മലയാളികളുടെ പ്രിയപ്പെട്ട മോഡലും ബിഗ്ബോസ്സ് മുൻ മൽസരാർത്ഥിയുമാണ് ബഷീർ ബഷി. മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ്സ് മലയാളം പതിപ്പ് ഒന്നിൽ ശക്തമായ ഒരു മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി.
ബിഗ്‌ബോസിലൂടെ മലയാളിക്ക് സുപരിചനയ രണ്ടു വിവാഹങ്ങൾ ചെയ്ത ബഷീറിനെ ഏവരും അത്ഭുതത്തോടെ ആയിരുന്നു കണ്ടത്. അതുപോലെ തന്നെ രണ്ടു ഭാര്യ ഉണ്ടായിരുന്നു എന്നതാണ് ബഷീറിനെ ഇരുവരും ശ്രദ്ധിക്കാനും കാരണമായത്.
രണ്ടു ഭാര്യമാരും രണ്ടു കുട്ടികളും അടങ്ങുന്ന ബഷീറിന്റെ കുടുംബതിന്റെ സന്തോഷവും സമാധാനവും മറ്റുള്ള കുടുംബങ്ങളിൽ ചിലപ്പോ കണ്ടു എന്നു വരില്ല. അത്രയും ഹാപ്പി അണവർ ബിഗ്ബോസിന് ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ ബഷീർ ബഷിയും ഫാമിലിയും യൂട്യൂബിൽ ഒരു ചാനലും തുടങ്ങിയിരുന്നു.
യൂടൂബിലൂടെ ചെറിയ വിഡിയോകളും രസകരമായ സംഭവങ്ങളും ആരാധകർക്ക് മുന്നിൽ ബഷീർ ആൻഡ് ഫാമിലി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ അവരുടെ ചാനൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചാനൽ ആയി മാറിയിരിക്കുകയാണ്. ആദ്യ ഭാര്യ സുഹനയും രണ്ടാം ഭാര്യ മാഷുറയും പ്രേക്ഷകരക്കും പരിചിതരാണ്.
രണ്ടു വിവാഹം കഴിച്ചതിനാൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട വ്യക്തി കൂടിയാണ് ബഷീർ ബഷി. എന്നാൽ വിമർശനങ്ങൾക്ക് മുന്നിൽ തളരാതെ പിടിച്ചു നിന്നു ഇവരുടെ ഒത്തുരുമ്മ മറ്റുള്ളവർക്ക് മാതൃകയാണ്. ഇവരുടെ സന്തോഷത്തിന്റെയും ഒതുരുമ്മയുടെയും രഹസ്യം എപ്പോളും ആരാധകർ ചോദിക്കുന്നതാണ്.
എന്നാൽ അവരുടെ എല്ലാം ചോദ്യങ്ങൾക്ക് തന്റെ ജീവിതം തന്നെ ആയിരുന്നു ബഷീർ മരുപടി ആയി നൽകിയത്. ഇപ്പോളിതാ വീണ്ടും ഒരു സന്തോഷ നിമിഷം ഇവരുടെ കുടുംബത്തിലേക്ക് വന്നു ചേർന്നിരിക്കുകയാണ്. ബഷീറിന്റെയും മാഷുറയുടെയു മൂന്നാം വിവാഹ വാർഷികമായിരുന്നു ഇവരുടെ പുതിയ വിശേഷം. ഇവർക്ക് ആദ്യം വിവാഹ ആശംസ നൽകിയത് ആദ്യ ഭാര്യ സുഹാന തന്നെയാണ്.
തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നണ് പറയുന്നത്. നിങ്ങൾക്ക് രണ്ടുപേർക്കും ഒരുപാട് സന്തോഷം നിറഞ്ഞ വിവാഹ വാർഷികം നേരുന്നു എന്നാണ് സുഹാന ഇരുവർക്കും നൽകിയ ആശംസ. കൂടാതെ ഇരുവരെയും ഞാൻ കൂടുതൽ സ്‌നേഹിക്കുന്നു എന്നും താരം കുറിച്ചിട്ടു. സുഹാന മാത്രമല്ല ഇരുവരുടെയും സുഹൃത്തുക്കളും ആരാധകരും ഉൾപ്പടെ നിറയെ പേര് ഇവർക്ക് ആശംസകളുമായി രംഗത്തു വന്നിട്ടുണ്ട്.