വളരെ പെട്ടെന്ന് തന്ന് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് തൃഷ കൃഷ്ണൻ. തമിഴകത്തിന്റെ ഈ താര സുന്ദരിയെ മലയാളികൾക്കും ഒരുപാട് ഇഷ്ടമാണ്. തൃഷയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ ഹിറ്റുകളായ 96, വിണ്ണെത്താണ്ടി വരുവായ എന്നിവയൊക്കെ മലയാളികളും ഏറെ ആസ്വദിച്ച സിനിമകളാണ്.
മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളിക്കൊപ്പം ഹേയ് ജൂഡ് എന്ന സിനിമയിലൂടെ തൃഷ മലയാളത്തിലേക്കുംഎത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിച്ചിരിക്കുകയാണ് തൃഷ. മലയാളത്തി ന്റെ താര രാജാവ് മോഹൻലാലിന്റെ നായികയായിട്ടാണ് തൃഷയുടെ മലയാളത്തി ലേക്കുളള രണ്ടാം വരവ്.
പൊന്നിയിൻ സെൽവനാണ് തൃഷയുടെ കരിയർ ഗ്രാഫിൽ അടുത്തിടെ വലിയ വജമായി മാറിയ സിനിമ. ദളപതി വിജയിക്ക് ഒപ്പം വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന ലിയോ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തമിഴകത്ത് വലിയ ആരാധക വൃന്ദമാണ് തൃഷയ്ക്കുള്ളത്.
കഴിഞ്ഞ കുറച്ച് നാളുകളായി തൃഷയുമായി ബന്ധപ്പെട്ട ഒരു പ്രണയ കഥയാണ് തമിഴ് മാധ്യമങ്ങളിൽ നിറയുന്നത്. എഎൽ സൂര്യ എന്ന വ്യക്തിയാണ് താൻ തൃഷയുമായി പ്രണയത്തിൽ ആണെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് . താനൊരു സംവിധായകൻ ആണെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്.
വർഷങ്ങളായി തൃഷ താനുമായി പ്രണയത്തിൽ ആണെന്നും തൃഷ സിനിമയിൽ അഭിനയിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നുമായിരുന്നു എഎൽ സൂര്യ ഉന്നയിച്ച വാദം. ഇപ്പോൾ വീണ്ടും സമാന വാദവും ആയി എത്തിയിരിക്കുകയാണ് ഇയാൾ. തൃഷയോടുള്ള അടുപ്പത്തിന്റെ പേരിൽ നടൻ വിജയിക്ക് തന്നോട് അസൂയ ആണെന്നാണ് ഇയാൾ പറയുന്നത്.
തൃഷയോട് ഞാൻ ഇടയ്ക്കിടെ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പിണക്കത്തിൽ ആണെന്നും താനും ദേഷ്യത്തിലാണെന്നും എഎൽ സൂര്യ പറയുന്നു. നവംബർ മാസത്തിൽ തങ്ങളുടെ വിവാഹമാണെന്നും എഎൽ സൂര്യ അവകാശപ്പെടുന്നു.
എന്നാൽ ഈ വാദങ്ങളോട് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുവെ ഗോസിപ്പുകളോട് പ്രതികരിക്കാത്ത നടിയാണ് തൃഷ. അതേ സമയം മലയാളി മാതാപിതാക്കളുടെ മകളായി പിറന്ന് തമിഴ്നാടിന്റെ മകളായി വളർന്ന താരമാണ് തൃഷ കൃഷ്ണൻ.
സിനിമയിൽ അരങ്ങേറിയ കാലത്തുള്ള സൗന്ദര്യവും അഴകും എല്ലാം ഇന്നും അതുപോലെ കാത്തു സൂക്ഷിക്കുന്ന അപൂർവ്വം താരങ്ങളിൽ ഒരാൾ കൂടിയാണ് തൃഷ. മിസ് ചെന്നൈ പട്ടം ചൂടിയതോടെയാണ് തൃഷയുടെ കരിയർ മആറി മറിഞ്ഞത്. മോഡലിംഗിലേക്കും പിന്നീട് ആൽബം സോംഗിലൂടെ അഭിനയ ലോകത്തേക്കും എത്തിയ തൃഷ ഇന്ന് തെന്നിന്ത്യയിലെ പകരംവെക്കാനില്ലാത്ത സൂപ്പർ നടിയാണ്.
തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗില്ലി, തിരുപ്പാച്ചി, തുടങ്ങിയ സിനിമകളിലൂടെ ദളപതി വിജയിയുടെ സൂപ്പർ ഹിറ്റ് ജോഡിയായി തിളങ്ങിയതോടെയാണ് തൃഷയുടെ തലവര തെളിഞ്ഞത്. പിന്നീട് നിരവധി സനിമകളിൽ നായികയായ താരം 2010ന് ശേഷം തമിഴകത്ത് നിരവധി പുതുമുഖ നടിമാരെത്തിയതോടെ അൽപം വെല്ലുവിളി നേരിട്ടു.
എങ്കിലും അഭിനയ സാധ്യതയുള്ള ശക്തമായ കഥാപാത്രങ്ങളിലൂടെ തൃഷ എല്ലാം മറി കടന്നു. വിണ്ണൈ താണ്ടി വരുവായ, 96 തുടങ്ങിയ സിനിമകളെല്ലാം തന്നെ താരത്തിന്റെ അഭിനയ മികവിന്റെ തെളിവാണ്. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവനും വൻ ഹിറ്റായി. താരത്തിന് 40 വയസ്സ് പിന്നിട്ടെങ്കിലും സൗന്ദര്യത്തിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല.
അതേ സമയം ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി. മുൻപ് തൃഷയുടെ വിവാഹനിശ്ചയം വരെ എത്തിയഎങ്കിലും ആ ബന്ധം പിരിഞ്ഞിരുന്നു. ഇപ്പോൾ വിജയ് സിനിമയിൽ അഭിനയിക്കുകയാണ് തൃഷ.