രാജൻ പി ദേവിന്റെ ആരോഗ്യ കാര്യത്തിൽ മമ്മൂട്ടിക്ക് പ്രത്യേകം ശ്രദ്ധ ആയിരുന്നു, തന്റെ കണ്ണുവെട്ടിച്ച് മ ദ്യം കഴിക്കാതിരിക്കാൻ പരമാധി ശ്രദ്ധിക്കുമായിരുന്നു, എന്നിട്ടും ഒടുവിൽ അത് സംഭവിച്ചു

402

നാടകരംഗത്ത് നിന്നും എത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമായിരുന്നു അന്തരിച്ച നടൻ രാജൻ പി ദേവ്. താരരാജാവ് മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ഇന്ദ്രജാലത്തിലെ കോർലോസായി എത്തി തുടക്കകാലത്ത് തന്നെ അദ്ദേഹം കൈയ്യടി നേടിയിരുന്നു.

നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം ജയന്റെ സഞ്ചാരി ആയിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചലച്ചിത്രത്തിലെ പ്രതി നായകവേഷമാണ് രാജൻ പി ദേവിനെ മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അദ്ദേഹം നിറ സാന്നിധ്യമായിരുന്നു.

Advertisements

150 ൽ ഏറെ സിനിമകളിൽ വേഷമിട്ട രാജൻ പി ദേവ് അവസാനമായി അഭിനയിച്ചത് മമ്മൂട്ടി നായകനായി അഭിനയിച്ച ഈ പട്ടണത്തിൽ ഭൂതം എന്ന സിനിമയിലായിരുന്നു. അച്ചാമ്മക്കുട്ടിയുടെ അച്ചായൻ, മണിയറക്കള്ളൻ (പുറത്തിറങ്ങിയില്ല), അച്ഛന്റെ കൊച്ചുമോൾക്ക് എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Also Read
ജീവിതത്തിലെ പുതിയ വിശേഷം വെളിപ്പെടുത്തി നടി മാനവി സുരേനന്ദൻ, ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും

സിനിമ രംഗത്ത് രാജൻ പിദേവിന് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയോട് ആയിരുന്നു. ഇവരുടെ അടുപ്പത്തെ കുറിച്ച് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങങ്ങളിൽ വൈറലായി മാറുന്നത്.

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത സിനിമയാണ് തൊമ്മനും മക്കളും. മമ്മൂട്ടി, രാജൻ പി ദേവ്, ലാൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തൊമ്മനും മക്കളും തിയറ്ററുകളിൽ വൻ ഹിറ്റായിരുന്നു.

മമ്മൂട്ടി പുറമെ പരുക്കനായ തോന്നുമെങ്കിലും ആ ഉള്ളു നിറയെ സ്‌നേഹമാണ് എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം തനിക്കൊപ്പമുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാനും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട്. തൊമ്മനും മക്കളും ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ രാജൻ പി ദേവിന്റെ ആരോഗ്യം വളരെ മോശമായിരുന്നു. അദ്ദേഹം ആരോഗ്യപരമായ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന കാര്യം മമ്മൂട്ടിക്കും അറിയാമായിരുന്നു.

അതുകൊണ്ട് തന്നെ രാജൻ പി ദേവിന് മ ദ്യ പിക്കാൻ പാടില്ലായിരുന്നു. കാലിൽ നീരുവന്ന് വീർക്കുന്ന പ്രശ്നവും അദ്ദേഹം നേരിട്ടിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം അറിയുന്ന മമ്മൂട്ടി രാജൻ പി ദേവിനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഷൂട്ടിംഗ് സെറ്റിൽ വന്നാൽ ആദ്യം മമ്മൂട്ടി രാജൻ പി ദേവിനെ പോയി കണ്ട് ആരോഗ്യ കാര്യങ്ങൾ കൃത്യമായി തിരിക്കായിരുന്നു.

അതുമാതമല്ല മ ദ്യ പി ച്ചിട്ടുണ്ടോ എന്ന് അറിയാനായി മമ്മൂട്ടി അദ്ദേഹത്തെ ഇടക്ക് ഇടക്ക് ഊതിപ്പിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് രാത്രി ഏറെ വൈകിയും ഇടയ്ക്കിടെ മമ്മൂട്ടി രാജൻ പി ദേവിന്റെ മുറിയിലെത്തും. തന്റെ കണ്ണുവെട്ടിച്ച് രാജൻ പി ദേവ് മ ദ്യ പി ക്കു ന്നുണ്ടോ എന്നറിയാനാണ് സിബിഐ മോഡലിൽ മമ്മൂട്ടി രാജൻ പി ദേവിന്റെ മുറിയിലെത്തിയിരുന്നത്.

ജീവിതത്തിലെ പുതിയ വിശേഷം വെളിപ്പെടുത്തി നടി മാനവി സുരേനന്ദൻ, ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും

Also Read
രണ്ട് വർഷമായി എന്നെ കാണാൻ ആഗ്രഹിച്ച ആ മോളുടെ മുന്നിൽ… ആ കണ്ണീരിന് മുന്നിൽ ആ സന്തോഷത്തിന് മുന്നിൽ കൂപ്പുകൈ : ശ്രദ്ധ നേടി ലക്ഷ്മി നക്ഷത്ര പങ്കു വച്ച വീഡിയോ

അഥവാ ഇനി ഒരു തുള്ളിയെങ്കിലും കഴിച്ചു എന്നറിഞ്ഞാൽ രാജൻ പി ദേവിനെ കണ്ണ് പൊ ട്ടു ന്ന രീതിയിൽ വഴക്ക് പറയാനും അദ്ദേഹം മടിക്കാറില്ല. പിന്നീട് ആരോഗ്യപരമായ പ്രശ്നങ്ങൾ ഗു രു ത രമായതിനെ തുടർന്ന് രാജൻ പി.ദേവ് ഈ ലോകത്തോട് വിടപറഞ്ഞു. ‘നമ്മുടെ തൊമ്മൻ പോയീട്ടാ’ എന്ന് വളരെ വേദനയോടെ മമ്മൂട്ടി തന്നോട് പറഞ്ഞത് ഇന്നും മറന്നിട്ടില്ല എന്നും ബെന്നി പി നായരമ്പലം പറയുന്നു.

Advertisement