മലയാള സിനിമയുടെ താരരാജാക്കൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. 40 വർഷത്തോളമായി മലയാള സിനിമയിലെ നെടുംതൂണുകളായി നിൽക്കുന്ന ഇരുവർക്കും ഇതുവരേയും ശക്തരായ എതിരാളികൾ മലയാളത്തിൽ ഉണ്ടായിട്ടേയില്ല എന്നതാണ് സത്യം.
അതേ പോലെ തന്നെ ഇരുവരുടേയും സൗഹൃദവും ഏറെ ശ്രദ്ധനേടിയതാണ്. മലയാളം ഇൻഡസ്ട്രിയിലെ ശക്തരായ രണ്ട് താരങ്ങളായിട്ടും ഫാൻസുകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം നടത്തുമ്പോഴും ഈരുവരും അവരുടെ പരസ്പരം ബന്ധം നാൾക്കുനാൾ ദൃഡപ്പെടുത്തുന്നതാണ് കാണാൻ കഴിയുന്നത്.
സൂപ്പർതാരങ്ങളായിട്ടും ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സിനിമകളും കുറവല്ല. 50ൽ അധികം സിനിമകളിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മറ്റ് ഭാഷകളിലെ സൂപ്പർതാരങ്ങൾക്ക് ഒന്നും സ്വപാനം കാണാൻ പോലും കഴിയാത്തതാണ് ഈ ഒരുമ.
ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഏറെ നാളുകൾക്ക് മുൻപ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ രഞ്ജിത്തിനോടാണ് മമ്മൂട്ടി മോഹൻലാലുമായുള്ള സൗഹൃദത്തെ പറ്റി സംസാരിച്ചത്. ആ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്.
അഭിമുഖത്തിലെ മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ:
ലാലിനെ ആദ്യമായി നേരിൽ കാണുന്നത് പടയോട്ടത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വന്നപ്പോഴാണ്. അതിന് ശേഷമാണ് ഞാനും ലാലും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം വളർന്നുഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കാൻ പറ്റി.
ഏകദേശം പത്ത് അറുപത് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചു. നായകനും വില്ലനും, നായകന്മാരായിട്ടും ഞാൻ അന്ന് ലാലിനെ പറ്റി പറഞ്ഞ ഒരു കാര്യമുണ്ട്. അടൂർ ഭാസിക്ക് തിക്കുറിശ്ശിയിൽ ഉണ്ടായ മകനാണ് ലാലെന്ന്.
ഈ രണ്ടുപേരുടേയും ഗുണങ്ങൾ ലാലിന് ഉണ്ട്. ഇന്ന് ലാൽ ഒരുപാട് വളർന്നു. ഇപ്പോളത്തെ മോഹൻലാലായി. അങ്ങോട്ടും ഇങ്ങോട്ടും കണ്ടുകൊണ്ടാണ് ഞങ്ങൾ രണ്ടുപേരുടേയും വളർച്ച.എന്റെ സിനിമകൾ ഞാൻ കണ്ടതിനേക്കാളേറെ ഞാൻ ലാലിന്റെ സിനിമകൾ കണ്ടുകാണും.
ലാലിന്റെ സിനിമയെ കുറിച്ച് ചർച്ചകൾ ചെയ്യാറുണ്ട്, അങ്ങനെ രണ്ട് താരങ്ങളായി. അവാർഡ് കിട്ടുമ്പേ ഒരു കൊല്ലം ഒരാൾക്ക് കിട്ടും അടുത്ത കൊല്ലം അടുത്താൾക്ക് എന്ന് മമ്മൂട്ടി പറഞ്ഞു നിർത്തി. അതേ സമയം കഴിഞ്ഞ ദിവസം വിവാഹ വാർഷികം ആഘോഷിച്ച് മമ്മുട്ടിക്കും ഭാര്യ സുൽഫിത്തിനും മോഹൻലാൽ ആശംസ നേർന്നതും വൈറലായിരുന്നു.
പ്രിയ ഇച്ചാക്കാക്കും ബാബിക്കും ആശംസകൾ എന്നായിരുന്നു മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ലക്ഷക്കണക്കിന് ലൈക്കും ആയിരക്കണക്കിന് കമന്റുമായിരുന്നു ഈ പോസ്റ്റിന് ലഭിച്ചത്.