തന്റെ രണ്ട് കെട്ടുകളും ഹലാൽ ആയിരുന്നു, പലരും എന്റെ രണ്ടു ഭാര്യമാരെ തമ്മിൽ തെറ്റിക്കാൻ നോക്കുന്നുണ്ട്: തുറന്നടിച്ച് ബഷീർ ബഷി

181

ബിഗ് ബോസ് സീസൺ വൺ മൽസരാർത്ഥിയും പ്രമുഖ മോഡലുമായ ബഷീർ ബഷിയും കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ മലയാളം പതിപ്പ് ഒന്നാം ഭാഗത്തിൽ എത്തിയതോടെയാണ് ബഷീർ ബഷിയെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ബിഗ് ബോസിലൂടെ ഏറെ ആരാധകരേയും ബഷീർ ബഷി നേടിയെടുത്തിരുന്നു. അതേ സമയം രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമർശനങ്ങളും ബഷീർ ബഷിക്ക് നേരെ ഉയർന്നിരുന്നു.

Advertisements

ബിഗ് ബോസിൽ നിന്നും പുറത്തെത്തിയ ശേഷവും കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യൽ മീഡിയകളിൽ ബഷീർ ബഷി നിറഞ്ഞ് നിന്നിരുന്നു. തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ബഷീർ ബഷി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്.

താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു. ഇതിൽ പ്രധാന വേഷത്തിൽ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു. രണ്ട് വിവാഹം ചെയ്ത താരത്തിന് വിമർശകരും നിരവധിയാണ്. ബഷീർ ബഷിക്കും രണ്ട് ഭാര്യമാർക്കും യൂട്യൂബ് ചാനലുകളുമുണ്ട്. ഇപ്പോളിതാ പ്രേക്ഷകർ ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉള്ള മറുപടി ആയിട്ടാണ് ബഷീർ ബഷി എത്തിയത്.

ബഷീർ ബഷിയുടെ വാക്കുകൾ ഇങ്ങനെ:

തന്റെത് വിവാഹം ഒരു ഹലാൽ വിവാഹം ആയിരുന്നു. രണ്ടു വിവാഹങ്ങളും ഞാൻ ഹലാൽ വിശ്വാസങ്ങൾ മാനിച്ച് കൊണ്ടാണ് ചെയ്തത്. എന്റെ ആദ്യ ഭാര്യയുടെയും കുടുംബക്കാരുടെയും സമ്മതപ്രകാരമാണ് ഞാൻ രണ്ടാമതും വിവാഹം കഴിച്ചത്.

പലരും എന്റെ രണ്ടു ഭാര്യമാരെ തമ്മിൽ തെറ്റിക്കാൻ നോക്കുന്നുണ്ട്. സോഷ്യൽ മീഡിയ വഴി അവർക്ക് മെസ്സേജ് അയച്ചാണ് കുടുംബ വഴക്ക് ഉണ്ടാക്കാൻ നോക്കുന്നത്. ഇതൊക്കെ താൻ അറിയുന്നുണ്ട്. ആദ്യം ഒക്കെ എല്ലാവരും തന്നോട് രണ്ടു ഭാര്യമാരിൽ ആരെയാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചിരുന്നത്.

ഞാൻ രണ്ടുപേരെയും ഒരുപോലെ ആണെന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് ഈ ചോദ്യങ്ങൾ മാറിത്തുടങ്ങി. തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചോദിയ്ക്കാൻ തുടങ്ങി അതൊക്കെ താൻ ഒഴിവാക്കി വിടുന്നെന്നും ബഷീർ ബഷി പറയുന്നു.

സുഹാനയാണ് ബഷീർ ബഷിയുടെ ആദ്യ ഭാര്യ. സിറിയൽ ക്രിസ്ത്യാനി ആയിരുന്നു ജോസ് വിനെ പ്രണയിച്ച് വിവാഹം കഴിച്ച് സുഹാനയാക്കി മാറ്റുകയായിരുന്നു ബഷീർ ബഷി. എന്നാൽ ജീവിതത്തിൽ ബഷീറിന് മികച്ച പിന്തുണയാണ് സുഹാന നൽകുന്നത്.

സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും സുഹാന സജീവമാണ്. ഒരു യുട്യൂബ് ബ്ലോഗർകൂടിയായ സുഹാനയുടെ പോസ്റ്റുകൾ അതിവേഗം വൈറൽ ആകാറുണ്ട്. ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറയാണ്. സൂഹാനയെ പോലെ തന്നെ മഷൂറയും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

Advertisement