ബാലതാരമായി അഭിനയ രംഗത്തെത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് നടി അനന്യ. വളരെ ചുരുങ്ങിയസമയം കൊണ്ടു തന്നെ മലയാളം തമിഴ്, തെലുങ്ക് ഭാഷകളിൽ മികച്ച കഥാപാത്രങ്ങളെ അവതരപ്പിത്ത് തിളങ്ങി അനന്യയുടെ യഥാർത്ഥ പേര് ആയില്യ ജി നായർ എന്നാണ്.
2008 ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി നായികയായി എത്തുന്നത്. തുടർന്ന് അതേ വർഷം തന്നെ നാടോടികൾ എന്ന തമിഴ് സിനിമയിലഭിനയിച്ച് താരം തെന്നിന്ത്യയിലാകെ ശ്രദ്ധേയയാവുകയായിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോാ താരത്തിന്റെ പേര് അനന്യ എന്നാക്കി മാറ്റിയത്.
കലാമുല്യത്തോടൊപ്പം മികച്ച വിജയവും നേടിയ ഈ ചിത്രത്തിലെ അഭിനയത്തിന് താരം ധാരാളം പ്രശംസയും ഏറ്റുവാങ്ങി. ഈ ചിത്രത്തിന്റെ മലയാളത്തിലെ റീമേക്കായ ഇത് നമ്മുടെ കഥയിലെ വേഷവും അനന്യയെ ഒരുപാട് സഹായിച്ചു. ഇതിന് ശേഷമായിരുന്നു മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകളായി ശിക്കാർ എന്ന സിനിമയിൽ അന്ന്യ അഭിനയിച്ചത്.
ശിക്കാറിന്റെ ക്ലൈമാക്‌സിൽ താരം ആവേശകരമായ ചില രംഗങ്ങൾ ചെയ്തു അഭിനയിച്ചു. ഇത് അവിടെ ഉള്ളവരെ പോലെ പ്രേക്ഷകരുടെ ഇടയിലും താരത്തിന് ഒരു പ്രത്യേക പ്രശംസ നേടി കൊടുത്തു. ഇതേ സീൻ ഇഷ്ടപ്പെട്ട മോഹൻലാൽ മലയാളത്തിലെ വിജയശാന്തി എന്നാണ് അനന്യയെ വിളിച്ചത്.
അതേ സമയം മോഹൻലാൽ, അമിതാഭ് ബച്ചൻ എന്നിവരുമായി സ്‌ക്രീൻ പങ്കിടാൻ ഒരു അവസരവും താരത്തിന് ലഭിച്ചിരുന്നു. കാണ്ഡഹാർ എന്ന ചിത്രത്തിലായിരുന്നു ഈ അവസരം. ഈ ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2011 ൽ എങ്കേയും എപ്പോതും എന്ന തമിഴ് ചിത്രത്തിൽ അനന്യ നായികയായി അഭിനയിച്ചു. കുഞ്ഞളിയൻ, മാസ്റ്റേഴ്‌സ്, നാടോടിമന്നൻ അങ്ങനെ നിരവധി ചിത്രങ്ങൾ ചെയ്തു.
അഭിനയത്തിന് പുറമേ നൃത്ത പരിപാടികളിലും തിളങ്ങിയ അനന്യ നിരവധി ടിവി ഷോകളിലും അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിനിയായ താരം 1987 ൽ ആണ് ജനിച്ചത്. ഗോപാലകൃഷ്ണ നായരുടെയും പ്രസീതയുടെയും രണ്ടു മക്കളിൽ മൂത്ത ആളായിട്ടാണ് അനന്യ ജനിച്ചത്. താരത്തിന് അർജുൻ എന്ന് പേരുള്ള ഒരു അനിയൻ ഉണ്ട്.
ആയില്യം നാളുകാരിയായ താരത്തിന്റെ യഥാർത്ഥ പേര് ആയില്യ ഗോപാലകൃഷ്ണ നായർ എന്നാണ്. മലയാള സിനിമയിലെ ഒരു പ്രശസ്ത നിർമ്മാതാവായിരുന്നു അനന്യയുടെ അച്ഛൻ ഗോപാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയാണ് ബാലതാരമായി അനന്യ അരങ്ങേറിയത്. ആലുവ സെയിന്റ് സേവിയേഴ്സ് കോളേജിൽ നിന്നുമാണ് തരാം ഇംഗ്ലീഷ് ബിരുദം നേടിയത്.
