സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഡോ. ഗോപിക അനിൽ. നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ മലയാളികളുടെ പൂമുഖത്തേക്ക് എത്തിക്കുന്ന ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സുപ്പർഹിറ്റ് പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമായിട്ടാണ് ഗോപിക പ്രേക്ഷക ഹൃദയം കവർന്നെടുത്തിരിക്കുന്നത്.
യുവാക്കൽ അടക്കെ നിരവധി ആരാധകരാണ് ഗോപിക അനിലിന് ഉള്ളത്. സാന്ത്വനം സീരിയലിലെ ശിവാ ജ്ഞലി പ്രണയം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി ഏറ്റെടുത്തതാണ്. പ്രമുഖ സിനിമാ സീരിയൽ നടി ഷഫ്നയുടെ ഭർത്താവ് സജിൻ ആണ് സാന്ത്വനത്തിൽ അഞ്ജലിയുടെ ഭർത്താവ് ശിവൻ എന്ന കഥാപാത്രം ആയി എത്തുന്നത്.
ശിവനും അഞ്ജലിയും പ്രേക്ഷക ഹൃദയം കവരുമ്പോൾ ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും സജിൻ ചേട്ടനുമായി നല്ല കെമിസ്ട്രിയിലാണ് എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ ഗോപിക ഇപ്പോൾ. സീരിയൽ ടുഡേ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റ തുറന്നു പറച്ചിൽ.
കുട്ടിക്കാലം മുതലേ അഭിനയത്തിൽ മിടുക്ക് തെളിയിച്ചിട്ടുള്ള ഗോപിക ബാലതാരമായി സിനിമയിൽ ആണ് ആദ്യം എത്തുന്നത്. ശിവം എന്ന ഷാജി കൈലാസ് ചിത്രത്തിൽ ബിജു മേനോന്റെ മകളായി എത്തിയ ഗോപിക പക്ഷേ ശ്രദ്ധിക്കപ്പെട്ടത് വിഎം വിനുവിന്റെ ബാലേട്ടൻ എന്ന ചിത്രത്തിൽ താരരാജാവ് മോഹൻലാലിന്റെ മകളായി എത്തിയതോടെയാണ്.
ബാലേട്ടനിൽ താരത്തിന്റെ സഹോദരി കീർത്തനയും അഭിനയിച്ചിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്ത കബനി എന്ന സീരിയലിലൂടെയാണ് ഗോപിക മിനിസ്ക്രീനിൽ എത്തുന്നത്. കബനിയിലും ഗോപികയും കീർത്തനയും ഒന്നിച്ചാണ് അഭിനയിച്ചത്.
അതേ സമയം സാന്ത്വനം കുടുംബം തനിക്ക് ഏറെ പ്രിയപ്പെട്ടത് ആണെന്നും ലൊക്കേഷനിൽ ചെന്നാൽ എല്ലാവരുമായും ഒരു കുടുംബത്തിൽ എന്ന പോലെ തന്നെ ആണെന്നുമാണ് ഗോപിക അനിൽ പറയുന്നത്.
ശിവാജ്ഞലി പ്രണയം പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണം ഒരുപക്ഷേ തുടക്കത്തിൽ രണ്ടുപേരും തമ്മിൽ തല്ലിയും കലഹിച്ചും തുടങ്ങിയതിനാലും പിന്നീട് അത് ലവ് ട്രാക്കിലേക്ക് മാറിയത് കൊണ്ടുമായിരിക്കാം എന്നുമാണ് ഗോപിക പറയുന്നത്.
ഓൺ സ്ക്രീനിലാണെങ്കിലും ഓഫ് സ്ക്രീനിലാണെകിലും സജിൻ ചേട്ടനുമായി നല്ലൊരു സൗഹൃദമുണ്ട്. ആ സൗഹൃദമാണ് പലപ്പോഴും ശിവനും അഞ്ജലിയുമാകുമ്പോൾ ഞങ്ങളെ കൂടുതൽ സഹായിക്കാറുള്ളത്. സീരിയലിൽ ബാലേട്ടനായി വേഷമിടുന്ന രാജീവ് എട്ടന്റെ നമ്പരൊക്കെ ഫോണിൽ സേവ് ചെയ്തിരിക്കുന്നത് വല്യേട്ടൻ എന്ന് തന്നെയാണ്.
ലൊക്കേഷനിൽ എല്ലാവരും സീരിയലിലെ പോലെ തന്നെയാണ് പരസ്പരം അങ്ങോടും ഇങ്ങോടും സ്നേഹ ത്തോടെ വിളിക്കാറുള്ളതൊക്കെ. അത്രയും ഊട്ടിയുറക്കപ്പെട്ട സൗഹൃദമാണ് എല്ലാവരും തമ്മിലെന്നും ഗോപിക പറയുന്നു.
അതേ സമയം തമിഴിലെ സൂപ്പർഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റിമേക്കാണ് സാന്ത്വനം.
മലയാളികളുടെ പ്രിയ നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും ചേർന്നാണ്. പരമ്പരയിലെ പ്രധാന കഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്നതും ചിപ്പിയാണ്.