മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അഭനേത്രിയും ആണ് രഞ്ജിനി ഹരിദാസ്. ഒരുകാലത്തെ ട്രെൻഡിങ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയുടെ അവതാരക ആയിട്ടാണ് രഞ്ജിനി ഹരിദാസ് ശ്രദ്ധേയ ആയത്.
പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി ഹരിദാസ് വലിയ ചർച്ച ആയിരുന്നു. ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്.
ബിഗ്സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെ യ്ക്കാൻ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു. ഇപ്പഴിതാ തന്റെ കാമുകൻ ശരത് പുളിമൂടിനൊപ്പം യൂറോപ്പിൽ വെക്കേഷൻ ആഘോഷിക്കുകയാണ് രഞ്ജിനി ഹരിദാസ്.
നെതർലാൻഡ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ ഇടങ്ങളിൽ ഇരുവരുമൊരുമിച്ച് യാത്ര പോയിരുന്നു. ഇവിടെ നിന്നുള്ള നയന മനോഹരമായ പശ്ചാത്തലത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത്.
തുലിപ് പൂക്കൾക്കിടിൽ ശരത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ അതിമനോഹരമായി തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഇടയ്ക്കിടെ കാമുകനൊപ്പമുള്ള ചിത്രങ്ങളും മുപ്പത്തൊമ്പത് കാരിയായ രഞ്ജനി ഹരിദാസ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.
Also Read: ശിവാജ്ഞലി പ്രണയം ക്ലിക്കാവാൻ കാരണം ഇതാണ്, രഹസ്യം വെളിപ്പെടുത്തി ഗോപിക അനിൽ, നടിയുടെ വാക്കുകൾ വൈറൽ
16 വർഷമായി ശരത്തിനെ പരിചയമുണ്ട് രഞ്ജിനിക്ക്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു. രഞ്ജിനി മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിൾ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നാണ് രഞ്ജിനി ഒരു നേരത്തെ പറഞ്ഞിരുന്നു.
16 വർഷമായി ശരത്തിനെ പരിചയമുണ്ട് രഞ്ജിനിക്ക്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു. രഞ്ജിനി മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിൾ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ല എന്നുമാണ് രഞ്ജിനി ഹരിദാസ് നേരത്തെ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നത്.