മലയാളി മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട അവതാരയും നയിടുമായണ് അശ്വതി ശ്രീകാന്ത്. മലയാളം ടെലിവിഷൻ രംഗത്ത് വ്യത്യസ്തമായ പരിപാടികൾ അവതിപ്പിക്കുന്ന മുൻപന്തിയിൽ ഉള്ള വിഫ്ളവേഴ്സ് ചാനലിലെ കോമഡി നൈറ്റ്‌സ് എന്ന പ്രോഗ്രാമിലൂടെയാണ് അശ്വതി ശ്രീകാന്ത ടെലിവിഷൻ രംഗത്ത് അവതാരകയായി എത്തിയത്.
ഈ ഒരൊറ്റ പരിപാടിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടുക്കാൻ അശ്വതിക്ക് കഴിഞ്ഞു. അവതാരകയായി തിളങ്ങിയ അശ്വതി ഇപ്പോൾ അഭിനയത്തിലും കഴിവ് തെളിയിച്ച് പ്രേക്ഷകപ്രീതി നേടിയെടുത്തു കഴിഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന പരമ്പരയിലാണ് അശ്വതി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചക്കപ്പഴം ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഹാസ്യ പരമ്പരയായി മാറിക്കഴിഞ്ഞു.
അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അശ്വതി തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെയ്ക്കുന്നതോടൊപ്പം തന്നെ തന്റെ ആശയങ്ങളും സാമൂഹിക വിഷയങ്ങളിലെ അഭിപ്രായങ്ങലും രേഖപ്പെടുത്തുന്ന ഒരാൾ കൂടിയാണ്. അശ്വതിയുടെ കുറിപ്പുകൾ ആരാധകർ അത് ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്യാറുമുണ്ട്.
അതേ സമയം താൻ രണ്ടാമതും അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ഈ അടുത്തിടെയാണ് അശ്വതി ആരാധകരെ അറിയിച്ചത്. മൂത്തമകൾക്കും ഭർത്താവിനും ഒരുമിച്ച് ഒപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം മകളുടെ കൈയിൽ സൂൺ ടു ബീ സിസ്റ്റർ എന്ന ഒരു ബോർഡ് പിടിച്ചുളള ഫോട്ടോയാണ് അശ്വതി പോസ്റ്റ് ചെയ്തത്.
സഹതാരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് അന്ന് ആശംസകൾ അറിയിച്ച് എത്തിയത്.
ഇപ്പോഴിതാ മരത്തിൽ തൂങ്ങി നിൽക്കുന്ന പച്ചമാങ്ങയും പിടിച്ചുകൊണ്ട് നിൽക്കുന്ന ഒരു ഫോട്ടോ അശ്വതി പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രവും നിമിഷങ്ങൾ കൊണ്ട് വൈറലായിമാറിയിരുന്നു.
എന്നാൽ അതിന് താഴെ വളരെ മോശമായ കമന്റിട്ട ആളിന് ചുട്ടമറുപടി അശ്വതി എത്തിയിരുന്നു. ആദ്യ പ്രസവം അല്ലല്ലോ രണ്ടാമത്തെ അല്ലേ ഇത്ര സഭവം ആക്കണ്ട കാര്യം ഇല്ല എന്നായിരുന്നു ആ കമന്റ്.
ആദ്യത്തേത് സംഭവം ആക്കാൻ പറ്റിയില്ലാരുന്നു. എന്ന് അശ്വതി അയാൾക്ക് മറുപടി കൊടുക്കുകയും ചെയ്തു.
പ്രസവം കഴിയുന്ന വരെ റസ്റ്റ് എടുത്തൂടെ റിസ്‌ക് എടുക്കണോ എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. മാങ്ങ കഴിക്കുന്നത് ഒരു റിസ്‌ക് ആണോയെന്ന് അശ്വതി അയാൾക്കും മറുപടി കൊടുത്തു. ഒരുപാട് പേർ നല്ല കമന്റ്‌സും താരത്തിന് നൽകിയിട്ടുണ്ട്. അതേ സമയം താൻ ചക്കപ്പഴത്തിൽ നിന്നും പിൻമാറുന്നു എന്ന തരത്തിൽ വന്ന വാർത്തകൾക്കും അശ്വതി മറുപടി നൽകിയിരുന്നു.