മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ ജനപ്രിയ നായകൻ ആയി മാറിയ നടനാണ് ദിലീപ്. മലയാളത്തിലെ സൂപ്പർ നായിക മഞ്ജു വാര്യരെ ആദ്യം വിവാഹം കഴിക്കുകയും ആ ബന്ധം വേർപെടുത്തുകയും ചെയ്തിരുന്നു താരം. പിന്നീട് മറ്റൊരു നായകയായ കാവ്യ മാധവനെ രണ്ടാമത് വിവാഹം കഴിക്കുക ആയിരുന്നു.
മഞ്ജു വാര്യരിൽ മീനാക്ഷി എന്ന ഒരു മകളും കാവ്യ മാധവനിൽ മഹാലക്ഷ്മി എന്നൊരു മകളും ദിലീപിന് ഉണ്ട്. അതേ സമയം മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താര ജോഡികളാാണ് ദിലീപും കാവ്യ മാധവനും. ഓൺ സ്‌ക്രീനിൻ കെമിസ്ട്രി വൻ വിജയം ആയതിനു ശേഷം ഏവരെയും ഞെട്ടിച്ചു കൊണ്ട് ജീവിതത്തിലും ഈ കൂട്ടുകെട്ട് ഒന്നിക്കുക ആയിരുന്നു.
ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ഇരുവരും ഒന്നിക്കാനുള്ള തീരുമാനം എടുത്തത്. 2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. മഹാലക്ഷ്മി എന്നൊരു മകളും ഈ താര ദമ്പതികൾക്ക് ഉണ്ട്. വിജയദശമി ദിനത്തിൽ ആണ് മാമാട്ടിയെന്ന വിളിപേരുള്ള മഹാലഷ്മിയുടെ ജനനം. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് കാവ്യാ മാധവൻ.
Also Read
ഇപ്പോൾ എനിക്ക് സ്വസ്ഥതയും സമാധാനവും ഉണ്ട്, അയാൾ പോയതോടെ ഞാൻ ഹാപ്പിയാണ്; വൈക്കം വിജയലക്ഷ്മി
മഹാലഷ്മിയുടെ കാര്യങ്ങൾ നോക്കി വീട്ടിൽ തന്നെയാണ് താരം ഉള്ളത്. സോഷ്യൽ മീഡിയകളിൽ സജീവം അല്ലെങ്കിലും വിശേഷ ദിവസങ്ങളിൽ കുടുംബസമേതം ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട് താരങ്ങൾ. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദിലീപിന് കാവ്യ നൽകിയ സമ്മാനമെന്ന നിലയിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.
ഒറ്റവാക്കിൽ ഒരു കളർഫുൾ കുടുംബ ചിത്രമെന്ന് പറയാൻ പറ്റുന്ന മനോഹരമായ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് മ ര ണ പ്പെട്ട ദിലീപിന്റെ അച്ഛനെയും ചിത്രത്തിൽ കാണാൻ സാധിക്കും. ദിലീപിന്റെ അച്ഛനും അമ്മയ്ക്കും ഇടയിലായി ചിരിച്ച് നിൽക്കുന്ന മാമാട്ടി. ദിലീപിനും കാവ്യയ്ക്കും ഒപ്പം മീനാക്ഷി.
ഇതാണ് ചിത്രത്തിലെ കാഴ്ച. അജിത എന്ന പെൺകുട്ടിയാണ് കാവ്യയുടെ നിർദേശ പ്രകാരം കോഴിക്കോട് നിന്നും ഇത്തരമൊരു ചിത്രം തയ്യാറാക്കി നൽകിയതെന്നാണ് വിവരം. രണ്ടു മാസം കൊണ്ടാണ് ഇത്തരത്തിൽ ഫോട്ടോ തയ്യാറാക്കി
ദിലീപിന് സമ്മാനിച്ചത്.
ഈ ഫോേേട്ടാ ഇതിനോടകം പ്രേക്ഷകഹൃദയത്തിൽ ഇടംപിടിച്ചു കഴിഞ്ഞു. മൂത്തമകൾ മീനാക്ഷിയും ഇളയ മകൾ മഹാലക്ഷ്മിയും തമ്മിൽ നല്ല കൂട്ടാണ്. മീനാക്ഷി അനിയത്തിയെപ്പോലെ അല്ല സ്വന്തം മകളെപ്പോലെ ആണ് മഹാലക്ഷ്മിയെ നോക്കുന്നത് എന്ന് ദിലീപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ഇവർ തമ്മിലുള്ള പ്രായ വ്യതാസം കൊണ്ടാണ് ഇങ്ങനെയൊരു ബോണ്ടിങ് ഉള്ളത് എന്നുകൂടി ദിലീപ് വ്യക്തമാക്കിയിരുന്നു. അതേ സമയം വോയ്‌സ് ഓഫ് സത്യനാഥൻ, ബാന്ദ്ര എന്നീ സിനിമകൾ ആണ് ദിലീപിന്റേതായി പ്രദർശനത്തിന് തയ്യാറയിരിക്കുന്ന ചിത്രങ്ങൾ.
ഷാഫി സംവിധാനം ചെയ്യന്ന വോയ്‌സ് ഓഫ് സത്യനാഥനിൽ ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വീണ ന്നദകുമാറാണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്. അരുൺ ഗോപിയാണ് ബാന്ദ്ര സംവിധാനം ചെയ്തിരിക്കുന്നത്. തെന്നിന്ത്യൻ താരസുന്ദരി തമന്ന നായികയായി എത്തുന്നു.