വൻ പരാജയമായി മാറിയ ആ സിനിമ ജയറാമേട്ടനും പാർവതിക്കും ഗുണമുണ്ടാക്കി: പ്രമുഖ സംവിധായകന്റെ വെളിപ്പെടുത്തൽ

164

മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് സംവിധായകൻ കമൽ ജയറാം കൂട്ടുകെട്ട്. 1990ൽ കമൽ ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നി ശുഭയാത്ര.

പാർവതി നായികയായ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ ഒരു പരാജയമായിരുന്നു. ശുഭയാത്ര എന്ന ചിത്രം എന്ത് കൊണ്ട് പരാജയപ്പെട്ടു എന്നത് ഇന്നും തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്ന് ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ച ലാൽ ജോസ് പറയുന്നു.

Advertisements

ആ സിനിമ ഒരു ഫ്‌ളോപ്പ് ആയിരുന്നുവെങ്കിലും അത് കൊണ്ട് ഏറ്റവും ഗുണമുണ്ടായത് ജയറാമിനും പാർവതിക്കുമാണെന്ന് ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവച്ചു കൊണ്ട് ലാൽ ജോസ് പറയുന്നു.

ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ:

ശുഭയാത്ര എന്ന ചിത്രം ഞാൻ പ്രതീക്ഷിച്ചത്രയും കളക്ഷൻ നേടിയില്ല. അത് എന്ത് കൊണ്ടാണെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല, അത്രയും നല്ല ക്യുട്ടായിട്ടുള്ള സീനുകളുള്ള ഒരു സിനിമയായിരുന്നു അത്.

എന്ത് കൊണ്ടാണത് അത് വലിയ ഹിറ്റായില്ല എന്നത് എനിക്ക് ഇപ്പോഴും അറിയില്ല. അത്തരത്തിൽ നമ്മളെ വിഷമിപ്പിക്കുന്ന പരാജയങ്ങൾ ചില സിനിമകൾക്ക് സംഭവിക്കും. അതിലൊന്നായിരുന്നു ശുഭയാത്രയുടെ പരാജയം.

ചിലത് ചെയ്യുന്നതിൽ നല്ല സിനിമയായിരിക്കും. എല്ലാം അത്ര പെർഫക്റ്റായിട്ട് ചെയ്തിട്ടുണ്ടാവും പക്ഷേ ചിലപ്പോൾ തിയേറ്ററിൽ വർക്ക് ഔട്ടാകില്ല. തിയേറ്ററിൽ എന്തോ വേറേ ഒരു സമവാക്യമേ വിജയം നേടൂ.

ആ സിനിമ പരാജയമായിരുന്നുവെങ്കിലും അത് കൊണ്ട് ഏറ്റവും നേട്ടമുണ്ടായത് ജയറാമേട്ടനും പാർവതിക്കുമാണ്. ആ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അവർ കൂടുതൽ അടുക്കുന്നതും, പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും ലാൽ ജോസ് പറയുന്നു.

ഏതായാലും ഇപ്പോൾ മലയാള സിനിമയിലെ മാതൃകാ താരദമ്പകളാണ് ജയറാമും പാർവ്വതിയും. ഇവരുടെ മകനായ കാളിദാസ് ജയറാമും ഇപ്പോൾ മലയാള സിനിമയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

Advertisement