നടി അമേയ മാത്യൂ കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയായ താരമാണ്.
അഭിനയത്തിന് പുറമെ മോഡലായും ഇവർ തിളങ്ങിയിരുന്നു. കരിക്ക് ഹിറ്റായ ശേഷം ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ സിനിമകളിലും നടി അഭിനയിച്ചിരുന്നു.
മുൻപ് ഗ്ലാമർ വസ്ത്രം ധരിച്ചുളള ചിത്രങ്ങൾക്ക് നിരവധി വിമർശനങ്ങളും ഏൽക്കേണ്ടി വന്ന താരമാണ് അമേയ. വിമർശിച്ചവർക്കെല്ലാം അന്ന് വായടപ്പിക്കുന്ന മറുപടിയായിരുന്നു താരം നൽകിയത്.
സോഷ്യൽ മീഡിയയിൽ തന്റെ പുതിയ പോസ്റ്റിൽ തനിക്ക് ഡെങ്കിപ്പനി പിടിപ്പെട്ട കാര്യമാണ് നടി ഇപ്പോൾ പറയുന്നത്. ‘കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയകളിൽനിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ഡെങ്കു കുറച്ചുഡേയ്‌സ് എന്റെ കൂടെ കൂടിയത് എന്ന് നടി എഴുതുന്നു.
അതിനാൽ ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ സുഖമായിരുന്നു. എന്തുതന്നെ ആയാലും കാണാതിരുന്നപ്പോൾ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് താങ്ക്സ്. ഞാൻ കൊറോണ ആണ് പ്രതീക്ഷിച്ചത്.
പക്ഷെ ഡെങ്കിയിൽ ഒതുങ്ങി എന്നും അമേയ മാത്യൂ തന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ എഴുതി. അതേസമയം അസുഖം അൽപം സീരിയസ് ആയിരുന്നു എങ്കിലും ഇപ്പോൾ ഭേദമായി വരുന്നതായും താരം ആരാധകരോട് കമന്റുകളിലൂടെ അറിയിച്ചു.
അതേ സമയം മുൻപ് തന്റെ വസ്ത്രധാരണത്തെക്കുറിച്ച് വിമർശിച്ചവർക്കെല്ലാം നടി നൽകിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാത്ത സദാചാരം കലർത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുളളൂ,നിങ്ങൾ നിങ്ങളുടെ പണി നോക്കൂ . വേഷത്തിന്റെയും രൂപത്തിന്റെയും പേരിൽ ആരെയും അപമാനിക്കാതിരിക്കുക, നാളെ എന്തെന്ന് ആർക്കറിയാം എന്നായിരുന്നു നടി പറഞ്ഞത്.