മലയാള സിനിമയിൽ അഭിനയം സംവിധാനം രചന തുടങ്ങി സർവ്വ മേഖലയിലും കൈയ്യൊപ്പ് പതിപ്പിച്ച താരമാണ് ബാലചന്ദ്ര മേനോൻ. മലയാള സിനിമക്ക് സിനിമയ്ക്ക് നിരവധി നായികമാരെ സമ്മാനിച്ച അദ്ദേഹം മലയാളികൾക്ക് എന്നും പ്രിയങ്കരനായ വ്യക്തിയാണ്.
ഇപ്പോഴിതാ അദ്ദേഹം തന്റെ നാൽപ്പതാമത് വിവാഹ വാർഷിക ദിനത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയകളലിൽ വൈറലായി മാറുന്നത്. ഇന്ന് മെയ് 12 ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികം ആണത്രെ, ഇന്ന് മറ്റൊരു പ്രത്യേകത ഇന്ന് ലോക നഴ്സ് ഡേ കൂടിയാണ്.
എത്രാമത്തെയാണെന്നോ, അതറിഞ്ഞു സുഖിക്കണ്ട. പതിറ്റാണ്ടുകൾ താണ്ടിയിരിക്കുന്നു എന്ന് മാത്രം അറിഞ്ഞാൽ മതി. ഞാൻ ഭാര്യയെ പേടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെങ്കിലും ഞാൻ സമ്മതിച്ചു തരില്ല. കാരണം ഞാൻ പുരുഷനാണ്. വരദ നഴ്‌സിനെ പോലെയാണോ എന്ന് ചോദിച്ചാൽ, ആവശ്യം വന്നാൽ നഴ്സ് തോറ്റു പോകും എന്ന് കെട്ടിയോനായ ഞാൻ പറയുന്നത് ഭാര്യയെ പേടിച്ചിട്ടാണ് എന്ന് കരുത്താതിരിക്കുക.
ഇതുവരെയുള്ള ഞങ്ങളുടെ ദാമ്പത്യ ബന്ധം ഒന്ന് വിലയിരുത്തിയാൽ പണ്ട് നമ്മുടെ കാരണവന്മാർ പറഞ്ഞിട്ടുള്ളത് പോലെ ഈ ചട്ടീം കലവുമൊക്കെ പോലെ തട്ടീം മുട്ടീം അങ്ങ് പോകുന്നു എന്ന് പറയാം. എന്നാൽ ഒരു പ്രധാന കാര്യം.. പുതു വസ്ത്രങ്ങൾ അണിയാനും സെൽഫി എടുക്കാനും ഒക്കെ എളുപ്പമാ.
പക്ഷേ ഒരു വിവാഹ ബന്ധം അതിന്റെ പുതുമ നശിക്കാതെ കാത്തു സൂക്ഷിക്കുക എന്നാൽ ‘കാര്യം നിസ്സാരമല്ല , പ്രശ്‌നം ഗുരുതരം തന്നെയാണ്. ഞാനും ഭാര്യയും പുതു വസ്ത്രങ്ങൾ അണിഞ്ഞു പുഞ്ചിരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ കണ്ട ഒരു പത്ര പ്രവർത്തകൻ പണ്ടെങ്ങോ വരദയോട് ഒരു ചോദ്യം ചോദിച്ചു: മാഡം നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്താണ് എന്ന്.
എന്നാൽ അവൾ അപ്പോൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി ഞാൻ വിഷമിച്ചു എന്തെന്നാൽ കഴിഞ്ഞ രാത്രിയിൽ ഏതോ ഒരു ‘കച്ചട’ കാര്യത്തിന്റെ പേരിൽ കുടുംബ കോടതിയിൽ വച്ചു കാണാം എന്ന് ഞാൻ പറഞ്ഞത് എനിക്ക് പെട്ടെന്ന് ഓർമ വന്നു. എന്നാൽ വരദയുടെ മറുപടിയാണ് കലക്കിയത്.
എന്നെ ഒന്നു കൂടി പരുഷമായി നോക്കി അവൾ പറഞ്ഞു. ‘അത് ചന്ദ്രേട്ടൻ ഓന്താണ് എന്ന് ഇപ്പോൾ ഞാൻ അവളെ പരുഷമായി നോക്കി. അപ്രിയ സത്യങ്ങൾ പറയരുത് എന്ന് മാതാ അമൃതാനന്ദമയി പറഞ്ഞത് ഇവൾ മറന്നു പോയോ? ഓന്തായ ചന്ദ്രേട്ടൻ മിനിട്ടിനു മിനിട്ടിനു നിറം മാറിക്കൊണ്ടിരിക്കും എന്നും അവൾ പറഞ്ഞു.
Also Read
തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് കൊല്ലം സുധി, ആശംസകളുമായി ആരാധകർ
എന്നിട്ട് ചിരിച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു ഞാനൊരു അരണയാണ് എല്ലാം അപ്പപ്പം മറക്കും എന്നും അവൾ പറഞ്ഞു നിർത്തി. വിവാഹം സ്വർഗത്തിൽ നടക്കുന്നതാണ്. അത് കൊണ്ട് തന്നെ അതിനെ സ്വർഗീയമായി സൂക്ഷിക്കുക മാലോകരെ എന്നും അദ്ദേഹം കുറിക്കുന്നു.