ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക് എന്ന സീരിയൽ. റേറ്റിങ്ങലും ഏറെ മുന്നിൽ നിൽക്കുന്ന കുടുംബവിളക്കിന് ആരാധകരും ഏറെയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന കുടുംബവിളക്കിലെ വില്ലത്തി കഥാപാത്രമാണ് വേദിക.
വേദികയുടെ വേഷത്തിൽ ആദ്യം എത്തിയിരുന്നത് നടി അമേയ ആയിരുന്നു. എന്നാൽ കുറച്ചു എപ്പിസോഡുകൾക്ക് ശേഷം താരം സീരിയലിൽ നിന്നും പിൻമാറുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ നടി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തല മൊട്ടയടിച്ച ചിത്രമാണ് അമേയ പങ്കുവെച്ചത്.
ഇപ്പോൾ ഇതാ അതേക്കുറിച്ചാണ് കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അമേയ. നടിയുടെ വാക്കുകൾ ഇങ്ങനെ:
ഒരുപാട് പേർ എന്റെ മൊട്ട തല പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നതായി അറിഞ്ഞു എല്ലാർക്കും നന്ദി. പലരും എന്നെ ഫോൺ വിളിച്ചു സംസാരിച്ചു ഫേസ്ബുക്ക്, ഇൻസ്റ്റ അക്കൗണ്ട് വഴി മെസ്സേജ് അയച്ചു. അമേയക്ക് ഇതു എന്ത് പറ്റി എന്നാണ് എല്ലാരും എന്നോട് ചോദിക്കുന്നത്.
നിങ്ങൾക്ക് എന്നെപ്പറ്റി എന്തൊക്കെ അറിയാം എന്ന് ഞാൻ മറുചോദ്യം ചോദിച്ചു, ഇതിൽ കൂടുതൽ എനിക്കിനി എന്ത് പറ്റാൻ ആണ് എന്ന് പറഞ്ഞു തമാശയോടെ ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ അവസാനിപ്പിച്ചു. ആൾക്കാർക്ക് ഇത്രയധികം വെറുപ്പാണോ മൊട്ട തല എന്ന് ചിന്തിച്ചു.
ജീവിതത്തിൽ എല്ലാവർക്കുമുണ്ട് പലതരം പ്രശ്നങ്ങൾ, എനിക്കും ഉണ്ട് പലതും. പക്ഷേ അവയൊന്നും ഞാനൊരു സോഷ്യൽമീഡിയയിലും പറഞ്ഞിട്ടില്ല കാരണം, അത് കൂടുതൽ മുതലെടുപ്പിന് കാരണമാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് കൊണ്ട് മാത്രം.
നിങ്ങൾ കണ്ടിട്ടുള്ള നടി അമേയ അല്ല ശരിയായ ഞാൻ. ശരിക്കുള്ള ഞാൻ കവിതയാണ്. എന്റെ യഥാർഥ പേര് കവിത നായർ എന്നാണെന്നത് എത്രപേർക്കറിയാം എന്നാൽ എന്റെ ജീവിതം ഒരു കവിത പോലെ അത്ര സുന്ദരമായിരുന്നില്ല.
അതുകൊണ്ടാവും 2018 ൽ ഞാൻ തമിഴ് സീരിയൽ ചെയ്യുന്ന സമയത്ത് അവരെന്റെ നെയിം ചേഞ്ച് ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് അമേയ എന്ന പേരിനൊപ്പം ഒരു പുതിയ ഞാനും ജനിക്കുകയുണ്ടായി.
ആദ്യം അൽപം ബുദ്ധിമുട്ടിയെങ്കിലും പതിയെ ഞാനെന്റെ പുതിയ പേരുമായി അടുപ്പത്തിലായി.
പിന്നീട് എനിക്കിഷ്ടവും എന്നെ ഞാൻ ആക്കിയ നിങ്ങൾ പരിചയപ്പെട്ട അമേയ എന്ന ആമി യെ ആയിരുന്നു. കാരണം കവിത ജീവിതം എന്തെന്നറിയാത്തൊരു പൊട്ടി പെണ്ണായിരുന്നു എങ്കിൽ അമേയ ജീവിതത്തിന്റെ എല്ലാ കഠിന്യവും മനസ്സിലാക്കി അവയെ മസ്സിലേറ്റാൻ എന്നെ സഹായിച്ചവളും ജീവിതത്തിൽ ചില ലക്ഷ്യങ്ങളിൽ എത്തിച്ചേരനായി കഠിനാധ്വാനം ചെയാൻ എന്നെ പ്രേരിപ്പിച്ചവളും ആയിരുന്നു.
അങ്ങിനെ മെല്ലെ മെല്ലെ ആമി എനിക്ക് ഏറ്റവും പ്രിയപെട്ടവൾ ആയി. വ്യക്തി ജീവിതത്തിലും പ്രവർത്തന മേഖലയിലും പലപ്പോഴും പ്രതീക്ഷയർപ്പിച്ച ഒരുപാട് ഇടങ്ങളിൽ ഒന്നിലേറെതവണ ഒരുപോലെ ഒഴിവാക്ക പെട്ടൊരു വ്യക്തിയാണ് ഞാൻ. എങ്കിലും ഞാൻ ഹാപ്പിയാണ്.
കാരണം അവഗണിച്ചവരിൽ പലരും പിന്നീട് എന്റെ നന്മ തിരിച്ചറിഞ് പരിഗണനയുമായി എത്തിയിട്ടുണ്ട്.
എന്നെ കുറിച്ച് അറിയാൻ ശ്രമിക്കുന്നവർ ഇത്രയെങ്കിലും അറിഞ്ഞിരിക്കട്ടെ എന്ന് തോന്നി എഴുതിയതാണ്.
എന്റെ വ്യക്തിജീവിതത്തിൽ ഞാൻ ഒരു പടയാളിയാണ്. ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവിന് കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ട് ആരും ഇതിനെ തെറ്റായി വ്യാഖ്യാനിക്കരുത് എന്നും നടി വ്യക്തമാക്കുന്നു.