മലയാള സിനിമയുടെ മെഗാതാരമായ തന്റെ പിതാവിന്റെ പിൻബലമോ പേരോ ഉപയോഗിക്കാതെ സ്വന്തം കഴിവുകൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച യുവ സൂപ്പർതാരമാണ് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ. ശ്രീനാഥ് വിജയൻ എന്ന പുതമുഖ സംവിധായകന്റെ താരനിബിഡമല്ലാത്ത് പുതുമുഖങ്ങളെ അണിനിരത്തിയ സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ ആയിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം.
പിന്നീട് ഇങ്ങോട്ട് നിരവധി സൂപ്പർഹിറ്റുകളോടെ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കുലും ബോളിവുഡിലും ചുവടുറപ്പിക്കുകയയിരുന്നു മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുൽഖർ സൽമാൻ. അതേ സമയം വാഹനങ്ങളോട് ഏറെ പ്രിയമുള്ള നടൻ കൂടിയാണ് ദുൽഖർ സൽമാൻ.
ഇപ്പോഴിതാ താന് ബൈക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ദുൽഖർ മുൻപ് പറഞ്ഞ അനുഭവമാണ് വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ബൈക്ക് വാങ്ങിത്തരണമെന്ന് ചെറുപ്പത്തിൽ ആവശ്യപ്പെട്ടപ്പോൾ പിതാവ് മമ്മൂട്ടി പറഞ്ഞ കാര്യമാണ് ദുൽഖർ സൽമാൻ വെളിപ്പെടുത്തയത്.
ഒരിക്കലും ബൈക്ക് വാങ്ങിത്തരില്ലെന്നാണ് മമ്മൂട്ടി പറഞ്ഞതെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. എനിക്ക് അഞ്ചെട്ട് വയസ്സുള്ളപ്പോഴേ വാപ്പച്ചി പറഞ്ഞിട്ടുണ്ട് നീ വലുതാവുമ്പോൾ കാറ് വേണമെങ്കിൽ മേടിച്ചു തരാം, എന്നാൽ ബൈക്ക് ഈ ജന്മത്തിൽ മേടിച്ചു തരില്ലെന്ന്.
ബൈക്കിനെപ്പറ്റി ചോദിക്കുമ്പോൾ തന്നെ വാപ്പച്ചി ടെൻഷൻ ആവും. എന്തിനാണ് ബൈക്ക് എന്ന് ചോദിക്കും. ബൈക്കിനെ പറ്റി ആലോചിക്കുകയേ വേണ്ട എന്നാണ് വാപ്പച്ചി പറഞ്ഞിട്ടുള്ളതെന്നും ദുൽഖർ സൽമാൻ പറയുന്നു. അന്നൊന്നും കയ്യിൽ കാശൊന്നും ഇല്ലായിരുന്നതുകൊണ്ട് സ്വയം ബൈക്ക് വാങ്ങാൻ ശ്രമിച്ചിട്ടില്ലെന്നും ദുൽഖർ പറഞ്ഞു.
അതേ സമയം വൈറലാകുന്ന അഭിമുഖത്തിൽ താൻ പോർച്ചുഗലിലേക്ക് നടത്തിയ യാത്രയെക്കുറിച്ചും ദുൽഖർസൽമാൻ പറയുന്നുണ്ട്. പുട്ട് പോലെ ചില വിഭവങ്ങൾ പേർച്ചുഗീസ് വിഭവങ്ങളാണെന്ന് പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ട് അവിടെ ചെന്നപ്പോൾ ഇത്തരം വിഭവങ്ങൾ തിരഞ്ഞു നടക്കുകയായിരുന്നു താൻ ചെയ്തത്.
എന്നാൽ ആ വിഭവങ്ങളൊന്നും പോർച്ചുഗീസിൽ കണ്ടില്ല. പകരം കണ്ടത് മത്തിയായിരുന്നു. പോർച്ചുഗീസിൽ എവിടെ പോയാലും മത്തി കിട്ടുമെന്ന് തനിക്ക് മനസ്സിലായെന്നും ദുൽഖർ പറഞ്ഞു. അതേ സമയം തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനായ ശ്രീനാഥ് വിജയന്റെ കുറുപ്പ്, റോഷൻ ആൻഡ്രൂസിന്റെ സല്യൂട്ട് എന്നി ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്ന ദുൽഖറിന്റെ പുതിയ മലയാള ചിത്രങ്ങൾ.
പ്രശസ്ത കോറിയോ ഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനാമിക എന്ന സിനിമയാണ് ദുൽഖറിന്റെ പുതിയ തമിഴ് ചിത്രം. ചിത്രീകരണം പൂർത്തിയായ ഈ സിനിമയും റിലാസ് കാത്തിരിക്കുകയാണ്.