അബാസ് എന്ന സിനിമയിലൂടെ ബാലതാരമായി വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് നടി സുജിത. വെറും 41 ദിവസം മാത്രം പ്രായമുള്ളപ്പോൾ സിനിമയിൽ വന്ന താരം കൂടിയാണ് സുജിത.
നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച സുജിത മലയാളത്തിലും ഒട്ടേറെ വേഷങ്ങൾ അവതരപ്പിച്ചു. ജയറാം നായകനായ സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് മലയാളികൾ സുജിതയെ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് മേൽവിലാസം ശരിയാണ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി.
മലയാളികലുടെ പ്രിയ നടൻ കലാഭവൻ മണി നായകനായ ആയിരത്തിൽ ഒരുവൻ എന്ന സിനിമയിലാണ് സുജിത അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. തമിഴ് സീരിയൽ രംഗത്ത് ഇപ്പോഴും സജീവമായ താരം ഒരുപാട് മലയാളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഈ ലോക് ഡൗൺ കാലത്ത് ഷൂട്ടിങ്ങുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയ താരം അതിൽ നിരന്തരം വീഡിയോസ് ഇടാറുണ്ട്. തമിഴിലാണ് വീഡിയോസ് ഷൂട്ട് ചെയ്തു ഇടുന്നത്. കഥകേൾ കഥകേൾ എന്നാണ് ചാനലിന്റെ പേര്. ഈ അടുത്തിടെ കേരളത്തിൽ നടന്ന ഒരു സംഭവമായി ബന്ധപ്പെട്ട വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
പാലക്കാട് പൈനാപ്പിളിൽ പടക്കം തിരുകി, ഗർഭിണിയായ ആന അത് കഴിക്കുകയും അതേതുടർന്ന് ജീവൻ നഷ്ടപ്പെടുകയും ചെയ്ത സംഭവുമായി ബന്ധപ്പെട്ടാണ് സുജിത വീഡിയോ ചെയ്തിരിക്കുന്നത്. തുടക്കത്തിൽ ഒരു കഥ പറഞ്ഞാണ് സുജിത ആ വിഷയത്തിലേക്ക് വന്നത്.
ആന വിശപ്പ് കൊണ്ടായിരിക്കുമല്ലോ ആ പൈനാപ്പിൾ കഴിച്ചിട്ടുണ്ടാവുക. അത് കഴിച്ച് ആ വേദന താങ്ങാനാവാതെ ആയിരിക്കുമല്ലോ വെള്ളത്തിൽ ഇറങ്ങി നിന്നിരിക്കുക. അത് എന്തുമാത്രം വേദന സഹിച്ചിട്ടുണ്ടാവും.
ഈ വാർത്ത കണ്ടപ്പോൾ തന്നെ അതേപ്പറ്റി സംസാരിക്കണമെന്ന് തോന്നി. മൃഗങ്ങൾക്ക് ഉപകാരം ചെയ്തില്ലെങ്കിലും അവരെ ഉപദ്രവിക്കാതെ ഇരുന്നുകൂടെ നിങ്ങൾക്ക്. നമ്മൾ ഒരു മൃഗമായി നടക്കരുതെന്ന് മനുഷ്യർ പറയാറില്ലേ. അതുപോലെ മൃഗങ്ങൾ പരസ്പരം സംസാരിക്കുമ്പോൾ നീ മനുഷ്യരുടെ കൂട്ട് പെരുമാറാതെ എന്ന അവരെക്കൊണ്ട് പറയിപ്പിക്കരുത്. നിങ്ങളെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും വേണ്ടില്ല, ഇതുപോലെ ചെയ്യരുതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് സുജിത് പറയുന്നു.