കറുത്തമുത്ത് സിരിയലിലെ ബാല മോളെ ഓർമയില്ലേ, ആ കുഞ്ഞു സുന്ദരിയുടെ ഇപ്പോഴത്തെ മാറ്റം കണ്ടോ, അത്ഭുതപ്പെട്ട് ആരാധകർ

5166

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന കുഞ്ഞു സുന്ദരിയാണ് അക്ഷര കിഷോർ. ഏഷ്യാനെറ്റിൽ സംപ്രേഷണെ ചെയ്ത കറുത്തമുത്ത് എന്ന സീരിയലിൽ ബാല എന്ന കഥാപാത്രം ആയി എത്തിയാണ് അക്ഷര പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

തന്റെ ആറാമത്തെ വയസിൽ ആണ് ബേബി അക്ഷര അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി അവസരങ്ങൾ ആണ് ഈ കുഞ്ഞു സുന്ദരിക്ക് കിട്ടിയിത്. മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്‌ക്രീനിൽ നിന്നും അക്ഷരയെ തേടി അവസരങ്ങൾ എത്തി. ഇതിനോടകം പതിനെട്ടോളം ചിത്രങ്ങളിൽ അക്ഷര അഭിനയിച്ചു കഴിഞ്ഞു.

Advertisements

2014 ൽ പുറത്തിറങ്ങിയ മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലൂടെ ആണ് അക്ഷര സിനിമ ലോകത്തേക്ക് അരങ്ങേറുന്നത്. പിന്നീട് ആടുപുലിയാട്ടത്തിൽ ജയറാമിന്റെ മകളായി അഭിനയിച്ചു. ഹലോ നമസ്‌തേ , വേട്ട, കനൽ, ഡാർവിന്റെ പരിണാമം തുടങ്ങിയ സിനിമകളിൽ ബേബി അക്ഷര അഭിനയിച്ചു.

Also Read
അവര്‍ അടുത്ത് വന്ന് എന്റെ വസ്ത്രം വലിച്ചൂരി, ശരിക്കും ഭയന്നു, കമല്‍ഹാസന്‍ ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് ശോഭന

വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ അക്ഷര വിണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ് ഇപ്പോൾ. ഈ കൊച്ചു മിടുക്കി ഇപ്പോൾ വളർന്നു വലിയ സുന്ദരികുട്ടിയായി മാറിയിരിക്കുകയാണ്. അക്ഷരയുടെ ഈ മാറ്റം കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയൽ സജീയമായ അക്ഷരയുടെ പുതിയ ചിത്രങ്ങളെല്ലാം വൈറലാണ്.

അതേ സമയം ഇത്രയും ചെറുപ്പത്തിലേ ഡോക്ടർ ആകാനുള്ള മോഹവുമായാണ് അക്ഷര നടക്കുന്നത്. നിലവിൽ പഠനത്തിൽ ശ്രദ്ധിക്കുന്ന അക്ഷര അഭിനയ രംഗ്ച് സജീവമല്ല. കണ്ണൂർ സ്വദേശിയായ അക്ഷര ഇപ്പോൾ കുടുംബത്തോടൊപ്പം എറണാകുളം വെണ്ണലയിലാണ് താമസിക്കുന്നത്.

ആർക്കിടെക്ടായ കിഷോറിന്റെയും, ബാങ്ക് ജീവനക്കാരി ഹേമപ്രഭയുടെയും മകളാണ് അക്ഷര കിഷോർ. സീരിയലിലേക്ക് എത്തും മുന്നേ ചില പരസ്യ ചിത്രങ്ങളിലും അക്ഷര കിഷോർ വേഷമിട്ടിരുന്നു.

Also Read
മമ്മൂസിന്റെ അച്ഛനായി അഭിനയിക്കണം, അതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് വിജയരാഘവന്‍, മമ്മൂട്ടി നല്‍കിയ മറുപടി കേട്ടോ

Advertisement