കോമഡി സ്‌കിറ്റുകൾ അവതരിപ്പിച്ചും സിനിമാ താരങ്ങലെ അവതരിപ്പിച്ചും മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ നടനാണ് കൊല്ലം സുധി. ജനപ്രിയ പരിപാടിയായ സ്റ്റാർ മാജിക്കിൽ സജീവമായ താരം അടുത്തിടെ തന്റെ കുടുംബത്തെ കുറിച്ച് നടത്തിയ ഒരു തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
പ്രണയ വിവാഹത്തിന് പിന്നാലെ ഒന്നരവയസ്സുള്ള മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയെന്നും അവർ ആ ത്മ ഹ ത്യ ചെയ്തുവെന്ന് കേട്ടതായും സുധി പറഞ്ഞിരുന്നു. ആദ്യ ഭാര്യയിലെ മകൻ ആണ് രാഹുൽ. അങ്ങനെ പറയുന്നത് പോലും രേണുവിനു ഇഷ്ടം അല്ല. കാരണം അവൾ സ്വന്തം കുഞ്ഞായിട്ടാണ് രാഹുലിനെ കണ്ടത് എന്നും സുധി സ്റ്റാർമാജിക്കിൽ വച്ച് പറയുകയുണ്ടായി.
തനിക്ക് മൂത്ത മോനാണ് രാഹുൽ സുധി തനിക്ക് സുധിക്കുട്ടനാണെന്നും രേണുവും പറഞ്ഞു. സുധി ചേട്ടനുമായി സൗഹൃദമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ സങ്കടമായി. സ്‌നേഹത്തിലായി. കിച്ചുവിനെ എന്റെ സ്വന്തം മോനായി കണ്ടു. അവനെന്നെ അമ്മേന്ന് വിളിച്ചു എന്നും രേണു പറഞ്ഞിരുന്നു.
രാഹുലിനെ ആദ്യഭാര്യയിലെ മകൻ എന്ന് പറയുന്നത് രേണുവിനു ഇഷ്ടമല്ല, സ്വന്തം മകനെപ്പോലെയാണ് രേണു രാഹുലിനെ നോക്കുന്നത്. രണ്ടാമത്തെ കുട്ടിയെ വാവക്കുട്ടൻ എന്നാണ് വിളിക്കുന്നത്. സുധിയുമായി പണ്ടുമുതലേ സൗഹൃദത്തിൽ ആയിരുന്നു രേണു.
സുധിയുടെ കഥകൾ എല്ലാം കേട്ട് സങ്കടം തോന്നിയപ്പോൾ ആണ് സുധി ചേട്ടനു ഒരിക്കൽ കൂടി ഒരു ജീവിതം നൽകുവാൻ രേണു തീരുമാനിച്ചത്. രേണുവിന്റെ ആദ്യവിവാഹമാണ് ഇത്. എന്നാൽ സുധിയെ ഇഷ്ടപ്പെടാൻ രേണുവിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. സിനിമ നടൻ ജഗദീഷിനെ എനിക്ക് വളരെ ഇഷ്ടമാണ്. അത്തരത്തിൽ ഒരു ഭർത്താവിനെ കിട്ടിയാൽ കൊള്ളാമെന്നു തോന്നി.
സുനി ചേട്ടനെ കാണാൻ ഏതാണ്ട് അതുപോലെയാണ്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആവാനുള്ള മറ്റൊരു കാരണം ഇത് കൂടിയാണെന്ന് പരിപാടിയിൽ രേണു പറയുകയുണ്ടായി. ഇപ്പോൾ ഇതാ സുധിയും രേണുവും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുന്ന വീഡിയോ ആണ് ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത്.
വളരെ ലളിതമായ രീതിയിൽ വീട്ടിലാണ് ഇരുവരും കേക്ക് മുറിച്ചു ആഘോഷം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആശംസ നേരാനെത്തിയതും വീഡിയോയിൽ കാണാം. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ സുധിക്കും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.
അതേ സമയം എവിയേഷൻ കഴിഞ്ഞതാണ് രേണു. ബാംഗ്ലൂരിലും തിരുവനന്തപുരത്തും ഒക്കെ ജോലി ചെയ്തിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് രേണുവിന്റെ വീട്ടിൽ അറിഞ്ഞപ്പോൾ തുടക്കത്തിൽ എതിർപ്പുകൾ ഒക്കെയുണ്ടായിരുന്നു. ഇതിനെ കുറിച്ച് രേണു ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.
എത്ര വലിയ ആർടിസ്റ്റാണെന്ന് പറഞ്ഞാലും വിവാഹം കഴിഞ്ഞതല്ലേ, ഒരു മോനില്ലേയെന്നൊക്കെ പറഞ്ഞ് വഴക്ക് ഉണ്ടാക്കിയിരുന്നു. പിന്നെ വീട്ടിൽ എല്ലാവരും സമ്മതിക്കുക ആയിരുന്നു. ഇപ്പോൾ എല്ലാവർക്കും ഇവരെയാണ് കാര്യമെന്നും രേണു വ്യക്തമാക്കിയിരുന്നു.