എന്റെ സഹോദരിയുടെ ഭർത്താവുമായി അവൾക്ക് അരുതാത്ത ബന്ധമായിരുന്നു; തന്റെ വിവാഹബന്ധം തകർന്നതിനെ കുറിച്ച് ശിൽപ ഷെട്ടിയുടെ ഭർത്താവ്

2944

ഒരുകാലത്ത് ബോളിവുഡിലെയും തെന്നിന്ത്യയിലേയും സൂപ്പർ നായികയായിരുന്നു നടി ശിൽപാ ഷെട്ടി. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള ശിൽപാ ഷെട്ടിക്ക് ഇപ്പോഴും ധാരാളം ആരാധകർ ഉണ്ട്.
അതേ സമയം തന്റെ ആദ്യ വിവാഹമോചനത്തിന്റെ കാരണം പറഞ്ഞ് എത്തിയിരിക്കുകയാണ് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര.

ബിസിനസുകാരനായ രാജ് കുന്ദ്രയും ആദ്യഭാര്യ കവിതയും 2006 ലാണ് വേർപിരിയുന്നത്. വർഷങ്ങൾക്ക് മുൻപ് ബന്ധം വേർപിരിയാനുണ്ടായ കാരണത്തെ കുറിച്ച് കവിത നൽകിയൊരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. ശിൽപ ഷെട്ടി കാരണമാണ് ആ ബന്ധം പിരിഞ്ഞതെന്നാണ് കവിത അഭിമുഖത്തിൽ പറഞ്ഞത്.

Advertisements

Also Read
പല സമയത്തും നസ്രിയയുടെ ആ പ്രവർത്തി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്, നസ്രിയയെ ഷാനുവിന്റെയും ഫർഹാന്റെയും രക്ഷകർത്താവാക്കിയാലോ എന്നു വരെ തോന്നി: ഫാസിൽ

എന്നാൽ ആദ്യ ഭാര്യയ്ക്കുണ്ടായ മറ്റൊരു ബന്ധമാണ് ഇതിനെല്ലാം പിന്നിലെന്ന് വ്യക്തമാക്കുകയാണ് രാജ് കുന്ദ്ര. 12 വർഷത്തോളം ഇക്കാര്യത്തിൽ താൻ നിശബ്ദത പാലിച്ചെങ്കിലും ഇനി അത് പറ്റില്ലെന്നാണ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ താരഭർത്താവ് പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ അമ്മ, അച്ഛൻ, സഹോദരി അവളുടെ ഭർത്താവ് അടക്കം ഞങ്ങളെല്ലാവരും ഒരു വീട്ടിലായിരുന്നു കഴിഞ്ഞത്. യുകെ യിൽ സെറ്റിൽ ആയിരുന്നു. എന്നാൽ എന്റെ മുൻഭാര്യയായിരുന്ന കവിതയും എന്റെ സഹോദരിയുടെ ഭർത്താവുമായി അടുപ്പത്തിലായിരുന്നു. ഞാൻ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി യാത്ര നടത്തുന്ന സമയത്ത് അവൾ അദ്ദേഹത്തിനൊപ്പം കൂടുതൽ സമയം ചിലവഴിച്ചു.

അവർ ഇരുവരും തമ്മിൽ എന്തോ ഉണ്ടെന്ന തരത്തിൽ എന്റെ കുടുംബത്തിലുള്ളവരും ഡ്രൈവറും വരെ പറഞ്ഞിട്ടും ഞാനത് വിശ്വസിച്ചിരുന്നില്ല. ഒരിക്കലും ഞാനെന്റെ മുൻഭാര്യയെ സംശയിച്ചിട്ടുമില്ല. പിന്നീട് എന്റെ സഹോദരിയും അവളുടെ ഭർത്താവും ഇന്ത്യയിലേക്ക് മടങ്ങി വരാൻ തീരുമാനിച്ചു. പക്ഷേ കവിത അപ്പോഴും അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നു.

