ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ മലയാളത്തിലേക്കത്തിയ താരമാണ് കുഞ്ചാക്കോ ബോബൻ. പിന്നീട് മലയാള സിനിമയുടെ ചോക്ലേറ്റ് നായകൻ എന്നറിയപ്പെട്ടിരുന്ന ചാക്കോച്ചന് നിറയെ ആരാധകരാണ് ഉള്ളത്.
അതേ സമയം വ്യത്യസ്തമായ വേഷങ്ങളിലൂടെ ചോക്ലേറ്റ് നായകൻ എന്ന ഇമേജിൽ നിന്നും ചാക്കോച്ചൻ പുറത്തു വന്നിരിക്കുകയാണ്. നായക വേഷങ്ങളിൽ മാത്രം ഒതുങ്ങാതെ നല്ല സിനിമകളുടെ ഭാഗമാകാൻ ശ്രമിക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ.
അതേ സമയം താൻ അടുത്തിടെ ഏറെ ബുദ്ധിമുട്ടോടെ ചെയ്ത ഒരു കഥാപാത്രത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം. മെഡിക്കൽ ടേംസിലുള്ള മൂന്നു നാല് പേജുള്ള സംഭാഷണം വൈറസ്’സിനിമയിൽ പറയേണ്ടി വന്നത് വലിയ റിസ്‌ക് ആയിരുന്നുവെന്നാണ് ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ ചാക്കോച്ചൻ വെളിപ്പെടുത്തിയത്.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ഇങ്ങനെ:
വൈറസ് ചെയ്യുമ്പോൾ ഞാൻ ശരിക്കും വെള്ളം കുടിച്ചു. മെഡിക്കൽ ടേംസിലുള്ള മൂന്നു നാല് പേജുള്ള ഡയലോഗ് പറയാൻ അത്രയേറെ ടേക്കുകൾ എടുക്കേണ്ടി വന്നു. പല പൊസിഷനിൽ ക്യാമറ വച്ചായിരുന്നു എന്റെ കഷ്ടപ്പാടിനെ അവർ ചിത്രീകരിച്ചത്.
ഇതൊക്കെ ഫിലിമിൽ ആയിരുന്നു ചെയ്തതെങ്കിൽ ഒന്ന് രണ്ടു തവണ കഴിയുമ്പോഴേക്കും ‘ഒക്കെ’ പറയും. പക്ഷേ ഇപ്പോഴത്തെ ടെക്‌നോളജിയിൽ ഒരു ആക്ടറെ എത്ര വേണമെങ്കിലും വെള്ളം കുടിപ്പിക്കാം. അവർക്ക് നല്ല റിസൾട്ട് കിട്ടുന്നത് വരെ എടുത്തുകൊണ്ടിരിക്കും.
Also Read
നിങ്ങളുടെ ശിവൻ എന്റെ ഒരേയൊരു സജിൻ: ഭർത്തിവിന് ഒപ്പമുള്ള പ്രേമവിവശയായ ഫോട്ടോകൾ പങ്കുവെച്ച് ഷഫ്‌ന
ഞാൻ ഏറെ വലഞ്ഞു പോയ ഒരു കഥാപാത്രമാണ് വൈറസിലെ ഡോക്ടർ വേഷം. എന്നെ സംബന്ധിച്ചു അതൊരു വെല്ലുവിളി തന്നെയായിരുന്നു. അങ്ങനെയുള്ള സിനിമകൾ ഇനിയും വന്നാൽ ചെയ്യാൻ ഒരു ത്രിൽ ആണെന്നും പറയുന്നു.
അതേ സമയം സെലക്ടാവില്ല എന്ന് ഉറപ്പിച്ചാണ് താൻ അനിയത്തിപ്രാവ് ഓഡിഷന് പോയതെന്നും പക്ഷേ സെലക്ടായി എന്നുമാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞു. അനിയത്തിപ്രാവിനായി സംവിധായകൻ ഫാസിൽ ഒരു നായകനെ അന്വേഷിച്ചു നടക്കുകയായിരുന്നു. ശാലിനി നായികയായി വരുന്ന സിനിമ. അന്ന് ഫാസിലിന്റെ ഭാര്യ റോസി ആണ് ചാക്കോച്ചനെ നോക്ക് എന്ന് പറഞ്ഞത്.
ബികോം ഫൈനൽ ഇയർ പഠിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ അന്ന്. പാച്ചിക്ക വന്ന് കഥ പറയുമ്പോൾ എനിക്ക് അഭിനയിക്കാൻ തീരെ താത്പര്യമില്ലായിരുന്നു. കാരണം ആ സമയത്ത് സിനിമ എന്റെ സ്വപ്നങ്ങളിലോ ചിന്തകളിലോ ഒന്നും ഇല്ലായിരുന്നു. പാച്ചിക്ക വന്ന് കഥ പറയുന്നു. ഇഷ്ടപ്പെടുന്നു. ഞാൻ ചെയ്യുന്നില്ല എന്ന് പറയുന്നു.
കാരണം, ഞാൻ ചെയ്താൽ മോശമാകും എന്നായിരുന്നു എന്റെ വിശ്വാസം. അപ്പോൾ പാച്ചിക്ക പറഞ്ഞു, ഒരു ഓഡിഷൻ ടെസ്റ്റിനു വരൂ, എന്ന്. അവിടെ ചെന്ന് കളിയും തമാശയുമൊക്കെയായിട്ട് തിരിച്ചു പോന്നു. സെലക്ട് ആവില്ല എന്ന് ഉറപ്പിച്ചു. പക്ഷേ സെലക്ടായി. പിന്നീട് സിനിമയിൽ അഭിനയിച്ചു. പ്രേക്ഷകർ സ്വീകരിക്കുന്നു.
പാച്ചിക്കയെ പോലുള്ള മജീഷ്യൻ നമ്മളെ വെച്ച് കുറേ മാജിക്കുകൾ കാണിച്ചു, അതാണ് അനിയത്തിപ്രാവ് എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. സിനിമയ്ക്കെതിരെ നെഗറ്റീവ് പ്രൊപ്പഗണ്ടകൾ പ്രചരിച്ചിരുന്നെങ്കിലും എല്ലാം മറികടന്ന് ഗംഭീരവിജയം ആവുകയായിരുന്നു എന്നും താരം പറഞ്ഞു.