മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന പുതിയ സിനിമയാണ് പുഴു. നവാഗത സംവിധായക രതീന സംവിധാനം ചെയ്യുന്ന പുഴു ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുളള വേ ഫാറർ ഫിലിംസാണ് നിർമ്മിക്കുന്നത്.
ഇപ്പോഴിതാ ഈ സിനിമയുടെ പ്രഖ്യാപനം സിനിമാേ പ്രമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം താനും മമ്മൂട്ടിയുമായുളള ആദ്യത്തെ ചിത്രത്തെ കുറിച്ച് മാധ്യമങ്ങളോട് പാർവ്വതി മനസുതുറന്നിരുന്നു. ചിത്രത്തിൽ നല്ല പ്രതീക്ഷയുണ്ടെന്നാണ് പാർവതി പറയുന്നത്.
പാർവ്വതിയുടെ വാക്കുകൾ ഇങ്ങനെ:
ആദ്യം തന്നെ ഉണ്ട എന്ന സിനിമയ്ക്ക് ശേഷം ഹർഷദ് ഇക്കയുടെ ഒരു സിനിമ വരിക എന്ന് പറയുമ്പോൾ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. മമ്മൂക്കയും ഹർഷദ് ഇക്കയും വീണ്ടും ഒന്നിക്കുന്നു. പിന്നെ രതീനയുടെ ആദ്യ ചിത്രമാണ് ഞാൻ വളരെ ആകാംക്ഷയിലാണ്. ഉയരെയിൽ ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തതാണ്. ഇപ്പോൾ അവളുടെ ആദ്യ ചിത്രം.
അപ്പോ പൊളിറ്റിക്കലി ഞാൻ ഭയങ്കര എക്സൈറ്റഡായ ഒരു കണ്ടന്റാണ് അതില് വരാൻ പോവുന്നത്. അപ്പോ സിനിമ ഇറങ്ങുന്ന സമയത്ത് നിങ്ങളുടെ റെസ്പോൺസ് അറിയാൻ ഞാനും കാത്തിരിക്കുകയാണ്.
ഈ സിനിമ ആകർഷിച്ചത് മമ്മൂട്ടി എന്ന താരമാണോ അതോ കണ്ടന്റാണോ എന്ന ചോദ്യത്തിന് കണ്ടന്റ് തന്നെയാണെന്ന് പാർവ്വതി പറഞ്ഞു.
കാരണം എനിക്കറിയില്ലായിരുന്നു ഇത് ശരിക്കും മമ്മൂട്ടി ചിത്രമാണെന്ന്. എന്നോട് കഥയുടെ ഏകദേശ രൂപം പറഞ്ഞ ശേഷമാണ് മമ്മൂക്കയായിരിക്കും ഇതിൽ അഭിനയിക്കുന്നതെന്ന് പറഞ്ഞത്. അപ്പോ ഞാൻ പറഞ്ഞു ആണോ ഉഗ്രൻ. അത് നല്ലൊരു കാര്യമാണ്. അദ്ദേഹം ഒരു ബ്രില്ല്യന്റ് ആക്ടറാണ്. ഞാൻ മുൻപ് പറഞ്ഞ പരാമർശത്തിലും അത് തന്നെയാണ് പറഞ്ഞിരുന്നത്, പാർവ്വതി പറഞ്ഞു.
കഴിഞ്ഞ ദിവസം ഇരിപ്പിടം സ്ത്രീകൾക്കും കൊടുക്കണം എന്ന് പറഞ്ഞൊരു സംഗതി അതിന് ശേഷം മലയാള ഇൻഡസ്ട്രിയിലെ സ്ത്രീകളെ നടുക്ക് ഇരുത്തുന്ന ഒരു സീനാണ് പിന്നീട് കണ്ടത്. പറഞ്ഞുകൊണ്ടിരുന്നാൽ തിരുത്താൻ ഈ ഇൻഡസ്ട്രി തയ്യാറാണോ? ഇതായിരുന്നു നടിയോടുളള അടുത്ത ചോദ്യം. തീർച്ചയായും, അതുകൊണ്ടാണല്ലോ നമ്മള് ഇതില് തന്നെ ചേർന്നുനിൽക്കുന്നത്.
അതായത് നമ്മള് വേറെ ആളുകളുടെ അവകാശം ഇല്ലാതാക്കണം നിർത്തലാക്കണം എന്നൊന്നും നമ്മള് പറയുന്നില്ല. നമ്മുക്കുളള അവകാശം നമ്മൾക്ക് തരണം. അല്ലെങ്കിൽ അതിനുളള സ്പേസ് നമുക്ക് തരണം എന്നാണ് പറയുന്നുളളു. വീണ്ടും പറയാനുളളത് എന്താണെന്ന് വെച്ചാൽ ഒരു ഗ്രൂപ്പ് ഓഫ് ആളുകളുടെയോ ഒരു ജെൻഡറിന്റെയോ അവകാശത്തിന് വേണ്ടി നമ്മള് ഫൈറ്റ് ചെയ്യുമ്പോ അതൊരിക്കലും അർത്ഥമാകില്ല മറ്റുളളവരുടെ അവകാശം അതിൽ നിന്ന് ക്യാൻസൽ ആയി പോകുമെന്ന്.
അത് മ്യൂചലി എക്സ്‌ക്യൂസീവ് അല്ല സാധനം, അത് വീണ്ടും അത് റീഅഷൂറൻസ് കൊടുക്കേണ്ടി വരുവാണ്, ഇതൊരു ഫൈറ്റല്ല,. നമുക്ക് നിലനിൽക്കാനുളള അവകാശമുണ്ട്. അതിനെ റെസ്പക്ട് ചെയ്യൂ എന്ന് മാത്രമേ നമ്മള് പറയുന്നുളളൂ പാർവ്വതി വ്യക്തമാക്കുന്നു.