ഈദ് ആശംസ അറിയിച്ചിട്ട പോസ്റ്റിന് എതിരെ വർഗീയ കമന്റുമായി എത്തിയവന് ചുട്ട മറുപടി നൽകി നടി അനു സിത്താര

95

സ്‌കൂൾ കലോലൽസവ വേദിയിൽ നിന്നും മലയാള സിനിമാ അഭിനയ രംഗത്തെത്തിയ താര സുന്ദരിയാണ് അനു സിത്താര. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച നടിയെന്ന് പേരെടുത്ത താരം കൂടിയാാണ് അനു സിത്താര.

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. സൂപ്പർ താരങ്ങൾക്കും യുവ താരങ്ങൾക്കും എല്ലാംമൊപ്പം അഭിനയിച്ച താരം തന്റെ ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടി.

Advertisements

അതേ സമയം വിവാഹിതയായ ശേഷമാണ് അനു സിത്താര അഭിനയത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. മലയാളത്തിലെ യുവതാരങ്ങൾക്കും സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള അനിസുത്താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്.

ഇപ്പോഴിതാ ഈദ് ആശംസ അറിയിച്ച് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ വർഗീയ പരാമർശം നടത്തിയെത്തിരിക്കുകയാണ് ഒരാൾ. എന്നാൽ ഇയാൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് അനു സിത്താര. ചിത്രത്തിന് താഴെ ഒരാൾ പരിവർത്തനം എങ്ങോട്ട് എന്നായിരുന്നു ചോദിച്ചത്.

ഇതിന് മറുപടിയായി മനുഷ്യനിലേക്ക് എന്ന മറുപടിയാണ് അനു സിത്താര നൽകിയത്. താരത്തിന്റെ മറുപടിക്ക് കൈയ്യടിച്ച് നിരവധി പേരും രംഗത്ത് എത്തുന്നുണ്ട്. മനുഷ്യനാവുക, അതിർത്തികൾക്കപ്പുറം സ്നേഹിക്കാനും, ഒപ്പം ചേർന്നു നിൽക്കുവാനും നമ്മൾ പ്രാപ്തരാവുക. അനു സിത്താരയുടെ മറുപടിയിൽ എല്ലാമുണ്ട് താരത്തിന്റെ കമന്റ് പങ്കു വച്ച് ആരാധകരിൽ ഒരാൾ കുറിച്ചു.

നിരവധി പേരാണ് അനു സിത്താരകയുടെ മറുപടിയെ പിന്തുണച്ചും പ്രകീർത്തിച്ചും സോഷ്യൽ മീഡിയകളിൽ തങ്ങളുടെ അഭിപ്രായം പറഞ്ഞത്. ബാലതാരമായി എത്തി പിന്നീടി നായികാ പദവിയിലേക്ക് ഉയർന്ന താരമാണ് അനു സിത്താര.

നായികാ വേഷങ്ങൾക്ക് പുറമെ സഹനടിയായും അനു പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. മണിയറയിലെ അശോകനാണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അടുത്തിടെ ഡയറ്റിലൂടെ ശരീര ഭാരം കുറച്ച അനു പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. നടൻ ഉണ്ണി മുകുന്ദൻ ആയിരുന്നു നടിയെ തടി കുറയ്ക്കാൻ സഹായിച്ചത്.

Advertisement