ച തി യും വ ഞ്ച ന യും വ ക്ര ബു ദ്ധിയും എല്ലാം ചേർന്നതായിരുന്നു അത്, സ്വന്തം നാടല്ലേ എന്ത് ചെയ്യാൻ പറ്റും; തനിക്ക് കിട്ടിയ എട്ടിന്റെ പണിയെകുറിച്ച് ബിനു അടിമാലി

336

മിമിക്രിയലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും എത്തി മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും എല്ലാം തന്നെ ഒരു പോലെ തിളങ്ങി നിൽക്കുന്ന കലാകാരനാണ് ബിനു അടിമാലി. നടനായും സ്റ്റേജ് പെർഫോർമർ ആയും മിമിക്രി കലാകാരാനായും പ്രിയങ്കരനായ ബിനുവിന് ആരാധകരും ഏറെയാണ്.

സോഷ്യൽ മീഡിയയിലും താരം ഏറെസജീവമാണ്. എന്നാൽ ഇപ്പോൾ തനിക്ക് നേരിട്ട ഒരു ദുരനുഭവം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൂടി പങ്കുവെച്ചിരിക്കുകയാണ് ബിനു. കഴിഞ്ഞ ദിവസം നടന്നൊരു കാര്യമാണ്. ഞങ്ങളുടെ നാട്ടിൽ കട ഉദ്ഘാടനം ചെയ്യാൻ വിളിച്ചു.

Advertisements

Also Read:
‘വിവാഹം സംഭവിക്കാൻ പോകുന്നില്ല; ഒരുക്കങ്ങളെ കുറിച്ച് ചോദിച്ച് ഇനി ഒരാളും വിളിക്കേണ്ട’; കടുപ്പിച്ച് നിത്യാ മേനോൻ

അതിനകത്ത് ഒരു കോമഡിയും ച തി യും വ ഞ്ച ന യും വ ക്ര ബു ദ്ധിയും എല്ലാമുണ്ട്. നെടുങ്കണ്ടത്തെ ഒരു സ്ഥലത്താണ്. ഒരു കട ഉദ്ഘാടനം ചെയ്യാൻ വിളിച്ച്. ഞാൻ അവിടെ ചെല്ലുമ്പോൾ എന്താ സംഭവം എന്നറിയോ. ഒരു ഷോപ്പിംഗ് കോംപ്ലക്‌സ്, അതിനകത്ത് മൂന്ന് സ്ഥാപനം, ഒറ്റ പേയ്മെന്റിൽ.

മൂന്ന് പേർ കൂടി തുടങ്ങുന്ന ചെറിയ സംരഭമെന്നാണ് പറഞ്ഞത്. കുരുവിള സിറ്റിയിലെ ബേസിൽ എന്ന് പറയണ ആളാണ് വിളിക്കണത്. ഞാൻ അവിടെ ചെന്നപ്പോഴേ, വലിയൊരു ബിൽഡിംഗ് ഉദ്ഘാടനം ചെയ്യണം. അതുകഴിഞ്ഞ് മൂന്ന് സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യണം.

അവിടെയെത്തിയപ്പോൾ പറയാ ചേട്ടനോട് ഞാൻ പറഞ്ഞതല്ലേ ഞങ്ങൾ മൂന്ന് പേരും കൂടി തുടങ്ങുന്ന സ്ഥാപനമാണെന്ന്. ഞാൻ ഓർക്ക ണതെന്താ മൂന്ന് പേരും കൂടി തുടങ്ങുന്ന ഒരു പ്രസ്ഥാനമാണെന്ന്. അത് മനസിലാക്കണ്ടേ. ഈ വക്ര ബുദ്ധിയിലൂടെ ചെയ്ത്.

Also Read:
കുറുവച്ചനെ നേരത്തെ അറിയാം, മോഹൻലാലിനെ ആണ് അന്ന് നായകനായി കണ്ടിരുന്നത്, വ്യാഘ്രം എന്ന് പേരും നൽകി, പക്ഷേ: ഷാജി കൈലാസ് പറയുന്നു

പിന്നെ സ്വന്തം നാടല്ലേ എന്ത് ചെയ്യാൻ പറ്റും. നമ്മൾ ഇങ്ങനെയെങ്കിലും പറഞ്ഞ് സന്തോഷിച്ചില്ലെങ്കിൽ എങ്ങനാ. ഇത് എഡിറ്റ് ചെയ്ത് കളയരുത്. ഇത് ജനങ്ങളിലേക്ക് എത്തണം എന്നും ബിനു പറയുന്നു.

Advertisement