നയൻ താരയുടെ വിവാഹം കഴിഞ്ഞു? വിഘ്നേഷിനൊപ്പം നെറ്റിയിൽ സിന്ദൂരം ചാർത്തി താരം, വീഡിയോ വൈറൽ

206

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ജയറാം ചിത്രത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യയുടെ ലേഡി സൂപ്പർതാരമായി മാറിയ നടിയാണ് നയൻതാര. നിരവധി വിവാദങ്ങളിൽ പെട്ടിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് നയൻതാര തെന്നിന്ത്യൻ സിനിമയിലെ താരറാണി പട്ടം ചൂടി മുന്നേറുന്നത്.

ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇവരുടെ പ്രണയകഥ തെന്നിന്ത്യൻ സിനിമ ലോകത്ത് വൈറൽ ആണ്. സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇവരുടെ വിവാഹത്തിനായി. പൊതുവെ സോഷ്യൽ മീഡിയയിലും മീഡിയ്ക്ക് മുന്നിലും നയൻതാര അധികം പ്രത്യക്ഷപ്പെടാറില്ല.

Advertisements

അഞ്ച് വർഷത്തിന് ശേഷം കഴി സ്വാതന്ത്ര്യദിനത്തിൽ നയൻസ് അഭിമുഖം നൽകിയിരുന്നു. വിവാഹത്തെ കുറിച്ചും സിനിമയെ കുറി്ച്ചും വിഘ്നേഷുമായുള്ള പ്രണയത്തെ കുറിച്ചുമൊക്കെ നടി അന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത നയൻതാരയുടേയും വിഘ്നേഷിന്റേയും വിവാഹം കഴിഞ്ഞു എന്ന് തരത്തിലുളള റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

നയൻതാര കുര്യൻ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങളുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നെറ്റിയിൽ സുന്ദരം ചാർത്തി വിഘ്നേഷിനോടൊപ്പം ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങി വരുന്ന നയൻസിനെയാണ് വീഡിയോയിൽ കാണുന്നത്. സാധാരണ പോലെ ചുരിദാറിൽ സിമ്പിൾ ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. താരത്തിന്റെ നെറ്റിയിലെ സിന്ദൂര എല്ലാവരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്.

Also Read
അവസരങ്ങൾക്കായി ശ്രമിച്ചിരുന്ന കാലത്താണ് ആ ചിത്രം ചെയ്തത്; മരയ്ക്കാറിലെ തന്റെ വേഷത്തെ പരിഹസിച്ചവർക്ക് മറുപടിയുമായ വീണാ നന്ദകുമാർ

വിവാഹം കഴിഞ്ഞോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. മകം തൊഴുവാൻ ചോറ്റാനിക്കാര ദേവി ക്ഷേത്രത്തിൽ നയൻസും വിഘ്നേഷും എത്തിയിരുന്നു. എന്നാൽ അന്ന് നെറ്റിയിൽ സിന്ദൂരം ഇല്ലായിരുന്നു. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. 2015 ആയിരുന്നു വിഘ്നേഷും നയൻതാരയും കണ്ടുമുട്ടുന്നത്. നാനും റൗഡി താൻ എന്ന വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ആദ്യ സിനിമയിലെ നായിക നയൻസായിരുന്നു.

ചിത്രം സൂപ്പർ ഹിറ്റായിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ് ഇന്ന് വിവാഹത്തിൽ എത്തി നിൽക്കുന്നത്. ഒരു കാലത്ത് കോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നയൻതാര സജീവമാ ചർച്ചയായിരുന്നു. എന്നാൽ വിക്കി നടിയുടെ ജീവിതത്തിൽ വന്നതിന് ശേഷം ഗോസിപ്പ് വാർത്തകളിൽ നയൻസ് അധികം ഇടംപിടിക്കാറില്ലായിരുന്നു. വിക്കിയുമായുള്ള പ്രണയകഥ മാത്രമായിരുന്നു വാർത്തകളിൽ ഇടംപിടിച്ചത്. പ്രണയത്തിലായതിന് ശേഷം ആഘോഷങ്ങളും സന്തോഷങ്ങളുമെല്ലാം താരങ്ങൾ ഒന്നിച്ചായിരുന്നു ആഘോഷിക്കാറുള്ളത്.

പൊതുവേദിയിൽ വിക്കിയുടെ കൈ പിടിച്ചു വരുന്ന നയൻസിനെ ആണ് കാണാറുമുള്ളത്. ആറാം പ്രണയ വാർഷികത്തിന് വിക്കി പങ്കുവെച്ച് കുറിപ്പ് വൈറൽ ആയിരുന്നു. ആറ് വർഷമായി എന്ന് തോന്നുന്നില്ല. നാനും റൗഡി താൻ ചിത്രീകരണത്തിനിടെ പകർത്തിയ ചില അപൂർവ ചിത്രങ്ങൾ’ എന്നാണ് ആറാം പ്രണയവാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച് വിഘ്നേഷ് കുറിച്ചത്. നാനും റൗഡി താൻ എന്ന സിനിമയിൽ വിജയ് സേതുപതിയായിരുന്നു നായകൻ.

വീണ്ടും വിഘ്നേഷ് ശിവൻ നയൻതാര വിജയ് സേതുപതി ചിത്രം റിലീസിന് തയ്യാറെടുക്കുകാണ്. സാമന്തയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ചിത്രത്തിലെ ഗാനം സൂപ്പർ ഹിറ്റ് ആണ്. അതേ സമയം ദിവ്യ ദർശിനിയുമായുള്ള അഭിമുഖത്തിൽ താനും വിക്കിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര വെളിപ്പെടുത്തിരുന്നു. ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നയൻസ് വിവാഹനിശ്ചയം കഴിഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

Also Read
മാറിടം വലുതായി പോയതിന്റെ പേരിൽ അപമാനിച്ചു, കൂടെ കിടക്കാൻ നിർമ്മാതാവ് വിളിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി സായന്തനി

വിവാഹനിശ്ചയം കഴിഞ്ഞതിന്റെ മോതിരവും നയൻസ് കാണിച്ചിരുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും വിവാഹം നടക്കുമ്‌ബോൾ എല്ലാവരെയും അറിയിക്കുമെന്നും നയൻതാര അന്ന് പറഞ്ഞു. എന്നാൽ എന്നാണ് വിവാഹമെന്ന് വെളിപ്പെടുത്തിയിരുന്നില്ല.വീട്ടുകാർ മാത്രമാണ് പങ്കെടുത്തതെന്നു വളരെ ലളിതമായിട്ടാണ് നിശ്ചയം നടന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

Advertisement