മലയാളത്തിന്റെ താരരാജാവിനെ നായകനാക്കി യൂത്ത് ഐക്കൺ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ നേടിയത് മലയാള സിനിമയെ തന്നെ ഞെട്ടിച്ച വിജയമായിരുന്നു. ലാലേട്ടനെ വെച്ച് പൃഥ്വിരാജ് ഒരുക്കിയ ഫാൻബോയി ചിത്രം 300 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്.
തീപ്പൊരി സിനിമകളുടെ രചയിതാവായ മുരളി ഗോപിയായിരുന്നു ലൂസിഫറിന് തിരക്കഥ എഴുതിയത്. മോഹൻലാൽ എന്ന നടനിൽ നിന്നും ആരാധകർ പ്രതീക്ഷിച്ചത് എല്ലാം ചേർത്ത് വെച്ച് ഒരുക്കിയ മാസ്സ് പടമായിരുന്നു ലൂസിഫർ. ലൂസിഫർ എന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും സംഭാഷണങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത്. എമ്പുരാൻ എന്നു പേരിട്ടിരിക്കുന്ന ആ ചിത്രത്തിന് ശേഷം മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കാൻ പ്ലാൻ ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്.
മുരളി ഗോപി തന്നെയായിരിക്കും ആ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതെന്നും ഒരു കഥ മനസ്സിലുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. ഏതായാലും കഥ പൂർത്തിയായി അതിൽ പൂർണ തൃപ്തി വന്നതിനു ശേഷം മാത്രമേ മമ്മുക്കയെ സമീപിക്കു എന്നും പൃഥ്വിരാജ് വിശദീകരിച്ചു.
മോഹൻലാൽ നായകനായ എമ്പുരാന് ശേഷം ലുസിഫറിന് ഒരു മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്നും അതിലും മോഹൻലാൽ തന്നെയാണ് നായകനെന്നും മുരളി ഗോപിയും പൃഥ്വിരാജ് സുകുമാരനും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം അവസാനത്തോടെ എമ്പുരാൻ തുടങ്ങാനാണ് പൃഥ്വിരാജ് മുരളി ഗോപി ടീം പ്ലാൻ ചെയ്യുന്നത്. ആശീർവാദ് സിനിമാസ് തന്നെയാണ് ലുസിഫർ രണ്ടാം ഭാഗവും മൂന്നാം ഭാഗവും നിർമ്മിക്കുക.
ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികളും. രണ്ടാം ഭാഗം ഉണ്ടാകുമെന്ന രീതിയിൽ അവസാനിപ്പിക്കുന്ന ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്നാണ് റിപോർട്ടുകൾ. സംവിധായകനായ പ്രഥ്വിരാജാണ് എമ്പുരാൻ എന്ന പേര് വെളിപ്പെടുത്തിയത്.
എന്നാൽ എമ്പുരാൻ ശേഷം മമ്മൂട്ടി നായകനായി പടം ചെയ്യാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. മുരളി ഗോപിയാകും തിരക്കഥ എഴുതുന്നതെന്നും, നല്ല ഒരു കഥ മനസ്സിൽ ഉണ്ടെന്നും കഥയിൽ പൂർണ സംതൃപ്തി ഉണ്ടായാൽ മാത്രമേ മമ്മൂട്ടിയോട് ഡേറ്റ് ആവിശ്യപെടുകയുള്ളുവെന്നും പൃഥ്വിരാജ് പറയുന്നു. അടുത്ത വർഷം എമ്പുരാൻ ഷൂട്ടിംഗ് തുടങ്ങുമെന്നും ലൂസിഫറിന്റെ മൂന്നാം ഭാഗം പ്രതീക്ഷിക്കാമെന്നും പൃഥ്വിരാജ് പറയുന്നു.