മലയാളത്തിന്റെ പ്രിയനടനും രചയിതാവും സംവിധായകനുമായ ശ്രീനിവാസന്റെ രണ്ടു മക്കളും ഇന്ന് മലയാള സിനിമയിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുത്തവർ ആണ്. ഗായകനായും നടനായും സംവിധായകനായും നിർമ്മാതാവായും തിളങ്ങുകയാണ് അദ്ദേഹത്തിന്റെ മൂത്തമകൻ വിനീത് ശ്രീനിവാസൻ.
ഇളയമകൻ ധ്യാൻ ശ്രീനിവാസൻ നടൻ സംവിധായകൻ എന്നീ നിലകളിലാണ് കൈയ്യടി നേടുന്നത്. അതേ സമയം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് നടൻ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖമാണ്.
Also Read
തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് കൊല്ലം സുധി, ആശംസകളുമായി ആരാധകർ
വളരെ രസകരമായി ശ്രീനിവാസനെ പോലെ തന്നെ ആളുകളെ പിടിച്ചിരുത്തുന്ന ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ലക്ഷ കണക്കിന് കാഴ്ച കാരെയാണ് ചുരുങ്ങിയ സമയം കൊണ്ട് ലഭിക്കുന്നത്. ധ്യാനിന്റെ സിനിമകളേക്കാൾ കോമഡികൾ ഇന്റർവ്യൂവിൽ ഉണ്ടെന്ന് പറയുന്നവരുമുണ്ട്.
ഇപ്പോഴിചാ താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ഉടലമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താരം പറഞ്ഞ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലായളത്തിന്റെ താരപുത്രനും യുവനടനുമായ പ്രണവ് മോഹൻലാലിനെ നായകനാക്കി സിനിമ എടുക്കുമോ എന്ന ചോദ്യത്തിന് ധ്യാൻ നൽകിയ ഉത്തരമാണ് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്.
പ്രണവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമയെ പറ്റി പ്രൊഡക്ഷൻ ടീം ചർച്ച ചെയ്യുന്നുണ്ടെന്ന് ധ്യാൻ പറഞ്ഞു. പക്ഷേ അതിപ്പോൾ ഉടനെ ഉണ്ടാകില്ല എന്നും രണ്ടുവർഷത്തിനകം ആ പ്രോജക്ട് നടക്കാമെന്നും ധ്യാൻ പറയുന്നു.മലയാളത്തിൽ നിരവധി താരങ്ങളെ വെച്ച് നല്ല പ്രോജക്ടുകൾ മനസ്സിലുണ്ട് എല്ലാം നടക്കുമെന്നും ധ്യാൻ വ്യക്തമാക്കുന്നു. നേരത്തെ വിനീത് ശ്രീനിവാസൻ പ്രണവിനെ നായകനാക്കി ഒരുക്കിയ ഹൃദയം തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്.
അതേ സമയം 2022 ൽ നിരവധി പ്രൊജക്ടുകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. നിരവധി സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നും സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ച ശേഷം അവരെ കണ്ട് കഥ സംസാരിച്ച് പുതിയ സിനിമകൾ ചെയ്യണമെന്നും ധ്യാൻ പറയുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ധ്യാൻ നായകനായ ഏറ്റവും പുതിയ ചിത്രമായ ഉടലിന്റെ നിർമ്മാണം. ദുർഗ കൃഷ്ണയും ഇന്ദ്രൻസുമാണ് മറ്റു പ്രധാനതാരങ്ങൾ. ഫാമിലി ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ ടീസറിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകിയത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.