തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരേ പോലെ തിളങ്ങിയിട്ടുള്ള നടിയാണ് ജയസുധ. വളരെ ചെറിയ പ്രായം മുതൽ അഭിനയ രംഗത്തുള്ള ജയസുധയ്ക്ക് ഏറെ ആരാധകരും ഉണ്ടായിരുന്നു. സൂപ്പർ ഹിറ്റ് സിനിമയായ ഇഷ്ടത്തിലുടെ നടി മലയാളത്തിലും എത്തിയിരുന്നു.
സിബി മലയിൽ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. നവ്യ നായർ ആദ്യമായി അഭിനയിച്ച സിനിമ (ആദ്യം അഭിനയിച്ചത് ഇഷ്ടത്തിൽ ആയിരുന്നു എങ്കിലും ആദ്യം പുറത്തിറങ്ങിയത് നന്ദനം ആയിരുന്നു) എന്ന പ്രത്യേകതയും ഇഷ്ടത്തിനുണ്ട്. ദിലീപ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
നെടുമുടി വേണു ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തിയത്. ഇതിലെ മറ്റൊരു പ്രധാന കഥാപാത്രം ആയിരുന്നു ജയസുധയുടേത്. ഒരു സംഗീത അധ്യാപികയുടെ വേഷത്തിൽ ആയിരുന്നു താരം ഇഷ്ടത്തിൽ എത്തിയത്.
അതേ സമയം നടി മൂന്നാമതും വിവാഹിതയായെന്ന വർത്തകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുറത്തു വന്നിരുന്നു. ഒരു അമേരിക്കൻ വ്യവസായിയെ ആണ് ജയസുധ വിവാഹം ചെയ്തിരിക്കുന്നത് എന്ന് ആയിരുന്നു റിപ്പോർട്ടുകൾ. നടിയുടെ ബയോഗ്രഫി എഴുതുവാൻ വേണ്ടിയാണ് ഇയാൾ നടിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചിപ്പിക്കുന്നത്.
പക്ഷേ ഇരുവരും തമ്മിൽ രഹസ്യമായി വിവാഹം ചെയ്തു എന്നും ഉടൻതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു ഇപ്പോഴിതാ ഈ വാർത്തകളോട് നടി പ്രതികരിച്ചിരിക്കുന്നു. ചോദ്യം ചെയ്യപ്പെടുന്നയാൾ ഒരു എൻആർഐ ആണെന്നും തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിർമ്മാതാവാണെന്നും നടി പറയുന്നു.
തന്നെ വ്യക്തിപരമായി അറിയാൻ ആഗ്രഹിച്ചതിനാൽ, അയാൾ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പിൽ ഒരു സത്യവുമില്ലെന്നും ആണ് നടി പറയുന്നത്. അതേ സമയം ദളപതി വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രം വാരിസ് ആണ് ജയസുധ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ വിജയിയുടെ അമ്മ വേഷത്തിലാണ് ജയസുധ എത്തിയത്.
വാഡെ രമേശ് ആയിരുന്നു ജയസുധയുടെ ആദ്യ ഭർത്താവ്. എന്നാൽ ഈ ബന്ധം അധികം കാലം വീണ്ടും നിന്നില്ല. പിന്നീട് 1985 വർഷത്തിൽ താരം രണ്ടാമതും വിവാഹിതയായി. നിതിൻ കപൂർ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് മക്കളുണ്ട്. നിഹാർ, ശ്രേയൻ. ബൈപോളാർ അസുഖത്തെ തുടർന്ന് 2017 ൽ നിതിൻ കപൂർ ജീവ ൻ ഒടുക്കുക ആയിരുന്നു.
Also Read
സുരേഷ് ഗോപി തന്നെ പറഞ്ഞ് പറ്റിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി നടി കീർത്തി സുരേഷ്