പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് അർച്ചന കവി. നീലത്താമരയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചു.
വ്യത്യസ്ത വേഷങ്ങളിലൂടെ ഏറെ ആരാധകരേയും താരം നേടിയെടുത്തു. അതേ സമയം അബീഷ് മാത്യുവിനെ വിവാഹം ചെയ്തതിന് ശേഷം അർച്ചന അഭിനയത്തിൽ സജീവമായിരുന്നില്ല. വിവാഹ ശേഷം ഏറെ നാളുകളായി സിനിമാരംഗത്ത് നിന്നു വിട്ട് നിൽക്കുകയായിരുന്നു അർച്ചന കവി. ന്നൊൽ താരം അടുത്തിടെ ഒരു കിടിലൻ വെബ് സീരീസുമായി തിരിച്ചെത്തിയിരുന്നു.
ഒരു ബ്ലോഗറും വ്ളോഗറും കൂടിയായ താരം നാലു വർഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത്. പ്രമുഖ കൊമേഡിയൻ കൂടിയാണ് അബീഷ് മാത്യു. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
അടുത്തിടെയാണ് ഇരുവരും വിവാഹബന്ധം വേർെടുത്തിയ വാർത്തകൾ പുറത്തു വന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അർച്ചനയും കൂട്ടുകാരിയും ചേർന്നുള്ള നൃത്തമാണ്. വളരെ രസകരമായ ഗാനത്തിന് തങ്ങളുടേതായ താളങ്ങളും ചുവടുകളും തീർക്കുകയാണ് അർച്ചനയും സുഹൃത്തും.
ജമൈക്കൻ റെക്കോർഡിസ്റ്റായ ഷോൺ പോളിന്റെ ടെമ്പറേച്ചർ’ എന്ന ഗാനമാണ് അർച്ചന അവതരിപ്പിക്കുന്നത്. ഡൈനിങ്ങ് ടേബിളിന്റെ മുകളിലും വീടിനു പുറത്തും ഒപ്പം തങ്ങളുടെ വളർത്തു നായയെയും കൂടെ കൂട്ടിയാണ് ഇരുവരുടെയും നൃത്തം.
ഇതിൽ മൃഗങ്ങളെ ഒന്നും തന്നെ വേദനിപ്പിച്ചിട്ടില്ല എന്നും അർച്ചന പറയുന്നു. നീലത്താമരയ്ക്ക് പുറമേ ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ, സ്പാനിഷ് മസാല, അഭിയും ഞാനും, പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങിയവയാണ് അർച്ചന കവി അഭിനയിച്ച സിനിമകൾ.