ജീവിതത്തിലെ പുതിയ വിശേഷം വെളിപ്പെടുത്തി നടി മാനവി സുരേനന്ദൻ, ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും

107

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിമാരിൽ ഒരാളാണ് മാൻവി സുരേന്ദ്രൻ. ശ്രദ്ധേയമായ നിരവധി പരമ്പരകളിലൂടെയാണ് മാൻവി മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയും താരം നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു.

ഫ്‌ളവേഴ്‌സ് സീരിയലിലെ സീതയെന്ന പരമ്പരയിലെ കുസൃതിയായ അനിയത്തികുട്ടിയുടെ കഥാപാത്രമാണ് മാൻവിയെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയയാക്കിയത്. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഷോയിലും മാൻവി പങ്കെടുക്കാറുണ്ട്. അഭിനേത്രി എന്നതിന് അപ്പുറം നല്ലൊരു നർത്തകി കൂടിയാണ് മാൻവി.

Advertisements

ശ്രുതി എന്നാണ് താരത്തിനെ യഥാർത്ഥ പേര് പിന്നീട് അഭിനയ രംഗത്തേക്ക് വന്നപ്പോഴാണ് മാൽവി എന്നാക്കി മാറ്റിയത്.
സീത എന്ന സീരിയലിലെ മാൻവിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലിലെ നായകകഥാപാത്രമായ ഇന്ദ്രന്റെ സഹോദരിയാണ് മാൻവി സീരിയലിൽ വേഷമിട്ടത്.

Also Read
അമ്മയറിയാതെ സീരിയലിലെ വിനീത് യാതാർത്ഥ ജീവിതത്തിൽ ആരാണെന്നറിയാമോ? സാജിൻ ജോണിന്റെ യാതാർത്ഥ ജീവിതം ഇങ്ങനെ

അല്പം കുറുമ്പും കുശുമ്പും നിറഞ്ഞ കഥാപാത്രത്തെ അതീവ മനോഹരമായാണ് മാർവി സ്‌ക്രീനിൽ അവതരിപ്പിച്ചത്. പിന്നീട് സുമംഗലി ഭവ എന്ന് സീരിയലിലും ശ്രദ്ധേയമായ വേഷം താരം അവതരിപ്പിച്ചു. മിസിസ് ഹിറ്റ്‌ലർ, കൂടെവിടെ എന്നീ സീരിയലുകളിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ചെറുപ്പകാലം മുതൽ നൃത്തത്തോട് താല്പര്യമുള്ള ആളായിരുന്നു മാൻവി. മോഹിനിയാട്ടം ആയിരുന്നു മെയിൻ അതിൽ സംസ്ഥാന ജേതാവായിരുന്നു. അതിന്റെ ഫോട്ടോ പത്രത്തിൽ കണ്ടിട്ടാണ് മാൻവിയെ സീരിയലിലേക്ക് ക്ഷണിച്ചത്. ചേച്ചിയമ്മ എന്ന പരമ്പരയിലൂടെയാണ് മാൻവി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സംവിധായകൻ എഎം നസീർ ആയിരുന്നു പരമ്പരയുടെ സംവിധായകൻ.

അഭിനയ ജീവിതത്തിൽ അദ്ദേഹം നൽകിയ പിന്തുണയെ കുറിച്ച് മാൻവി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മാൻവി പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഇപ്പോൾ ഇതാ ജീവിതത്തിലെ തന്റെ പുതിയ സന്തോഷത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മാൻവി.

ചിന്നുമിന്നു എന്ന കീച്ചെയിന്റെ ചിത്രം പങ്കിട്ടായിരുന്നു മാൻവി ആരാധകർക്ക് മുൻപിൽ എത്തിയത്. പുതിയ വീടിന്റെ കീയാണ് ഇതെന്നും മാൻവി ചിത്രത്തിനൊപ്പം കുറിച്ചിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആരാധകർക്ക് ഏറ്റെടുത്തു. താരത്തെ അഭിനന്ദിച്ചു കൊണ്ട് ഒരുപാട് പേർ ഉണ്ട് രംഗത്തെത്തി. മിനിസ്‌ക്രീൻ താരം അൻഷിതയായിരുന്നു ആദ്യം അഭിനന്ദനം അറിയിച്ചെത്തിയത്.

Also Read
ഒരാളുമില്ല, ഒരാളുമുണ്ടാവുകയുമില്ല, ലതാജി… അങ്ങയെ പോലെ ; ലതാജിയുടെ പാട്ട് സ്വയം പാടി സൽമാൻ ഖാൻ

മിന്നാ ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു അൻഷിതയുടെ കമന്റ്. അൻജിമാ എന്നായിരുന്നു മാൻവി മറുപടിയായി കുറിച്ചത്. തുടർന്ന് നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. അതേ സമയം നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാനായി തനിക്കേറെ ഇഷ്ടമാണെന്ന് മുൻപൊരിക്കൽ മാൻവി പറഞ്ഞിരുന്നു.

തന്റെ കൂട്ടുകാരികളെല്ലാം അഭിനയത്തെക്കുറിച്ച് പറയാറുണ്ട്. നീ എന്തൊക്കെയാണ് ചെയ്യുന്നതെന്നാണ് അവർ എന്നോട് ചോദിച്ചത്. കോമഡി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു സത്യത്തിൽ ഞാൻ കരുതിയത്. എല്ലാവരും പോത്സാഹി പ്പിച്ചതോടെ ആയിരുന്നു സീതയിൽ ഞാൻ കോമഡി ചെയ്തതെന്നും മാൻവി പറയുന്നു.

ജീവിതത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള പെൺകുട്ടിയാണ് മാൻവി. തന്റെ കുടുംബത്തെ നോക്കുന്ന ആളായിരിക്കണം തനിക്ക് ഭർത്താവായി വരേണ്ടതെന്നും മുൻപ് മാൻവി തുറന്ന് പറഞ്ഞിരുന്നു. പലരും തന്നെ നേരിട്ട് കാണുമ്പൊൾ ആദ്യം ചോദിക്കുന്നത് മുടിയുടെ രഹസ്യം ആണെന്ന് മാൻവി പറഞ്ഞിട്ടുണ്ട്, അതിന്റെ രഹസ്യം എന്താണെന്ന് പലരും ചോദിക്കും. പ്രതേകിച്ച് ഒന്നുമില്ല. എണ്ണ തലയിൽ പുരട്ടാറില്ല. ഇത് പാരമ്പര്യമായി കിട്ടിയ മുടി ആണെന്ന് താരം മുൻപൊരിക്കൽ വ്യക്തമാക്കിയിരുന്നു.

Advertisement