Also Read
തനിക്ക് ഒപ്പം ജീവിക്കാൻ വിവാഹത്തിന് മുമ്പേ അദ്ദേഹം സ്വപ്‌ന ഭവനം ഒരുക്കി, ഗൃഹപ്രവേശനം കഴിഞ്ഞു: സജിൻ ഒരുക്കിയ ബെത്ലഹേമിനെ കുറിച്ച് ആലീസ്

അവൾ വളരെ രഹസ്യമായൊരു മൊബൈൽ ഫോൺ ബാത്ത്റൂമിൽ സൂക്ഷിച്ചത് കണ്ടുപിടിച്ചു. അതിൽ നിന്നുമാണ് സഹോദരി ഭർത്താവിന് മെസേജുകൾ അയച്ച് കൊടുത്തിരുന്നത്. എന്റെ ഹൃദയം അന്ന് തകർന്നത് ഞാൻ ഓർമ്മിച്ചെടുക്കുകയാണ്. ഇങ്ങനൊന്ന് എന്റെ ജീവിതത്തിലുണ്ടാകാൻ മാത്രം ഞാനെന്താണ് ചെയ്തതെന്ന് ഓർത്ത് കരയുകയായിരുന്നു. കവിതയുടെ രഹസ്യ ഫോൺ ആണിതെന്നും അവളെ ഞാൻ അവളുടെ വീട്ടിൽ തന്നെ കൊണ്ട് വിടാൻ പോവുകയാണെന്നും നിനക്ക് ഇഷ്ടമുള്ളത് പോലെ തീരുമാനം എടുക്കാമെന്നും അന്ന് ഗർഭിണിയായിരുന്ന എന്റെ സഹോദരിയെ വിളിച്ച് പറഞ്ഞു.

ഇനിയും ഭർത്താവിന് ഒരു ചാൻസ് കൂടി നൽകി അദ്ദേഹത്തിനൊപ്പം താമസിക്കാനാണ് സഹോദരി തീരുമാനം എടുത്തത്. എന്നാൽ താൻ ഭാര്യയുമായി വേർപിരിയുമെന്ന് ഉറപ്പിച്ചു. ഡിവോഴ്സ് ചെയ്യുന്ന സമയത്ത് അവളുടെ തെറ്റുകൾ അറിയാമായിരുന്നത് കൊണ്ട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ താൻ ശിൽപ ഷെട്ടിയുമായി ഇഷ്ടത്തിലായെന്ന് അറിഞ്ഞതിന് ശേഷം കാര്യങ്ങളിൽ മാറ്റം വരുത്തി. ഇപ്പോൾ മുൻഭാര്യയുമായി തനിക്ക് യാതൊരു കോൺടാക്ടും ഇല്ല.

കാരണം തന്റെ സഹോദരി കൂടി പ്രശ്നത്തിൽ ഇടപെട്ടിരുന്നു. കവിതയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പുറത്ത് പറയില്ലെന്ന് തീരുമാനിച്ചതാണ്. എന്നാൽ അവൾ തന്നെ മാധ്യമങ്ങൾക്ക് മുൻപിൽ വന്നതോടെയാണ് വിശദാംശങ്ങൾ നൽകാൻ തീരുമാനിച്ചത്. ശിൽപ പോലും എന്റെ ഈ തീരുമാനത്തോട് യോജിച്ചിരുന്നു. ശിൽപയെ സംബന്ധിച്ചിടത്തോളം ഇത് വിഷമമുള്ള കാര്യമാണ്.

അവൾ എത്രത്തോളം അസ്വസ്ഥയായെന്ന് എനിക്ക് അറിയാം. ഞാൻ അനുഭവിക്കുന്ന ദുരിതം അവൾ മനസിലാക്കി. എന്റെ ജീവിതത്തിലെ വൈകാരികമായ പല നിമിഷങ്ങളിലും ശിൽപ സഹായിച്ചു. എന്നിലുള്ള ഏറ്റവും മികച്ച കാര്യങ്ങൾ അവൾ പുറത്തെടുപ്പിക്കാറുണ്ട്. അത്തരത്തിൽ നല്ലൊരു ഭാര്യയെ കിട്ടിയതിൽ ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണ്.

Also Read
ദളപതി വിജയിയുടെ ആ കിടിലൻ റെക്കോർഡിനെ ഒന്ന് തൊടാൻ പോലും ആകാതെ രജനികാന്ത്

ശരിക്കുമൊരു ഇണയെ കണ്ടെത്താൻ ഒരു വിവാഹത്തിലേക്ക് പോവുകയും അതൊരു നരകമായി മാറിയത് കൊണ്ടും കാരണമായി. കവിതയെ വീട്ടിൽ കൊണ്ട് പോയി വിടുമ്പോൾ മകൾക്ക് 40 ദിവസം പ്രായമായിരുന്നു. കുഞ്ഞിനോട് വിട പറഞ്ഞത് വളരെ വിഷമത്തോടെയാണെന്നും രാജ് കുന്ദ്ര വ്യക്തമാക്കുന്നു.

Advertisement