സുരേഷ് ഗോപി തന്നെ പറഞ്ഞ് പറ്റിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി നടി കീർത്തി സുരേഷ്

9841

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രികളിൽ ഒരാളായി മാറയ താരമാണ് കീർത്തി സുരേഷ്. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ നടി ഇപ്പോൾ നായകയായി മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുയാണ്.

തെന്നിന്ത്യൻ സിനിമയിലെ മുൻകാല നായിക മേനകയുടേയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയ മകളായ കീർത്തി അമ്മ നിർമ്മിച്ച പൈലറ്റ് എന്ന സിനിമയിലൂടെ ആണ് ബാലതാരമായയി അഭിനയ രംഗത്ത് എത്തിയത്. നായിക ആയതിന് ശേഷം ദേശീയ അവാർഡ് അടക്കം നേടി തെന്നിന്ത്യൻ സിനിമാലോകത്തിന് അഭിമാനമായി മാറിയിരിക്കുയാണ് നടി.

Advertisements

Also Read
ഇതുവരെ കാണാത്ത മുത്തച്ഛന് ഒപ്പം മഹാലക്ഷ്മി, ജനപ്രിയ നായകന്റെ കുടുംബ ചിത്രം ഇപ്പോഴാണ് പൂർണ്ണമായതെന്ന് ആരാധകർ, വൈറൽ

വർഷങ്ങളുടെ ഇടവേളക്ക് ശേഷം അടുത്തിടെ വാശി എന്ന ചിത്രത്തിലൂടെ കീർത്തി മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രോഗ്രാമിൽ വെച്ച് തന്റെ കുട്ടിക്കാലത്ത് താൻ നേരിട്ട രസകരമായ ചില സംഭവങ്ങളെ കുറിച്ച് കീർത്തി സുരേഷ് തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

പ്രമുഖ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ചും അവതാര കരിൽ ഒരാൾ ചോദിച്ചപ്പോൾ വളരെ രസകരമായ ചില അനുഭവങ്ങൾ ആയിരുന്നു കീർത്തി വെളിപ്പെടുത്തിയിരുന്നത്. സുരേഷ് അങ്കിളിനെ വളരെ ചെറിയ പ്രായത്തിൽ തന്നെ തനിക്ക് അറിയാമെന്നും പലപ്പോഴും അദ്ദേഹം എന്നെ കളിയാക്കാറ് ഉണ്ടായിരുന്നു എന്നും കീർത്തി പറയുന്നുണ്ട്.

മാത്രമല്ല താനൊരു അനാഥ കുഞ്ഞാണ് എന്നും നിന്നെ നിന്റെ അച്ഛനും അമ്മയും ദത്ത് എടുത്തതാണ് എന്നും അദ്ദേഹം എന്നെ പലപ്പോഴും പറഞ്ഞു പറ്റിച്ചിരുന്നു. മാത്രമല്ല സുരേഷ് അങ്കിളിന്റെ ഈ വാക്കുകൾ താൻ ആ സമയത്ത് വിശ്വസിച്ചിരുന്നു എന്നും ഇത്തരത്തിൽ പല രസകരമായ കാര്യങ്ങളും തങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടുണ്ട് എന്നും കീർത്തി പറയുന്നുണ്ട്.

Also Read
ഷൂട്ടിംഗ് കഴിഞ്ഞാൽ ലാലേട്ടൻ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകൾ പോയോ എന്നാണ്, ആ കരുതലിനെ കുറിച്ച് ഉർവ്വശി അന്ന് പറഞ്ഞത്

Advertisement