അമൃത ടിവി സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയായ സൂപ്പർ ഡാൻസർ ജൂനിയറിലൂടെ ആയിരുന്നു മലയാളി കൾ സ്വർണ തോമസ് എന്ന യുവ നർത്തകിയേയും നടിയേയും പരിചയപ്പെടുന്നത്. മുംബൈ മലയാളിയായ സ്വർണ തോമസ് അന്ന് നൃത്തത്തിൽ ഗംഭീര പ്രകടനമാണ് റിയാലിറ്റി ഷോയിൽ കാഴ്ചവെച്ചത്.
2013ലാണ് സ്വർണയുടെ ജീവിതം തകിടം മറിയുന്നത്. കൊച്ചിയിലെ ഫ്‌ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് കാൽ തെന്നി താഴേയ്ക്ക് വീണപ്പോൾ അതിനോടൊപ്പം വീണുടഞ്ഞത് സ്വർണയുടെ മോഹങ്ങൾ കൂടിയായിരുന്നു. ഏറെ നാളത്തെ അധ്വാനത്തിനും പരിശ്രമത്തിനുമൊടുവിൽ തന്റെ ജീവിതം തിരിച്ചു പിടിക്കുകയാണ് സ്വർണ തോമസ് ഇപ്പോൾ.
അനിയൻ വിളിക്കുന്നത് കേട്ട് ബാൽക്കണിയിൽനിന്ന് താഴേക്ക് എത്തിനോക്കിയപ്പോഴാണ് കാൽതെന്നി അഞ്ചാം നിലയിൽ നിന്ന് സ്വർണ താഴേക്ക് വീ ണ ത്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണയ്ക്ക് ബോധം തെളിഞ്ഞത്.
ഇനി സ്വർണയ്ക്ക് ഡാൻസ് ചെയ്യാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ വിധി എഴുതിയത്. വീഴ്ചയിൽ നട്ടെല്ല് തകർ ന്നെന്നും നടക്കാൻ പോലുമാകില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ഒന്നരമാസത്തോളം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശേഷം മുംബൈയിലെ വീട്ടിലേക്ക് തിരികെ പോയി. നൃത്തവും സിനിമ യുമായി രുന്നു സ്വർണ്ണ കണ്ട സ്വപ്‌നം.
കൈരളി ടിവി ലിറ്റിൽ സ്റ്റാർ ഉൾപ്പെടെയുള്ള റിയാലിറ്റി ഷോകളിലെ മിന്നും താരമായിരുന്നു സ്വർണ. ആദ്യ സിനിമാ റിലീസിന് മുമ്പ് തന്നെ സ്വർണയ്ക്ക് അഞ്ചോളം ചിത്രങ്ങളിൽ കരാറായിരുന്നു. എന്നാൽ അപ്രതീക്ഷിത അപകടം വന്നതോടെ അതെല്ലാം നഷ്ടമായി. പോരാട്ടവീര്യവും മനോധൈര്യവും കൂടെ കൂട്ടിയാണ് സ്വർണ വീണുടഞ്ഞ ജീവിതം തിരികെ പിടിക്കാൻ തുടങ്ങിയത്.
പതിയെ ജീവിതത്തിലേക്ക് തിരിച്ച് വന്ന സ്വർണ്ണ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യും. സ്വർണ്ണയുടെ ഓരോ ചുവടുവെപ്പിനും പിന്തുണ നൽകുന്നത് സഹോദരൻ പവനാണ്. നിലവിൽ നവി മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് സ്വർണ്ണ.
തിരികെ എന്റർടെയ്ൻമെന്റ് ലോകത്തേയ്ക്ക് തിരികെ വരണമെന്നാണ് സ്വർണയുടെ ആഗ്രഹം. അഞ്ച് വർഷം കൊണ്ടാണ് പതിയെ പതിയെ ചലനശേഷി വീണ്ടെടുത്തത്. ആദ്യം ക്രച്ചസിലൂന്നി നടന്നു. ഇപ്പോഴും ക്രച്ചസ് ആവശ്യമാണെങ്കിലും ഒരുപാട് ബേധപ്പെട്ടിട്ടുണ്ട് സ്വർണയുടെ ആരോഗ്യം.
അ പ കടത്തിന് ശേഷമാണ് സ്വർണ പഠനം പോലും പൂർത്തിയാക്കിയത്. ഇപ്പോൾ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ എച്ച്.ആർ. വിഭാഗത്തിലാണ് സ്വർണയുടെ ജോലി. അനൂപ് മേനോനും ഭൂമിക ചൗളയുമെല്ലാം അഭിനയിച്ച ബഡ്ഡിയായിരുന്നു സ്വർണ അഭിനയിച്ച ആദ്യചിത്രം. അന്ന് അഭിനയിച്ച സിനിമകളൊന്നും സ്വർണ ഇതുവരെ കണ്ടിട്ടില്ല.