കുറച്ചുകൂടി സൗന്ദര്യമുള്ള പെൺകുട്ടിയാണ് എന്റെ സങ്കൽപ്പത്തിൽ ഉള്ളത്; തുറന്നു പറഞ്ഞ് ഡെയിൻ ഡേവിസ്

393

അവതാരകനായും നടനായും മലയാളി മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ഡെയിൻ ഡേവിസ്. കോമഡി സർക്കസ് റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയത്.

കോമഡി സർക്കസിന് പിന്നാലെ നായികാ നായകൻ ഷോയിലൂടെയാണ് ഡെയിൻ അവതാരകനായും മാറിയത്. അതേ സമയം കേരളം കടന്നും ഡെയിനിന് ഇന്ന് ആരാധകർ ഏറെയാണ്. ചില ചിത്രങ്ങളിലും ഡെയിൻ അഭിനയിച്ചിട്ടുണ്ടെങ്കിലും, അവതാരകനായാണ് താരം തിളങ്ങിയത്.

Advertisements

ഇതിനിടെ ഡെയിനിന്റെ സ്വന്തമായ ചില ഡയലോഗുകളും വൈറലായിരുന്നു. ഇപ്പോൾ ഉടൻ പണം 3.0 യിലൂടെയാണ് ഡെയിൻ മിനിസ്‌ക്രീനിൽ എത്തുന്നത്. തികച്ചും വേറിട്ട രീതിയിലാണ് ഉടൻ പണം അവതരിപ്പിക്കുന്നത്.

അണിയറ പ്രവർത്തകർ ആഗ്രഹിച്ചത് പോലെ ഒരു മികവ് കൊണ്ടുവരാൻ ഉടൻ പണത്തിന് കഴിഞ്ഞിട്ടുണ്ട്.
മീനാക്ഷി രവീന്ദ്രനും ഡെയിനും അവതാരകറായി വരുന്നതോടെ പരിപാടി പൊളിയെന്ന് പറയാതിരിക്കാൻ കഴിയില്ല. ഇന്ന് ഉടൻ പണത്തിന് ആരാധകർ ഏറെയാണ്.

അതിന്റെ കാരണം ഡെയിനിന്റെയും , മീനാക്ഷിയുടെയും പ്രകടനം തന്നെയാണ്. ഇതിനിടെ ഡെയിൻ ചില കാരണങ്ങളാൽ ഷോയിൽ നിന്നും വിട്ടുനിന്നിരുന്നു. ഇത് വാർത്തകളിൽ ഇടം പിടിച്ച സംഭവം ആയിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം ഡെയിൻ വീണ്ടും ഉടൻ പണത്തിൽ തിരിച്ചെത്തിയിരുന്നു.

കുറച്ച് കാലം താരം ഷോയിൽ നിന്നും വിട്ട് നിന്നതിന് പിന്നാലെ പല ഗോസിപ്പുകളും പുറത്ത് വന്നിരുന്നു.
ഉടൻ പണത്തിന്റെ എപ്പിസോഡ് നൂറിൽ കൂടുതൽ ഉണ്ടാവുമെന്ന് പറഞ്ഞിരിക്കുകയാണ് ഡെയിൻ ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ പറഞ്ഞത്.

ഇതിനിടെ അവതാരകൻ മറ്റു ചോദ്യങ്ങളും ചോദിച്ചപ്പോൾ ഡെയിൻ അതിന് നൽകിയ മറുപടി ഇങ്ങനെ. മീനാക്ഷിയുമായി ഇടപെടുമ്പോൾ ഒരു ആൺസുഹൃത്ത് എന്നേ തോന്നൂ, എന്തും പറയാം. എന്തു തല്ലു കൊളളിത്തരത്തിനും കൂടെ കൂട്ടാം. അതല്ലാതെ പ്രേമമോ, അയ്യേ മാത്രമല്ല.

വേറൊരു കാര്യം കൂടിയുണ്ട്. എന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയ്ക്ക് കുറച്ചുകൂടി സൗന്ദര്യം വേണം ഡെയിൻ പറഞ്ഞു. ഇതിന് മറുപടിയായി നിന്നെ കെട്ടാൻ ഐശ്വര്യാ റായ് വരും എന്നായിരുന്നു മീനാക്ഷി പറഞ്ഞത്. ഈ സമയത്ത് ഡിഫോർ ഡാൻസ് താരം കുക്കുവും മീനാക്ഷിക്കൊപ്പം കൂടി.

അതേ സമയം അവതാരകനായ ശേഷം മലയാളികളെ കുടകുട ചിരിപ്പിക്കുകയും ആർപ്പുവിളിക്കുകയും ചെയ്ത് മലയാളി മനസിൽ ഇടം നേടുകയായിരുന്നു ഡെയിൻ. മലയാളികളുടെ സ്വന്തം ഡെയിൻ ഡേവിസ് ആണിപ്പോൾ താരം. പിന്നീട് കാമുകി, പ്രേതം 2, കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയായിരുന്നു തന്റെ ആദ്യ ലക്ഷ്യമെന്നും എന്നാൽ നടനാവുന്നതിനൊപ്പം മറ്റൊരാഗ്രഹം കൂടി ഉണ്ടായിരുന്നെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Advertisement