മലയാളികളുടെ ഇഷ്ട താര ദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമ്മയും. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത സംയുക്ത വർമ്മ സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്.
വെറും 3 വർഷം മാത്രം സിനിമയിലുണ്ടായിരുന്ന നടിയാണ് സംയുക്ത വർമ്മ. എന്നാൽ ആ മൂന്ന് വർഷം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന സംയുക്ത കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് രണ്ട് തവണ കരസ്ഥമാക്കിയിട്ടുണ്ട്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം സൂപ്പർഹിറ്റ് ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയാണ് സംയുക്ത വർമ്മയുടെ ആദ്യ ചിത്രം. തുടർന്ന് സുരേഷ് ഗോപി , മോഹൻലാൽ , ദിലീപ് , കുഞ്ചാക്കോ ബോബൻ എന്നീ സൂപ്പർ താരങ്ങളുടെ നായികയായി സംയുക്ത തിളങ്ങി.
എന്നാൽ ബിജു മേനോനുമായി ഒന്നിച്ച മേഘമൽഹാർ , മഴ , മധുരനൊമ്പരകാറ്റ് എന്നീ ചിത്രങ്ങളിലൂടെ ബിജു സംയുക്ത ജോഡി പ്രേക്ഷകരുടെ പ്രിയ ജോഡിയായി മാറി. ബിജു മേനോനുമായി പ്രണയത്തിലായി വിവാഹിതയായ താരം വിവാഹശേഷം കുടുംബജീവിതത്തിലേക്ക് മാറി നിന്നു.
മൂന്ന് വർഷം കൊണ്ട് പതിനഞ്ചോളം സിനിമകിൽ നായികയായ സംയുക്തയുടെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ, മേഘമൽഹാർ , മഴ , മധുരനൊമ്പരകാറ്റ്, കുബേരൻ, നാടൻ പെണ്ണും നാട്ടു പ്രമാണിയും, ചന്ദ്രനുദിക്കുന്ന ദിക്കിൽ, നരേന്ദ്രൻ മകൻ ജയകാന്തൻ വക, വൺ മാൻ ഷോ , തെങ്കാശി പട്ടണം തുടങ്ങിയ സിനിമകളുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ സൗഹൃദങ്ങളെ കുറിച്ച് സംയുക്ത തുറന്നു പറയുന്നു. എപ്പോഴും കൂടെയുള്ളവർ കുറച്ചേയുള്ളൂവെന്ന് താരം പറയുന്നു. പക്ഷേ, ഉള്ള സൗഹൃദങ്ങളൊക്കെ നല്ല സ്‌ട്രോങ്ങാണ്. തെങ്കാശിപട്ടണം എന്ന ചിത്രത്തിലഭിനയിച്ചപ്പോൾ തൊട്ടുള്ള സൗഹൃദമാണ് ഗീതു മോഹൻദാസുമായി.
ഭാവന എന്റെ അനിയത്തി സംഘമിത്രയുടെ കൂടെ പഠിച്ചതാണ്. ചെറുപ്പം മുതൽ അറിയാവുന്ന കുട്ടി. ഞങ്ങൾ ഒരു കുടുംബം പോലെയാണ്. മഞ്ജു വാരിയർ എനിക്ക് സഹോദരി തന്നെ. ഞങ്ങ ൾ എന്നും വിഡിയോ കോൾ വിളിക്കും, സംസാരിക്കും, ഇടയ്ക്കിടെ ഗേൾസ് ഗ്യാങ് സംഗമങ്ങളും യാത്രയും സംഘടിപ്പിക്കാറുണ്ടെന്നും സംയുക്ത വ്യക്തമാക്കുന്നു.