ചെറുപ്പകാലം മുതൽ അമ്പെയ്ത്തിൽ പരിശീലനം നേടിയിയ്യുള്ള താരം സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ ഒക്കെ വാങ്ങി കൂട്ടിയിട്ടുണ്ട്. അമ്പെയ്ത്തിൽ സംസ്ഥാന ദേശീയ തലത്തിൽ രണ്ടു തവണ ചാമ്ബ്യൻഷിപ്പ് നേടിയിട്ടുണ്ട്. മോട്ടോർസൈക്കിൾ റേസിങ്ങിലും അനന്യ തൽപരയാണ്. ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ വിദഗ്ദ്ധയാണ് അനന്യ.സ്റ്റാർ വാർസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ കോളേജിനെ പ്രതിനിധീകരിക്കുന്നതിന് ഇടയിൽ താരത്തിനെ വിവിധ സംവിധായകർ കണ്ടെത്തി അഭിനയ ഓഫറുകൾ നടത്തിയിരുന്നു.
അങ്ങനെ അഞ്ച് പ്രോജക്ടുകൾ നിരസിച്ചതിന് ശേഷമാണ് പോസിറ്റീവ് എന്ന ചിത്രത്തിൽ അഭിനയിച്ച് പരീക്ഷിക്കാൻ താരം തീരുമാനിച്ചത്. സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെ 2012 ലായിരുന്നു അനന്യയുടെ വിവാഹം. ആഞ്ജനേയൻ എന്ന ആളെയാണ് താരം വിവാഹം കഴിച്ചത്. അതേ സമയം അനന്യയുടെ വിവാഹത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു.
ആഞ്ജനേയൻ നേരത്തെ വേറെ വിവാഹം കഴിച്ചിരുന്നു എന്നൊക്കെ പല വിവാദങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ ആഞ്ജനേയൻ നേരത്തെ വിവാഹിതനാണെന്ന കാര്യം തനിയ്ക്കറിയാമായിരുന്നെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല. ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു, വിവാഹിതർ ആവാനും തീരുമാനിച്ചു കഴിഞ്ഞു. ആദ്യവിവാഹബന്ധം തകരാനുള്ള കാരണമെന്തെന്ന് ആഞ്ജനേയൻ തന്നോട് പറഞ്ഞിരുന്നുവെന്നും നടി അന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ആഞ്ജനേയുമായുള്ള വിവാഹത്തെ വീട്ടുകാർ ശക്തമായി എതിർത്തതോടെ അവരോട് പിണങ്ങി അനന്യ വീടു വിട്ടിറങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ അനന്യ കൊച്ചിയിലെ ഒരു ഫ്‌ളാറ്റിൽ ആഞ്ജനേയനു ഒപ്പം താമസിക്കുകയാണ് എന്നൊക്കെ പല വാർത്തകളും അന്ന് വന്നിരുന്നു. എന്നാൽ ഇതൊക്കെ കള്ളാ പ്രചരണങ്ങൾ ആണെന്ന് അനന്യ പിന്നീട് പറഞ്ഞിരുന്നു.
എന്നാൽ ആരുമറിയാതെ പെട്ടെന്നായിരുന്നു ഇരുവരുടെയും വിവാഹം. ഇത് ഏറെ സംശയങ്ങൾക്ക് വഴി വെച്ചിരുന്നു. കരാറൊപ്പിച്ച സിനിമകൾ പൂർത്തിയാക്കിയതിന് ശേഷം മതി വിവാഹമെന്നായിരുന്നു ഇവരുടെ തീരുമാനമെങ്കിലും ധൃതി പിടിച്ചുള്ള രഹസ്യവിവാഹത്തിന്റെ കാരണമെന്തെന്ന് അറിവായിട്ടിലായിരുന്നു. വിവാഹശേഷം തിരുപ്പതിയിൽ നിന്നും തിരിച്ചെത്തിയ അനന്യയും ആഞ്ജനേയനും തിരുവനന്തപുരത്തായിരുന്നു താമസം.
ഞങ്ങളുടേത് ഒരു പ്രണയവിവാഹമായതിനാൽ പരസ്പരം ഏറെ മനസ്സിലാക്കാൻ കഴിഞ്ഞു. ഭർത്താവാകാൻ പോകുന്ന വ്യക്തിയെ കൂടുതൽ അടുത്തറിയാനും മനസ്സിലാക്കാനും പ്രണയവിവാഹമാണ് നല്ലത്. യോജിച്ച് പോകാനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് താൻ വിവാഹം ചെയ്തതെന്നും താരം പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് വാശിയായിരുന്നു. പ്രതിസന്ധിഘട്ടം അതിജീവിച്ചത് ഒറ്റയ്ക്കാണെന്നും താരം പിന്നീട് പറഞ്ഞിരുന്നു.
ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിമാണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഗോഡ് ഫാദർ എന്ന തമിഴ് ചിത്രമാണ് താരത്തിന്റേതായി അവസാനമായി ഇറങ്ങിയ ചിത്രം. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ അഭിനയിക്കുന്ന ഭ്രമം എന്ന മലയാള ചിത്രമാണ് അനന്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമ.