മലയാളം മിനിസ്‌ക്രീനിലെ സൂപ്പർഹിറ്റ് പരമ്പരയാണ് ഏഷ്യനെറ്റിൽ സംപ്രേക്ഷണം സാന്ത്വനം എന്ന സീരിയിൽ. ഈ സീരിയലിലെ കണ്ണൻ എന്ന കഥാപാതത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗന്ധ് ഇതിനോടകം തന്നെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ്. ഇന്ന് മലയാളി മിനിസക്രീൻ പ്രേക്ഷകരുടെ എല്ലാവരുടേയും കണ്ണനാണ് അച്ചു.
അതേ സമയം ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടിയിലൂടെയാണ് മിനിസ്‌ക്രീൻ കരിയർ ആരംഭിച്ചതെങ്കിലും അച്ചു സുഗന്ധ് ശ്രദ്ധിക്കപ്പെട്ടത് സാന്ത്വന ത്തിലൂടെയാണ്. സൂപ്പർ ഹിറ്റായ വാനമ്പാടി ടീമിന്റേതാണ് സാന്ത്വനം സിരിയലും.
വാനമ്പാടിയിൽ അസി. ഡയറക്ടറായിട്ടായിരുന്ന അച്ചു പിന്നീട് പരമ്പരയിൽ ചെറിയൊരു വേഷം അവതരിപ്പിച്ചിരുന്നു. ചുരുക്കം എപ്പിസോഡിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പ്രേക്ഷകരുടെ ഇടയിൽ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയായിരുന്നു. പാപ്പിക്കുഞ്ഞ് എന്ന കഥാപാത്രത്തെയാണ് അച്ചു സുഗന്ധ് പരമ്പരയിൽ അവതരിപ്പിച്ചത്.
ഇപ്പോഴിതാ മലയാളത്തിലെ ഒരു നടനിൽ നിന്ന് കേൾക്കേണ്ടി വന്ന പരിഹാസത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് അച്ചു സുഗന്ധ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അച്ചു സുഗന്ധിന്റെ വാക്കുകൾ ഇങ്ങനെ:
ചെറുപ്പം മുതലെ സീരിയൽ മോഹം ഉണ്ടായിരുന്നു. പിന്നീട് സീരിയലുകളുടെ ഓഡീഷനുകളിൽ പോകാൻ തുടങ്ങി. എന്നാൽ ചില സ്ഥലങ്ങളിൽ പണം ചോദിച്ചു. മറ്റു ചിലർ നിരുത്സാഹപ്പെടുത്തി. അത് തുടർക്കഥ ആയപ്പോൾ ഞാൻ തളർന്നു. ആ സമയത്ത് യാദൃച്ഛികമായാണു ദിലീപേട്ടന്റെ ഒരു അഭിമുഖം കാണുന്നത്. അദ്ദേഹം അസി. ഡയറക്ടർ ആയാണു സിനിമാ രംഗത്ത് എത്തിയതെന്ന് അതിൽ പറയുന്നുണ്ട്.
അതുകേട്ടപ്പോൾ പ്രചോദനമായി. അസി. ഡയറക്ടർ ആകണമെന്നായി ആഗ്രഹം. അതിലൂടെ അഭിയത്തിലേക്ക് എത്താൻ ശ്രമിക്കാമല്ലോ. അച്ഛന്റെ സുഹൃത്ത് ഭരതന്നൂർ ഷെമീർ വഴി ചെറിയൊരു സിനിമയിൽ അസി. ഡയറക്ടർ ആകാൻ അവസരം ലഭിച്ചു. അസി. ഡയറക്ടർ ആയ ആദ്യത്തെ ദിവസം തന്നെ മനസ്സ് മടുത്തു.
കഷ്ടപ്പെട്ടു പണിയെടുക്കണം. എന്നാലും എല്ലാവരും ചീത്ത വിളിക്കും. അന്നെനിക്ക് 19 വയസ്സാണ്. എന്റെ പ്രായം പരിഗണിക്കുകയോ, ആദ്യമായാണ് ഈ ജോലി ചെയ്യുന്നതെന്നോ ആരും ചിന്തിച്ചില്ല. അന്നു രാത്രി കുറേ കരഞ്ഞു. പിന്നീട് മറ്റൊരു വേദനിപ്പിക്കുന്ന സംഭവവും ആ സെറ്റിൽ വെച്ച് സെറ്റിൽവച്ചുണ്ടായി. ഞാൻ ഒരു നടനെ പരിചയപ്പെട്ടു.
നായകനായി കരിയർ തുടങ്ങിയ, അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ് അദ്ദേഹം. സംസാരിക്കുന്നതിന് ഇടയിൽ എന്റെ അഭിനയമോഹം അദ്ദേഹത്തോട് വെളിപ്പെടുത്തി. കുറച്ചു കഴിഞ്ഞപ്പോൾ കോസ്റ്റ്യൂമർ ചേട്ടൻ എന്റെ അടുത്തേക്ക് വന്നു. നീ എന്തിനാ അവരോട് ഇതൊക്കെ പറയുന്നേ, എല്ലാവരും തളർത്താനേ നോക്കൂ എന്നു പറഞ്ഞു.
ഞാൻ കാര്യം എന്താണ് എന്നു ചോദിച്ചപ്പോൾ ചേട്ടൻ പറഞ്ഞത് ഇങ്ങനെയാണ്. നീ പോയി കഴിഞ്ഞപ്പോൾ അയാൾ നിന്നെ പരിഹസിച്ച് സംസാരിച്ചു. ദേ ഒരുത്തൻ അഭിനയിക്കാൻ നടക്കുന്നു. ഇവനൊന്നും വേറെ പണിയില്ലേ. അവന്റെയൊക്കെ മുഖത്ത് വല്ല ഭാവവും വരുമോ? എന്നായിരുന്നു ആ നടൻ കൂടെ ഉണ്ടായിരുന്നവരോടു പറഞ്ഞ്.
ഇക്കാര്യം കേട്ടപ്പോൾ ഞാൻ ശരിക്കും വേദനിച്ചു കരഞ്ഞു. ഇന്ന് സാന്ത്വനം എന്റെ ജീവിതം മാറ്റിമറിച്ചു. ആളുകൾ എന്നെ തിരിച്ചറിയുന്നു. അഭിനന്ദിക്കുന്നു. വിശേഷങ്ങൾ ചോദിക്കുന്നു. നാട്ടുകാർ എന്റെ ഫ്‌ലെക്‌സ് ഒക്കെ വച്ചിട്ടുണ്ട്. ചെറുപ്പത്തിൽ ഞാനും സഹോദരിയും ഇന്റർവ്യൂ എടുത്തു കളിക്കുമായിരുന്നു.
സെലിബ്രിറ്റി ആയ എന്നോട് ആങ്കർ ആയ അവൾ ചോദ്യങ്ങൾ ചോദിക്കും. ഇന്നിപ്പോൾ എന്നെ അഭിമുഖത്തിനായി വിളിക്കുമ്പോൾ അതൊക്കെയാണ് ഓർമ വരുന്നത്. ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. സാന്ത്വനം വീട്ടിലെ നാലാമത്തെ പുത്രനാണു ഞാൻ. മുരളീ കൃഷ്ണൻ എന്ന കണ്ണൻ. മികച്ച അഭിപ്രായമാണു സീരിയലിനു ലഭിക്കുന്നത്.
ചിപ്പി ചേച്ചിയും ആദിത്യൻ സാറും ഉൾപ്പടെ എല്ലാവരും നല്ല പിന്തുണ നൽകുന്നുത്. ഷൂട്ടിങ് സെറ്റിൽ ഞാൻ ശരിക്കും കണ്ണൻ തന്നെയാണ്. ചേട്ടന്മാരും ചേട്ടത്തിമാരും ഒക്കെയായി എല്ലാവരും കുടുംബാംഗങ്ങളെ പോലെയാണ്. അഭിനയം മത്രമല്ല തിരക്കഥയും സംവിധാനവുമൊക്കെ അച്ചുവിന്റ സ്വപ്നങ്ങളിൽ പെട്ടവയാണ്.