ്പോൾ അഭിനയം നിർത്തി ദുബായിൽ സ്ഥിരം താമസം ആക്കിയിരിക്കുകയാണ്. 2017ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻ എന്ന ചിത്രത്തിലാണ് മീരാ നന്ദൻ അവസാനമായി അഭിനയിച്ചത്. ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്ത് വരുന്ന മീരാ നന്ദൻ സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് നടി.
തന്റെ ഗ്ലാമറസ് ഫോട്ടോകൾ അടക്കം ആരാധകർക്കായി പോസ്റ്റ് ചെയ്ത് മിക്കപ്പോളും വാർത്തകളിലും നിറയാറുണ്ട്. അതേ സമയം ജീവിതത്തിൽ ആദ്യമായി ഒറ്റക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മീരാ നന്ദൻ ഇപ്പോൾ. അമേരിക്കയിലേക്ക് ആയിരുന്നു നടിയുടെ ഒറ്റയ്ക്കുള്ള യാത്ര. റോഡരികിൽ നിന്നും പകർത്തിയ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് മീര നന്ദൻ ആരാധകർക്കായി പങ്കുുവെച്ചിരിക്കുന്നത്.
ചിത്രത്തോടൊപ്പം, ഞാൻ ആദ്യമായാണ് സോളോ യാത്ര ചെയ്യുന്നത്. എന്റെ ചിത്രങ്ങൾ എടുക്കാൻ ആരും ഇല്ല എന്നതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അപ്പോഴാണ് റോഡരികിൽ ഒരു സ്ത്രീയെ കണ്ടത്, അവരാണ് എനിക്ക് ഈ ചിത്രം എടുത്തു തന്നത് എന്നും താരം കുറിച്ചിട്ടുണ്ട്.
പച്ചയിൽ കറുത്ത പുള്ളികൾ ഉള്ള ഉടുപ്പും സ്ലിംഗ് ബാഗുമണിഞ്ഞ് നിൽക്കുന്ന മീരയാണ് ചിത്രത്തിലുള്ളത്.
അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള ഏറ്റവും വലിയ നഗരമായ ഹ്യൂസ്റ്റണിൽ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്.
അതേസമയം ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് യുഎസിൽ ഇപ്പോഴും യാത്രാവിലക്കുണ്ട്. യാത്രക്ക് തൊട്ടുമുൻപുള്ള 14 ദിവസങ്ങളിൽ എപ്പോഴെങ്കിലും ഇന്ത്യയിലൂടെ സഞ്ചരിച്ചവർക്കും യാത്രാവിലക്ക് ബാധകമാണ്.
അമേരിക്കൻ പൗരന്മാർ, വിദ്യാർത്ഥികൾ, രാജ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് മാത്രമേ നിലവിലെ സാഹചര്യത്തിൽ യുഎസിലേക്ക് യാത്ര ചെയ്യാനാവൂ. മീരാ നന്ദൻ എന്തിനാണ് അമേരിക്കയിൽ പോയതെന്ന് താരം വെളിപ്പെടുത്തിയട്ടില്ല.