മിനിസ്റ്റർരാജയും അതിന് മുൻപ് മറ്റൊരു മമ്മൂട്ടി ചിത്രവും; വെളിപ്പെടുത്തലുമായി സംവിധായകൻ വൈശാഖ്

125

താരരാജാക്കൻമാരായ മോഹൻലാലിനേയും മമ്മുട്ടിയേയും 100 കോടി ക്ലബ്ബിലെത്തിച്ച സിനിമകൾ അടക്കം നിരവധി സൂപ്പർ ഹിറ്റുകൾ ഒരുക്കിയ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് വൈശാഖ്. സഹ സംവിധായകനായി സിനിമ ജീവിത തുടങ്ങിയ വൈശാഖ് മമ്മൂട്ടി ചിത്രമായ പോക്കിരി രാജയിലൂടെയാണ് സ്വതന്ത്ര സംവിധായകൻ ആവുന്നത്.

ആദ്യ ചിത്രം തന്നെ വമ്പൻ ഹിറ്റാക്കി മാറ്റിയിരുന്നു വൈശാഖ്. പോക്കിരി രാജയെ പോലെ തന്നെ രണ്ടാം ഭാഗമായ മധുരരാജയും വൻ വിജയമായിരുന്നു. വൈശാഖിന്റെ ഏറ്റവും പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. മാർച്ച് 11 ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

Advertisements

Also Read
21 വയസിൽ കെട്ടി 22ാമത്തെ വയസിൽ തന്നെ ഒഴിവാക്കി, ഒളിപ്പിച്ച് വെച്ചതാണെന്ന് ആരും പറയരുത്, ഡിവോഴ്സ് അത്ര വലിയ സംഭവമൊന്നുമല്ല, ഞാൻ നേരത്തെ വിവാഹം കഴിച്ചിരുന്നെന്ന് ആരതി സോജൻ

മാസ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖിന്റെ ത്രില്ലർ ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഇന്ദ്രജിത്ത്, അന്ന ബെൻ, റോഷൻ മാത്യൂ, സിദ്ദിഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, കൈലാഷ്, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. നൈറ്റ് ഡ്രൈവിന് ശേഷം റിലീസിനൊരുങ്ങുന്ന വൈശാഖ് ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന് ശേഷം മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്.

ഇതും ഏറെ പ്രതീക്ഷ നൽകുന്ന ഒരു വൈശാഖ് ചിത്രമാണ്. ഇപ്പോഴിതാ ഇനി വരാൻ പോകുന്ന മമ്മൂട്ടി സിനിമയെ കുറിച്ചുള്ള ചെറിയ സൂചന നൽകി രംഗത്ത് എത്തിയിരിക്കുകയാണ് വൈശാഖ്. ഫിൽമീബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് വൈശാഖിന്റെ വെളിപ്പെടുത്തൽ.

വൈശാഖിന്റെ വാക്കുകൾ ഇങ്ങനെ:

മധുരരാജയുടെ ഒരു സാധ്യത മാത്രമാണ് സിനിമയുടെ അവസാനത്തിൽ മിനിസ്റ്റർരാജ എന്ന് മെൻഷൻ ചെയ്തിരിക്കുന്നത്. സത്യത്തിൽ അങ്ങനൊയൊരു പ്രോജക്ടിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഒരു സിനിമയുടേയും രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. മമ്മൂക്കയുമായി വേറെ കമിറ്റ്മെൻസുകൾ ഉണ്ട്. അതിന്റെ ചർച്ചകൾ നടക്കുന്നുണ്ട്.

Also Read
ഹോട്ടൽ മുറിയിൽ കോണ്ടവുമായി അധ്യാപികമാരെ കാത്തിരിക്കും, അധ്യാപികമാരോട് വാട്‌സാപ്പിൽ തുണിയില്ലാതെ വീഡിയോകോളിൽ വരാൻ ആവശ്യപ്പെടും: വിനോയ് ചന്ദ്രന്റെ ലീലകൾ ഇങ്ങനെ

അങ്ങനെയൊരു സിനിമ സംഭവിക്കുമോ എന്ന് അറിയില്ല. സാധൃത ഉണ്ടെന്ന് കാണിക്കാൻ വേണ്ടിയാണ് മധുരരാജയുടെ അവസാനം അങ്ങനെ കൊടുത്തത്. എന്നാൽ അതൊരു ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല സിനിമയുടെ അവസാനം അങ്ങനെ കൊടുത്തത്.

തന്റെ മറ്റ് സിനികൾ പോലെയുള്ള കണാൻ പറ്റുന്ന ചിത്രമല്ല നൈറ്റ് ഡ്രൈവ്. മറ്റേതൊക്കെ വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമകളാണ്. ഇത് സ്‌ക്രിപ്റ്റ് ഓറിയേൻഡ് ചിത്രമാണ് നല്ലൊരു കഥ ലഭിച്ചപ്പോൾ അതിന്റെ നൈിൽ നിന്ന് സിനിമ ചെയ്യാൻ തോന്നി. എന്നാൽ തന്റെ എക്സ്പീരിയൻസിലുള്ള എന്റർടെയ്മെന്റ് ഫാക്ടറൊക്കെ ആ ചിത്രത്തിലും ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ട്.

സാധാരണ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ചിത്രങ്ങളാണ് താൻ ചെയ്തുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു ചിത്രം ആകണമെന്നാണ് എന്നൊരു നിർബന്ധത്തോടെയാണ് നൈറ്റ് ഡ്രൈവ് ചെയ്തിരിക്കുന്നതെന്നും വൈശാഖ് പറയുന്നു.

Advertisement