നമിതയോട് പ്രണയമായിരുന്നു അവളോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്, അവൾക്കും എന്നോട് ഇഷ്ടം ഉണ്ടെന്നായിരുന്നു എന്റെ തോന്നൽ പക്ഷേ: വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

10621

നടനും രചയിതാവും സംവിധായകനുമായ ശ്രീനിവാസന്റെ ഇളയമകനായ ധ്യാൻ ശ്രീനിവാസൻ മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ താരമാണ്. നടൻ എന്നതിൽ ഉപരി മികച്ച സംവിധായകൻ കൂടിയാണ് ധ്യാൻ. താരപുത്രൻ ആണെ ങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിന് ആരാധകർ ഇഷ്ടപെടുന്നതിന്റെ പ്രധാന കാരണം.

ചേട്ടൻ വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ തിരയിലൂടെയായിരുന്നു ധ്യാനിന്റെ അരങ്ങേറ്റം. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ ധ്യാൻ സംവിധായകനുമായി. താൻ നായകൻ ആകുന്ന ഉടൽ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ഇപ്പോൾ താരം.

Advertisements

അതിനിടെ പറഞ്ഞ രസകരമായൊരു കാര്യമാണ് ഇപ്പോൾ വൈറലായി മാറുന്നത്. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ധ്യാൻ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ്സു തുറന്നത്. ചേട്ടൻ വിനീത് ശ്രീനിവാസൻ നടനും ഗായകനും സംവിധായകനും ഒക്കെയായി പേരെടുത്തയാളാണ്. വീട്ടിൽ അമ്മ ചേട്ടനെ വെച്ച് ധ്യാനിനെ താരതമ്യം ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ധ്യാനിന്റെ മറുപടി ഏറെ രസകരമായിരുന്നു.

Also Read
മമ്മൂട്ടിയേയോ മോഹൻലാലിനെയോ വെച്ച് 150, 200 കോടി ബഡ്ജറ്റിന്റെ സിനിമയെടുക്കുക വൻ റിസ്‌കാണ്, വെളിപ്പെടുത്തലുമായി പ്രമുഖ നിർമ്മാതാവ്

വീട്ടിൽ അമ്മ ചേട്ടനെ കണ്ട് പഠിക്കാനൊന്നും പറയാറില്ല. ചേട്ടനെപ്പോലെ സ്വീറ്റായിട്ടും പാവമായിട്ടുമൊന്നുമല്ല ഞാൻ സംസാരിക്കാറുള്ളത്. എന്റെ അഭിപ്രായത്തിൽ അങ്ങനെ സംസാരിക്കുന്നവരെല്ലാം ലോക കള്ളന്മാരായിരിക്കും. ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നത്.

എന്തെങ്കിലും മനസ്സിൽ വെച്ച് സംസാരിക്കുന്നത് അത്ര ശരിയായ കാര്യമില്ല. ഉള്ളത് ഉള്ളതുപോലെ പറയുക. അതാണ് എന്റെ പോളിസി. ഉദാഹരണമായി ഒരു സിനിമ കണ്ട് അതിന്റെ അഭിപ്രായം ഞാൻ ഉള്ളതുപോലെ പറയും. നല്ലതെങ്കിൽ നല്ലത്, അതല്ലെങ്കിൽ മോശം. പക്ഷെ, എന്റെ ചേട്ടൻ ഒരിക്കലും നെഗറ്റീവായി പറയില്ല.

അവർ വിഷമിക്കരുതെന്ന് കരുതി ചിലപ്പോൾ കൊളളാം എന്നൊക്കെ പറയും. അതുകൊണ്ടെന്താ, എന്നോട് ആരും ഒന്നും ചോദിക്കാൻ വരാറില്ല. ഞാൻ സത്യമേ പറയൂ. അങ്ങനെ അഭിനയിച്ചു നടന്നാൽ പല ഇടങ്ങളിലും കള്ളം പറയേണ്ടി വരും. ഓവർ വിനയവും ഓവർ സ്വീറ്റ്നെസും ഒക്കെയാണെങ്കിൽ നമുക്ക് പലതും പറയാൻ പറ്റില്ല. അഭിനയം മാത്രമേ കാണൂ.

ഞാനും ചേട്ടനും തമ്മിൽ ഭക്ഷണക്കാര്യം ഒഴിച്ച് ബാക്കിയെല്ലാ കാര്യങ്ങളിലും വലിയ അന്തരം ഉള്ളവരാണ്. എല്ലാവരോടും ഒരേപോലെ പെരുമാറാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.

നടി നവ്യ നായരല്ലാതെ മറ്റൊരു നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നമിത പ്രമോദിനോട് പ്രണയം തോന്നിയിട്ടുണ്ട് എന്നായിരുന്നു ധ്യാനിന്റെ മറുപടി. അന്ന് അടി കപ്യാരേ കൂട്ടമണിയുടെ സെറ്റിൽ വെച്ച് അവളോട് പ്രണയമായിരുന്നു. അവളോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

Also Read
ച തി യും വ ഞ്ച ന യും വ ക്ര ബു ദ്ധിയും എല്ലാം ചേർന്നതായിരുന്നു അത്, സ്വന്തം നാടല്ലേ എന്ത് ചെയ്യാൻ പറ്റും; തനിക്ക് കിട്ടിയ എട്ടിന്റെ പണിയെകുറിച്ച് ബിനു അടിമാലി

അവൾക്കും എന്നോട് ഇഷ്ടമുണ്ടെന്നായിരുന്നു എന്റെ തോന്നൽ അത് പറഞ്ഞിട്ടൊന്നുമില്ല. സിനിമയുടെ സെറ്റിൽ അവളുടെ അച്ഛൻ കൂടെ വരാറുണ്ടല്ലോ. അന്നത് വിഷയമാക്കേണ്ട എന്നു കരുതിയിരിക്കാം എന്നും ധ്യാൻ പറയുന്നു. അതേസമയം തനിക്ക് നടൻ ശ്രീനിവാസന്റെ മകനെന്ന ലേബലുള്ളതുകൊണ്ട് ഏത് പാതിരാത്രിയും കേരളത്തിലെ വീടുകളിൽ നിന്ന് ഒരു ഗ്ലാസ് പച്ചവെളളമെങ്കിലും തരാനുള്ള സന്മനസ് തന്നോടുണ്ടെന്നാണ് കരുതുന്നത്.

എന്നാൽ ശ്രീനിവാസൻ എന്ന അച്ഛന്റെ പേരിൽ എനിക്കുള്ള പ്രിവിലേജ് ആവശ്യമില്ല. അതിന്റെ പേരിലുള്ള ഓവർ അറ്റൻഷൻ ആവശ്യമില്ലെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കുന്നു.

Advertisement