ഇപ്പോഴും കാവ്യ എന്റെ അടുത്ത കൂട്ടുകാരിയാണ്, കൂടെ അഭിനയച്ചവരിൽ ഏറെ ഇഷ്ടം ലാലേട്ടനോട്: തുറന്നു പറഞ്ഞ് സുജാ കാർത്തിക

115

ഒരുകാലത്ത് മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു സുജാ കാർത്തിക. നടി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയായിരുന്നു സുജാ കാർത്തിക. രാജസേനൻ സംവിധാനം ചെയ്ത് ജയറാം നായകനായ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ കാർത്തിക സിനിമാ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് ഏതാണ്ട് ഇരുപതോളം ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ മികച്ച കഥാപാത്രങ്ങളെ സുജ കാർത്തിക അവതരിപ്പിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. 2010 ലായിരുന്നു രാകേഷ് കൃഷ്ണനുമായിട്ടുള്ള സുജയുടെ വിവാഹം കഴിയുന്നത്. വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ് സുജാ കാർത്തിക.

Advertisements

സുരേഷ് ഗോപിയും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തിയ നാദിയ കൊല്ലപ്പെട്ട രാത്രിയാണ് സുജാ കാർത്തിക അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെക്കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും എല്ലാം താരം തുറന്നു പറയുകയാണ്. സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സുജാ കാർത്തികയുടെ തുറന്നു പറച്ചിൽ.

അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട് സുജ കാർത്തിക. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സി നിമാ ജീവിതത്തെക്കുറിച്ചും സുഹൃത്തുക്കളെ ക്കുറിച്ചുമെല്ലാം പറഞ്ഞുള്ള ക്യു എൻ എ വിശേഷങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

അതോടൊപ്പം തന്നെ മലയാള സിനിമയിടെ സൂപ്പർ നായികയായിരുന്ന കാവ്യമാധവനെ കുറിച്ചും സുജാ കാർത്തിക മനസ്സു തുറക്കുന്നു. കാവ്യ മാധവനുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും താരം മറുപടി നൽകിയിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും കാവ്യ മാധവനുമായുള്ള സൗഹൃദം ഇപ്പോഴും അതേ പോലെ തുടരുന്നുണ്ട്. 2001 ലെ അമ്മയുടെ യോഗത്തിനിടയിൽ വെച്ചായിരുന്നു ആദ്യമായി കാവ്യ മാധവനെ കണ്ടതെന്ന് താരം പറയുന്നു.

കാവ്യയുടേയും ദിലീപിന്റേയും മകളായ മഹാലക്ഷ്മിയെ കണ്ടിരുന്നോയെന്ന് ചോദിച്ചപ്പോൾ ഒരുമിച്ചുള്ള ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. സിനിമയിലെ ബെസ്റ്റ് ഫ്രണ്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ കാവ്യ മാധവന്റെ പേരായിരുന്നു സുജ പറഞ്ഞത്. മനുവെന്നാണ് താൻ കാവ്യയെ വിളിക്കുന്നതെന്നും സുജ കാർത്തിക പറയുന്നു.

പതിനഞ്ചാമത്തെ വയസിലാണ് ഞാൻ അഭിനയ ജീവിതം തുടങ്ങിയത്. അതുകൊണ്ട് തന്നെ കല്യാണം കഴിഞ്ഞതിന് ശേഷം വീട്ടിൽ ഇരിക്കുന്ന കാര്യം ചിന്തിക്കാനേ പറ്റില്ലായിരുന്നു. 2009 ൽ പിജിഡിഎം കോഴ്സ് ഒന്നാം റാങ്കോടെ വിജയിച്ചു. അതോടെ പഠിക്കാനുള്ള ആവേശം കേറി.

മറ്റൊരു പ്രൊഫഷനിലേക്ക് പോവാൻ പഠിത്തം ഒരു തടസമാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു. പഠിക്കാൻ ഇഷ്ടമുള്ളത് കൊണ്ടും പിജിയ്ക്ക് റാങ്ക് കിട്ടിയതുമായപ്പോൾ ആത്മവിശ്വാസം കൂടി. അങ്ങനെയാണ് പഠനം മുന്നോട്ട് കൊണ്ട് പോവാനും വേറെ ജേലിയിൽ പ്രവേശിക്കാനും സാധിച്ചത്. ഞാൻ അഭിനയം എന്ന കരിയർ വിട്ടിട്ട് പതിമൂന്ന് വർഷത്തിലേറെയായി. അതേ സമയം കൂടെ അഭിനയിച്ചവരിൽ ഏറെയിഷ്ടം താരരാജാവ് മോഹൻലാലിനോടാണെന്നും സു വ്യക്തമാക്കുന്നു.

(സുജാ കാർത്തിക കാവ്യ മാധവൻ ഫോട്ടോയ്ക്ക് കടപ്പാട്: നാനാ ഓൺലൈൻ)

Advertisement